For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാഭാവിക മുടി തിരിച്ച് പിടിക്കാന്‍ വീട്ടില്‍ തന്നെ എളുപ്പവഴികള്‍

|

മുടിയുടെ ഘടന ഓരോ മുടിയിഴകളുടെയും കനം അല്ലെങ്കില്‍ വീതി എന്നിവയെല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണ്. മുടിയെ ഇനിപ്പറയുന്ന മൂന്ന് വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. മികച്ചത്, ഇടത്തരം അല്ലെങ്കില്‍ പരുക്കന്‍. മലിനീകരണം, പൊടി, മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം എന്നിവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് കാലക്രമേണ നിങ്ങളുടെ മുടിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിന് കാരണമാകുന്നുണ്ട്. അതിലുപരിയായി, നിങ്ങളുടെ മുടിയുടെ നിറം മാറ്റുകയോ ബ്ലീച്ച് ചെയ്യുകയോ ദീര്‍ഘനേരം സ്ട്രെയ്റ്റന്‍ ചെയ്യുകയോ ചെയ്യുന്നത് മുടി പൊട്ടുന്നതും വരണ്ടതുമാകാന്‍ ഇടയാക്കുന്നു.അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Easy Ways To Improve Your Hair

ഭാഗ്യവശാല്‍, മുടിയുടെ ഘടന മെച്ചപ്പെടുത്താനും നിങ്ങളുടെ മുടിക്ക് കൂടുതല്‍ കേടുപാടുകള്‍ വരുത്താതിരിക്കാനും ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ ലേഖനത്തില്‍, നിങ്ങളുടെ മുടിയുടെ ഘടന സ്വാഭാവികമായി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതോടൊപ്പം എന്തൊക്കെ മുടിയുടെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്തുകൊണ്ട് മുടിയുടെ ഘടന മാറുന്നു?

എന്തുകൊണ്ട് മുടിയുടെ ഘടന മാറുന്നു?

മുടിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ പലപ്പോഴും മുടിയുടെ ഘടന മാറുന്നുണ്ട്. ഇത് കൂടാതെ ചിലര്‍ മുടിക്ക് നിറം കൊടുക്കുമ്പോള്‍, മറ്റു ചിലര്‍ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ക്കും ബ്ലോ-ഡ്രൈലിംഗിനും വേണ്ടി മുടി നല്‍കുമ്പോള്‍ എല്ലാം മുടിയെ അതിന്റെ സ്വാഭാവികതയില്‍ നിന്നും മാറ്റുന്നു. ഇത്തരം അവസ്ഥയയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ ഘടന സ്വാഭാവികമായി എങ്ങനെ മെച്ചപ്പെടുത്താമെന്നും അറിയണമെങ്കില്‍, അതിന് നിങ്ങളെ ഈ ലേഖനം വായിക്കാവുന്നതാണ്.

എന്തൊക്കെ കാരണങ്ങള്‍?

എന്തൊക്കെ കാരണങ്ങള്‍?

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

മോശം ഭക്ഷണക്രമം

വാര്‍ദ്ധക്യം

വേദനസംഹാരികള്‍, മുഖക്കുരു മരുന്നുകള്‍, ബീറ്റാ-ബ്ലോക്കറുകള്‍ തുടങ്ങിയ മരുന്നുകള്‍.

