Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
മുടിക്ക് കട്ടിയും ശക്തിയും; മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഈ ആയുര്‍വേദ ചായ ഉത്തമം
സീസണ് മാറുന്നതിനനുസരിച്ച് പലരും മുടികൊഴിച്ചില്‍ പ്രശ്നവുമായി മല്ലിടുന്നു. വളരെ സാധാരണമായ ഒരു പ്രശ്നമാണ് ഇത്. എന്നാല്‍ ചിലരില്‍, മുടികൊഴിച്ചില്‍ പ്രശ്നം എല്ലാ സാധാരണ സീസണുകളിലും കാണാറുണ്ട്. കാലാവസ്ഥ മാറുമ്പോള്‍ മുടി കൊഴിച്ചില്‍ പ്രശ്നം ഗണ്യമായി വര്‍ദ്ധിക്കുന്നു. ശരീരത്തിലെ പോഷകാഹാരക്കുറവും മുടിക്ക് വേണ്ടത്ര പരിചരണം നല്കാത്തതുമാണ് ഇതിന് പ്രധാന കാരണം. ശരിയായ ഭക്ഷണക്രമത്തിലൂടെ മുടിയെ നന്നായി പരിപാലിക്കുകയും പതിവായി എണ്ണ പുരട്ടുകയും ചെയ്താല്‍, മുടി കൊഴിച്ചില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തടയാവുന്നതാണ്.
എന്നാല്‍ പലപ്പോഴും ആളുകള്‍ വിലകൂടിയ ഷാംപൂകളും മറ്റ് മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. അവ രാസവസ്തുക്കള്‍ നിറഞ്ഞതും നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യുന്നതുമാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനുമായി നിങ്ങള്‍ പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടതാണ്. ഇതിനുപുറമെ, മുടികൊഴിച്ചില്‍ നിയന്ത്രിക്കാനായി ഈ ആയുര്‍വേദ ചായയും നിങ്ങളെ സഹായിക്കും.

മുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദ ചായ
ഈ ആയുര്‍വേദ ചായ കുടിക്കുന്നത് എല്ലാ സീസണുകളിലും നിങ്ങളുടെ മുടികൊഴിച്ചില്‍, കഷണ്ടി എന്നിങ്ങനെയുള്ള എല്ലാത്തരം മുടി പ്രശ്നങ്ങളും തടയിടാന്‍ നിങ്ങളെ സഹായിക്കും.
നിങ്ങള്‍ക്ക് വേണ്ടത് :
1 ഗ്ലാസ് വെള്ളം
10 ഉണങ്ങിയ മുരിങ്ങയില
3 ഉണങ്ങിയ ചെമ്പരത്തി ദളങ്ങള്‍
10 ഉണക്കിയ കറിവേപ്പില
10-15 ഉണങ്ങിയ റോസാദളങ്ങള്‍
ഒരു ടീ പാനില്‍ 1 ഗ്ലാസ് വെള്ളം ഒഴിക്കുക. എല്ലാ ചേരുവകളും വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിക്കുക. 3-4 മിനിറ്റ് തിളച്ച ശേഷം ഈ മിശ്രിതം അരിച്ചെടുത്ത് ഒരു കപ്പിലാക്കുക്കുക. ഇത് അല്‍പ്പം തണുക്കാന്‍ വിടുക. ഇളം ചൂടോടെ ഇത് കുടിക്കുക. നിങ്ങളുടെ പാല് ചായക്കോ കാപ്പിക്കോ പകരം ഈ ആയുര്‍വേദ ചായ രാവിലെയോ വൈകുന്നേരമോ കഴിക്കുക. മുടി വളര്‍ത്താനായി ഈ ചായ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

