For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂട് കൂടിയാല്‍ താരനും കൂടും; ചെറുക്കാനുള്ള എളുപ്പ പ്രതിവിധി ഇതാണ്

|

വേനല്‍ക്കാലത്ത് മുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാലത്ത് മുടിയും ചര്‍മ്മവുമെല്ലാം പലതരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. പല പ്രശ്‌നങ്ങളും ചൂടുള്ള കാലാവസ്ഥയില്‍ തലയുയര്‍ത്തുന്നു. അത്തരത്തിലൊന്നാണ് താരന്‍. വേനല്‍ക്കാലത്ത് പലരിലും ക്രമാതീതമായ രീതിയില്‍ താരന്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. തലയോട്ടിയിലെ സൂക്ഷ്മാണുക്കള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത്, രോഗലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്.

Most read: വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍Most read: വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍

താപനില ഉയരുന്നതിനനുസരിച്ച് താരന്‍ ഉണ്ടാക്കുന്ന സൂക്ഷ്മജീവിയായ മലസീസിയ ഗ്ലോബോസ തഴച്ചുവളരാനുള്ള സാധ്യത കൂടുതലാണ്, ഇത് താരന്‍ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ വിയര്‍പ്പ് കാരണം മലസീസിയ ഗ്ലോബോസയ്ക്ക് തഴച്ചുവളരാന്‍ അനുയോജ്യമായ സാഹചര്യമുണ്ടാകുന്നു. ചൂടുള്ള കാലാവസ്ഥയില്‍ നമ്മള്‍ പുറത്തായിരിക്കുമ്പോള്‍ നിങ്ങളുടെ തലയോട്ടിയുടെ സ്വാഭാവിക പ്രതിരോധത്തെ തകരാറിലാക്കുന്ന മലിനീകരണങ്ങളുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇതിലൂടെയും നിങ്ങള്‍ക്ക് താരന്‍ വരാനുള്ള സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്തെ താരന്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ചില മികച്ച ഹോം മെയ്ഡ് ഹെയര്‍ മാസ്‌കുകള്‍ ഇതാ.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ മഞ്ഞക്കരു അതിന്റെ വെള്ളയില്‍ നിന്ന് വേര്‍തിരിച്ച് മാറ്റി വയ്ക്കുക. മുട്ടയുടെ വെള്ളയില്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നന്നായി കലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് നേരം ഇത് ഉണങ്ങാന്‍ വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌ക് തലയോട്ടിയിലെ താരന്‍ നീക്കുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നതായിരിക്കും.

നാരങ്ങ

നാരങ്ങ

അര കപ്പ് തൈര് 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കുക. തലയോട്ടിയില്‍ ഇത് മിശ്രിതമാക്കി പ്രയോഗിക്കുക. ഒരു മണിക്കൂര്‍ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. തൈരും നാരങ്ങയും താരനെ പ്രതിരോധിക്കുന്ന വസ്തുക്കളാണ്.

Most read:ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവMost read:ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവ

വാഴപ്പഴം

വാഴപ്പഴം

വരണ്ട മുടിയുള്ള ആളുകള്‍ക്കും താരന്‍ നിയന്ത്രിക്കുന്നതിനും വാഴപ്പഴം മാസ്‌ക് ഫലപ്രദമാണ്. മുടി മൃദുവാക്കാനും ശക്തിപ്പെടുത്താനും ഒലിവ് ഓയില്‍ സഹായിക്കുന്നു. നാരങ്ങ നീരിലെ സിട്രിക് ആസിഡ് നിങ്ങളുടെ മുടിയുടെ പി.എച്ച് ലെവല്‍ സന്തുലിതമാക്കാന്‍ സഹായിക്കും. താരന്‍ കുറയ്ക്കാന്‍ തേന്‍ സഹായിക്കും. 2 പഴുത്ത വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും പ്രയോഗിച്ച് 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ഈ രീതി പ്രയോഗിക്കാവുന്നതാണ്.