കളറിംഗ്, പെര്‍മിംഗ്, ബ്ലീച്ചിംഗ് തുടങ്ങിയ കെമിക്കല്‍ ഹെയര്‍ ട്രീറ്റ്മെന്റുകള്‍

സമ്മര്‍ദ്ദം

ഇരുമ്പിന്റെ കുറവ്

ഗര്‍ഭം എന്നിവയെല്ലാം മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

വീട്ടുവൈദ്യങ്ങള്‍

വീട്ടുവൈദ്യങ്ങള്‍

നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്താന്‍ വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് കൂടുതല്‍ കേടുപാടുകള്‍ കുറയ്ക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി വീണ്ടെടുക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ മുടി സംരക്ഷണ ദിനചര്യ സൃഷ്ടിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ മുടിയുടെ ഘടന മാറ്റാനും സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ അതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇതിന് മുടിയുടെ ഓരോ ഇഴകളിലും തുളച്ചുകയറാനും പ്രോട്ടീന്‍ നഷ്ടം തടയാനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്താനും പൊട്ടുന്നതും അറ്റം പിളരുന്നതും തടയുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് മുടിയില്‍ മസാജ് ചെയ്യുക. 30 മുതല്‍ 60 മിനിറ്റ് വരെ ഇത് മുടിയില്‍ വെക്കുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ മുടിക്കും തലയോട്ടിക്കും ഗുണം ചെയ്യുന്ന വിറ്റാമിന്‍ എ, ബി 12, സി, ഇ തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞതാണ് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ തലമുടി ഫ്രെഷ് ആയി നിലനിര്‍ത്തുന്നതിനും അധിക സെബം നീക്കം ചെയ്യാനും സഹായിച്ചേക്കാ. വരണ്ടതും പൊട്ടുന്നതുമായ മുടി കണ്ടീഷന്‍ ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനും മോയ്‌സ്ചറൈസ് ചെയ്യുന്നതിനും മികച്ചതാണ്. അള്‍ട്രാവയലറ്റ് വികിരണത്തില്‍ നിന്ന് നിങ്ങളുടെ മുടിയെ സംരക്ഷിക്കാനും സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് പോലുള്ള അവസ്ഥകള്‍ തടയാനും കറ്റാര്‍വാഴക്ക് കഴിയും.

 ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി നീരില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് മുടിക്ക് ശക്തിയും ഇലാസ്തികതയും നല്‍കുന്നതോടൊപ്പം തന്നെ അതിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. അങ്ങനെ, സള്‍ഫറിന്റെ കുറവ് വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് കാരണമാകും. ഉള്ളി നീര് രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി തഴച്ചുവളരാന്‍ സഹായിക്കുകയും മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ഉള്ളി നീര് എടുത്ത് തലയില്‍ പുരട്ടുക. ഇത് മുടിക്ക് മികച്ചതാണ്.

നെല്ലിക്ക എണ്ണ

നെല്ലിക്ക എണ്ണ

നെല്ലിക്ക എണ്ണയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുകയും നരയ്ക്കുന്നതിന് പരിഹാരം കാണുകയും അതോടൊപ്പം ആന്റിഓക്‌സിഡന്റിന്റെ ഗുണം നല്‍കുകയും ചെയ്യുന്നുണ്ട്. അതിന് വേണ്ടി 1-2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലും മുടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് 60 മിനിറ്റ് വരെ തലയില്‍ വെക്കേണ്ടതാണ്.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ ധാരാളം ഗുണം ചെയ്യുന്ന പോളിഫെനോളുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ചതാണ്. മുടികൊഴിച്ചില്‍ തടയാനും മുടി ആരോഗ്യമുള്ളതാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. എന്നിരുന്നാലും, മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതില്‍ ഗ്രീന്‍ ടീ എത്രത്തോളം സഹായിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നനു കൊണ്ടിരിക്കുകയാണ്. ഇ്ത് കുടിക്കുന്നതിലൂടെ മുടിയുടെ സ്വാഭാവികത നിലനിര്‍ത്താം എന്നാണ് പറയുന്നത്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലീവ് ഓയില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ്. ഇത് മുടിയുടെ വളര്‍ച്ചയും ഘടനയും വര്‍ദ്ധിപ്പിക്കുന്നതില്‍ അതിശയകരമായ ഫലമാണ് ഒലീവ് ഓയില്‍ നല്‍കുന്നത്. ഇത് മുടി മോയ്‌സ്ചുറൈസ് ചെയ്യുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയില്‍ മുടിയില്‍ തേച്ച് പിടിപ്പിച്ച് അതിന് ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴികാവുന്നതാണ്.

മുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗംമുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗം

കഴുത്തിലെ കറുപ്പ് നിസ്സാരമല്ല കാരണമറിഞ്ഞ് പരിഹരിക്കണംകഴുത്തിലെ കറുപ്പ് നിസ്സാരമല്ല കാരണമറിഞ്ഞ് പരിഹരിക്കണം

English summary

Easy Ways To Improve Your Hair Texture Naturally In Malayalam

Here in this article we are sharing some easy ways to improve your hair texture naturally. Take a look
X
Desktop Bottom Promotion