മുരിങ്ങ
ശരീരത്തിലെ കഫ, വാത ദോഷങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങയിലയില്‍ ഇരുമ്പ്, ബി വിറ്റാമിനുകള്‍, ഫോളേറ്റ്, കാല്‍സ്യം, വിറ്റാമിന്‍ എ, സിങ്ക് മുതലായവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ചെമ്പരത്തി
ചെമ്പരത്തി ശരീരത്തിലെ കഫ, പിത്ത ദോഷങ്ങളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തില്‍ ഇത് കേശവര്ധിനിയായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. വിറ്റാമിന്‍ സി, ഫ്ളേവനോയ്ഡുകള്‍, അമിനോ ആസിഡുകള്‍, മ്യൂസിലേജ് ഫൈബര്‍, ഈര്‍പ്പം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെമ്പരത്തി. ഇവയെല്ലാം നിങ്ങളുടെ മുടിക്ക് വളരെയേറെ ഗുണം ചെയ്യും.

കറിവേപ്പില
കറിവേപ്പില നിങ്ങള്‍ക്ക് തണുപ്പും സൗമ്യതയും നല്‍കും. മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാനും നല്ല മുടി വളര്‍ച്ചയ്ക്കും ഇത് ഏറെ ഗുണകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും മൃത ചര്‍മ്മത്തെയും ഫോളിക്കിളുകളും നീക്കം ചെയ്യാനും സഹായിക്കുന്നു. ഇവയില്‍ നല്ല അളവില്‍ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

റോസ്
ആയുര്‍വേദത്തില്‍ റോസ് ഒരു ത്രിദോഷ പുഷ്പമാണെന്ന് പറയപ്പെടുന്നു, ഇത് പിത്തത്തെ ശാന്തമാക്കാനും സന്തുലിതമാക്കാനും സഹായിക്കുന്നു. ഇതില്‍ നേരിയ രേതസ് ഉള്ളതിനാല്‍ തലയോട്ടിയിലെ അധിക എണ്ണയും താരനും കുറയ്ക്കാന്‍ സഹായകമാണ്.

മുടി കൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദ ഹെയര്‍ പാക്കുകള്‍
താരന് തുടച്ചുനീക്കുന്നതിനുള്ള ശരിയായ പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്കയും ഷിക്കാകായും ചേര്‍ന്ന ഈ പായ്ക്ക്. ഇത് താരന് നീക്കംചെയ്യാന്‍ മാത്രമല്ല, നിങ്ങളുടെ തലയോട്ടിയിലെ അഴുക്ക് വൃത്തിയാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുന്നതിനുള്ള ഒരു മികച്ച പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. ഇത് മുടിക്ക് ബലം നല്‍കുന്നതിനും വേരുകള്‍ തുറക്കുന്നതിനും അകാല നര തടയുന്നതിനും മുടിയുടെ കറുത്ത നിറം നല്‍കുന്നതിനും സഹായിക്കുന്നു. 1 കപ്പ് നെല്ലിക്ക പൊടിയും അര കപ്പ് ഷിക്കാകായ് പൊടിയും എടുത്ത് ഇളം ചൂടുവെള്ളത്തില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം 1 മുതല്‍ 2 മണിക്കൂര്‍ വരെ വിട്ട ശേഷം തലയില്‍ പുരട്ടുക. 5-10 മിനിറ്റ് വരെ ഇത് തലയില്‍ മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ ശേഷം നന്നായി തല കഴുകുക.

ഉലുവ ഹെയര്‍ പായ്ക്ക്
ചെറുതായി വറുത്തെടുത്ത 1 കപ്പ് ഉലുവ പൊടിയും 1 കപ്പ് നെല്ലിക്ക പൊടിയും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് ഇത് മുടിയില്‍ മുടിയില്‍ പുരട്ടുക. 20 മുതല്‍ 30 മിനിറ്റ് വരെ മുടിയില്‍ വിട്ടശേഷം കഴുകിക്കളയുക. മുടിക്ക് മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ആവര്‍ത്തിക്കുക.



Click it and Unblock the Notifications