ചെമ്പരത്തി

ചെമ്പരത്തി

5 - 6 ചെമ്പരത്തി പൂക്കള്‍ പറിച്ചെടുത്ത് തിളപ്പിക്കുക. കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് 3 ടേബിള്‍സ്പൂണ്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. മസാജ് ചെയ്തതിനു ശേഷം ഒരു തുണി ഉപയോഗിച്ച് തല 1- 2 മണിക്കൂര്‍ മൂടി വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെമ്പരത്തി നിങ്ങളുടെ തലയിലെ താരനെ അകറ്റുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Most read:വേനലില്‍ മുടിയുടെ നാശം വേഗത്തില്‍; ഈ മാസ്‌കിലുണ്ട് പ്രതിവിധിMost read:വേനലില്‍ മുടിയുടെ നാശം വേഗത്തില്‍; ഈ മാസ്‌കിലുണ്ട് പ്രതിവിധി

ഉലുവ

ഉലുവ

അര കപ്പ് തൈരില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ, 2 നെല്ലിക്ക, 3-4 കറിവേപ്പിലകള്‍ എന്നിവ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. രാവിലെ ഈ മിശ്രിതം ഒരു പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇത് നിങ്ങളുടെ തലയില്‍ മൃദുവായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ മാസ്‌കിലെ ചേരുവകള്‍ മുടിക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് താരനെ സ്വാഭാവികമായി നേരിടുന്നു.

ഉള്ളി

ഉള്ളി

ഉള്ളിക്ക് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. താരന് കാരണമാകുന്ന ഫംഗസ് ഒഴിവാക്കാന്‍ ഈ ഗുണങ്ങള്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ളി ജ്യൂസും മികച്ചതാണ്. 1 വലിയ സവാള മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്നതും സ്ഥിരതയുള്ളതുമായ പേസ്റ്റ് ലഭിക്കുന്നതുവരെ ഒരു വലിയ സവാള മിശ്രിതമാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയില്‍ പുരട്ടുക. തലയോട്ടിയും മുടിയും പൂര്‍ണ്ണമായും മാസ്‌കില്‍ പൊതിഞ്ഞുകഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കാത്തിരിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:ചര്‍മ്മം ഏതായാലും മൃദുത്വം നല്‍കും ഈ ഹോം മെയ്ഡ് മോയ്‌സചറൈസര്‍Most read:ചര്‍മ്മം ഏതായാലും മൃദുത്വം നല്‍കും ഈ ഹോം മെയ്ഡ് മോയ്‌സചറൈസര്‍

വെളുത്തുള്ളി, തേന്‍

വെളുത്തുള്ളി, തേന്‍

താരന്‍ ചികിത്സിക്കാന്‍ വെളുത്തുള്ളി കാലങ്ങളായി ഉപയോഗിക്കുന്നു. തേനിന് നിങ്ങളുടെ മുടിയെ മെച്ചപ്പെടുത്താന്‍ മാത്രമല്ല, താരന്‍ നീക്കാനും സഹായിക്കും. 6 അല്ലി വെളുത്തുള്ളി, 7 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ ഈ വെളുത്തുള്ളി ചതച്ച് 10 മിനിറ്റ് വയ്ക്കുക. അതിനുശേഷം ഏഴ് ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് രണ്ട് ചേരുവകളും മിക്സ് ചെയ്യുക. മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി ഏകദേശം 5 - 10 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

താരന് കാരണമാകുന്ന സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് ഒഴിവാക്കാന്‍ കറ്റാര്‍ വാഴ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. താരന്‍ ചികിത്സിക്കാന്‍ സഹായിക്കുന്ന ആന്റിഫംഗല്‍ ഗുണങ്ങളും ഇതിലുണ്ട് . 4 ടേബിള്‍സ്പൂണ്‍ ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍, 2 - 3 തുള്ളി യൂക്കാലിപ്റ്റസ് എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ളവ. കറ്റാര്‍ വാഴ ജെല്‍ രണ്ട് മൂന്ന് തുള്ളി യൂക്കാലിപ്റ്റസ് ഓയിലമായി സംയോജിപ്പിക്കുക. നന്നായി മിശ്രിതമാക്കി ഈ പാക്ക് മുടിയില്‍ പ്രയോഗിക്കുക. മാസ്‌ക് പുരട്ടി 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ ഹെയര്‍ മാസ്‌ക് കഴുകിക്കളയുക. ആഴ്ചയില്‍ 2 - 3 തവണ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍Most read:വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍

English summary

Effective Hair Masks to Prevent Dandruff in Summer in Malayalam

Summer can aggravate dandruff problem. Here are some effective hair masks to prevent dandruff in summer.
Story first published: Thursday, March 10, 2022, 16:34 [IST]
X
Desktop Bottom Promotion