Latest Updates
-
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം! -
ഒക്ടോബർ 6: സാമ്പത്തിക നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ; കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാജയോഗ സമയം ഇതാ -
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
കറ്റാര്‍വാഴ ഒലീവ് ഓയില്‍ മിക്സ് : മുടിക്ക് തിളക്കവും ആരോഗ്യവും
മുടിയുടെ ആരോഗ്യം എന്നത് പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മുടി കൊഴിച്ചിലും മുടിക്കുണ്ടാവുന്ന പ്രശ്നങ്ങളും നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് അല്പം സമയം മാറ്റി വെക്കാം. വിപണിയില്‍ ഇന്ന് ലഭ്യമായ വസ്തുക്കള്‍ മുടിയില്‍ പരീക്ഷിക്കുമ്പോള്‍ അത് നിങ്ങളില്‍ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിരിക്കണം. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പോലും നാടന്‍ പ്രയോഗത്തിലൂടെ പരിഹാരം കാണാം.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയിലും കറ്റാര്‍വാഴയും കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടിക്ക് ഉറപ്പും കരുത്തും വേരുകള്‍ക്ക് ബലവും എല്ലാം ഈ മിശ്രിതം നല്കുന്നു. താരനെന്ന പ്രശ്നത്തേയും പൂര്‍ണമായും പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മാസ്ക് തയ്യാറാക്കാം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എങ്ങനെ ഒലീവ് ഓയില്‍ കറ്റാര്‍വാഴ മിക്സ് നമുക്ക് തയ്യാറാക്കാം എന്ന് നോക്കാം. അല്പം ഒലീവ് ഓയില്‍ എടുത്ത് അതിലേക്ക് അല്പം കറ്റാര്‍വാഴ നീര് കൂടി മിക്സ് ചെയ്ത് ഇത് നല്ലതുപോലെ ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഇത് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയുന്നതിന്. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന് മാത്രമല്ല മുടിക്ക് ഇനി പറയുന്ന ഗുണങ്ങളും നല്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് മുടിയില്‍ പ്രയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍ പരിഹരിക്കാം
മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലൂടെ ആദ്യത്തെ പ്രാവശ്യം തന്നെ മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നമുക്ക് ഈ മിശ്രിതം ധാരാളം മതി. ഇതിലൂടെ നിങ്ങളുടെ മുടിയുടെ കൊഴിച്ചില്‍ പൂര്‍ണമായും പരിഹരിക്കാവുന്നതാണ്. മുടിക്കുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും ഒരു കൈയ്യകലത്തില്‍ പരിഹാരമാണ് ഈ മിശ്രിതത്തില്‍ ഉള്ളത്.

താരനെ ഇല്ലാതാക്കുന്നു
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് താരന്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിനവും കറ്റാര്‍വാഴ തലയില്‍ തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ രണ്ട് തവണ ഈ മിശ്രിതവും തേച്ച് പിടിപ്പിക്കാം. ഇത് നിങ്ങളുടെ തലയിലെ താരന്റെ പൊടിപോലും ഇല്ലാതെ കളയുന്നു എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും അല്പം ഉപയോഗിക്കുന്നതും തെറ്റില്ല എന്ന് പറയാം. കാരണം ഇത് താരന് പിന്നീട് വരാത്ത രീതിയിലാണ് ഇല്ലാതാക്കുന്നത്. മുടിയുടെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്ന ഇത്തരം പ്രശ്നത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം.

മുടിയുടെ ദുര്‍ഗന്ധം
പലരിലും പരാതിയായി കേള്‍ക്കുന്നതാണ് മുടിയുടെ ദുര്‍ഗന്ധം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അഴുക്കിനേയും മറ്റും ആഴത്തില്‍ ഇല്ലാതാക്കി മുടിക്ക് നല്ല സുഗന്ധം നല്കുന്നു. മുടിയുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരമാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റി എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കറ്റാര്‍വാഴ ഒലീവ് ഓയില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. ദിവസവും ഉപയോഗിക്കുന്നതിന്റെ ഗുണമാണ് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുമ്പോഴേക്കും നമുക്ക് നല്‍കുന്നത്.

ഫംഗസ് അണുബാധ
മുടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ പലതും അണുബാധകള്‍ നിമിത്തമാണ്. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെയുള്ള കേശാരോഗ്യത്തിനും നമുക്ക് ഒലീവ് ഓയില്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അണുബാധ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ പാടേ ഇല്ലാതാക്കുന്നു. കൂടാതെ മുടി നല്ല സില്ക്കിയാക്കുകയും മുടിക്ക് മാര്‍ദ്ദവവും കട്ടിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ മുടിയുടെ പ്രശ്നങ്ങളേയും പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഈ ഒലീവ് ഓയില്‍ മിശ്രിതം എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
