For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കും

|

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും താരന്‍ എന്നത് ഉറക്കം കെടുത്തുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ട് തലയില്‍ താരന്‍ വരാം. പൊടിയും അഴുക്കും, അമിത എണ്ണമയം, ചില കേശസൗന്ദര്യ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം താരനെ വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യ പ്രതിസന്ധികളില്‍ പലതിനും നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. എന്നാല്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കും എന്നത് പലര്‍ക്കും അറിയില്ല.

DIY Remedy Curd And Triphala

മുടിയില്‍ നിന്നും താരനെ നിശ്ശേഷം നീക്കം ചെയ്യുന്നതിന് നമുക്ക് ചില പൊടിക്കൈകള്‍ വീട്ടില്‍ സ്വയം ചെയ്യാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും ആരോഗ്യവും വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ത്രിഫലയും തൈരും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതിന് വേണ്ടി എങ്ങനെ ഇവ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എടുക്കുക, പിന്നീട് അതിലേക്ക് അരണ്ട് ടീ സ്പൂണ്‍ ത്രിഫല ചേര്‍ക്കുക. ഇത് നല്ലതുപോലെ ഇളക്കി രണ്ട് മിനിറ്റിന് ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ നേരം ഇത് തലയില്‍ വെക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിക്ക് ഇവ രണ്ടും മിക്‌സ് ചെയ്യുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്നും മുടിയുടെ ആരോഗ്യത്തെ ഇതെങ്ങനെ സഹായിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ഗുണം?

എന്തുകൊണ്ട് ഗുണം?

താരനെ പ്രതിരോധിക്കുന്നതിന് ഇവ രണ്ടും ഉപയോഗിക്കുന്നത് എങ്ങന ഗുണങ്ങള്‍ നല്‍കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്. ഇത് തലയോട്ടിയിലെ അണുബാധയെ പ്രതിരോധിക്കുന്നതിനും താരനെതിനെ പ്രതിരോധിക്കുന്നതിനു സഹായിക്കുന്നു. തൈര് മുടിക്ക് നല്ലതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങള്‍ പല വിധത്തിലാണ് മുടിക്ക് ലഭിക്കുന്നതും. തൈരിലുള്ള പ്രോട്ടീന്‍ ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുടിയുടെ ശരിയായ വളര്‍ച്ചക്കും ആരോഗ്യത്തിനും തൈര് ഉപയോഗിക്കാവുന്നതാണ്. ദിവസവും തൈര് ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുടിയുടെ ആരോഗ്യം. ഇതില്‍ ത്രിഫല കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

മുടിക്ക് തൈര് നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് തൈര് നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് തൈര് ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. തൈരിലെ പോഷകങ്ങള്‍ നിങ്ങളുടെ മുടിക്ക് ശരിയായ പോഷണം നല്‍കുകയും അവയെ ശക്തമാക്കുകയും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ തടയുകയും ചെയ്യുന്നു. ഇത് കൂടാതെ മുടിക്ക് കരുത്ത് നല്‍കുന്നതൊടൊപ്പം തന്നെ മുടിയിലുണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ്. തൈരിലുള്ള മോയ്‌സ്ചുറൈസിംഗ് ഇഫക്റ്റിന് ഏത് നരച്ച മുടിയെയും പ്രതിരോധിക്കുന്നതിനും മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിനും സാധിക്കുന്നു. മുടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് തൈര് എന്നതില്‍ സംശയം വേണ്ട.

മുടിക്ക് ത്രിഫല നല്‍കും ഗുണങ്ങള്‍

മുടിക്ക് ത്രിഫല നല്‍കും ഗുണങ്ങള്‍

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ത്രിഫല ഉപയോഗിക്കാവുന്നതാണ്. മൂന്ന് ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന് ഉണ്ടാക്കുന്നതാണ് ത്രിഫല. നെല്ലിക്ക, താന്നി, കടുക്ക എന്നിവയാണ് ഇതില്‍ ചേരുന്നത്. ഇവ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതിലുപരി ഇത് ആരോഗ്യത്തിനും ആയുര്‍വ്വേദ പ്രകാരം ഉപയോഗിക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇത് മുടിയുട ആരോഗ്യത്തെ സംരക്ഷിക്കുന്നതും താരനെ പ്രതിരോധിക്കുന്നതും. അതുകൊണ്ട് തന്നെ താരനെന്ന വില്ലനെ പ്രതിരോധിക്കുന്നതിന് ത്രിഫല മികച്ചതാണ്. ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍, വരള്‍ച്ച എന്നിവ വേഗത്തില്‍ നീക്കം ചെയ്യാനും ശിരോചര്‍മ്മം പൊടിഞ്ഞ് പോവുന്നത് തടയുന്നതിനും ത്രിഫല സഹായിക്കുന്നു.

ത്രിഫലയുടെ ഗുണങ്ങള്‍

ത്രിഫലയുടെ ഗുണങ്ങള്‍

മുടിക്ക് ത്രിഫല നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിന് ത്രിഫലക്ക് സാധിക്കുന്നു. ഇത് കൂടാതെ മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ഗുണങ്ങള്‍ തലയോട്ടിക്ക് നല്‍കുന്നു. കൂടാതെ നെല്ലിക്ക അടങ്ങിയതുകൊണ്ട് തന്നെ അത് മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. താന്നി നിങ്ങളുടെ തലയോട്ടിയെ ഫ്രഷ് ആയി നിലനിര്‍ത്തുന്നു. അതോടൊപ്പം തന്നെ കടുക്ക ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇനി താരന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ ഉടന്‍ തന്നെ ത്രിഫല തൈര് മിശ്രിതം ശീലമാക്കൂ.

മുഖത്ത് എണ്ണതേക്കുന്നവരാണോ, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പിടിച്ചാല്‍ കിട്ടില്ലമുഖത്ത് എണ്ണതേക്കുന്നവരാണോ, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പിടിച്ചാല്‍ കിട്ടില്ല

മുടിയുടെ ആരോഗ്യവും ചര്‍മ്മത്തിന് തിളക്കവും ചെറുപയര്‍ പഴം മാസ്‌കില്‍മുടിയുടെ ആരോഗ്യവും ചര്‍മ്മത്തിന് തിളക്കവും ചെറുപയര്‍ പഴം മാസ്‌കില്‍

English summary

DIY Remedy Curd And Triphala Mix For Dandruff In Malayalam

Here in this article we are discussing about some DIY remedy of curd and triphala mix for dandruff in malayalam. Take a look
Story first published: Tuesday, August 16, 2022, 12:52 [IST]
X
Desktop Bottom Promotion