Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടിക്ക് വേണം പ്രോട്ടീന്‍ ചികിത്സ: വീട്ടില്‍ ചെയ്യാം എളുപ്പത്തില്‍
മുടിയുടെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മുടിയുടെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ പലരുടേയും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. മുടിക്ക് ആവശ്യമുള്ള ഘടകങ്ങളെല്ലാം കൃത്യമായ അളവില്‍ ലഭിച്ചാല്‍ മുടിയുടെ ആരോഗ്യം നശിക്കുകയില്ല. എന്ന് മാത്രമല്ല മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ഗുണങ്ങള്‍ നിലനിര്‍ത്തുന്നതിനും എല്ലാം ഈ പ്രോട്ടീനും വിറ്റാമിനും അടക്കമുള്ള ഘടകങ്ങള്‍ അനിവാര്യമാണ്. അമിനോ ആസിഡുകള്‍, കെരാറ്റിന്‍ തുടങ്ങിയ പ്രോട്ടീനുകളെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം സലൂണില്‍ നിന്ന് മാത്രമല്ല ലഭിക്കുന്നത് എന്നത് ആദ്യം മനസ്സിലാക്കണം. വീട്ടില്‍ നമുക്ക് ഇത്തരം പ്രോട്ടീന്‍ ചികിത്സകള്‍ ആരംഭിക്കാവുന്നതാണ്.

ഇത് മുടിക്ക് അതിന്റെ ആരോഗ്യം തിരികെ നല്‍കുകയും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോ തവണ കഴുകുമ്പോഴും മുടി കൊഴിയുന്നുണ്ടെങ്കില്‍, മുടിക്ക് ശക്തിയും ആരോഗ്യവും കരുത്തും കുറവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അവോക്കാഡോ, തൈര്, മുട്ട, മയോന്നൈസ്, തേങ്ങാപ്പാല്‍ തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ എല്ലാം തന്നെ പ്രോട്ടീനാല്‍ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ വീട്ടില്‍ തന്നെ ഇത്തരം പ്രോട്ടീന്‍ മാസ്കുകള്‍ തയ്യാറാക്കാം, എങ്ങനെയെന്ന് നോക്കാം.

തേങ്ങാപ്പാല്‍
മുടിക്ക് നല്കുന്ന ഏറ്റവും മികച്ച ഗുണങ്ങളുള്ള ഒന്നാണ് തേങ്ങാപ്പാല്‍ എന്നതില്‍ സംശയം വേണ്ട. കാരണം തേങ്ങാപ്പാലില്‍ പൂരിത ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ബി, സി, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഏറ്റവും മികച്ച പ്രോട്ടീന്‍ മാസ്ക് ആയി ഈ മാസ്ക് ഉപയോഗിക്കാം. അതിന് വേണ്ടി അല്പം തേങ്ങാപ്പാല്‍ എടുത്ത് ഇത് ചെറുതീയില്‍ ഒരു മിനിറ്റ് ചൂടാക്കുക. ശേഷം ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം തലമുടി പൊതിഞ്ഞ് സൂക്ഷിക്കുക. രാത്രി ഇപ്രകാരം ചെയ്ത ശേഷം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരു-തേന്‍ ഹെയര്‍ പാക്ക്
മുട്ട എപ്പോഴും മുടിക്ക് മുതല്‍ക്കൂട്ട് തന്നെയാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരുവില്‍ തേന്‍ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു, അത് കൂടാതെ മുടിക്ക് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തേനിന് ബ്ലീച്ചിന്റെ ഗുണങ്ങള്‍ ഉള്ളതിനാല്‍ മുടിക്ക് നല്ല മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. മുടി മിനുസമാര്‍ന്നതായി മാറുന്നത് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക.

മുട്ട-തൈര് ഹെയര്‍ പാക്ക്
മുട്ട എന്നത് തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മുടിക്ക് തിളക്കം നല്‍കുന്നതിനും വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതിനോടൊപ്പം തൈര് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്സില്‍ സമ്പുഷ്ടമാണ്. എങ്ങനെ ഹെയര്‍മാസ്ക് തയ്യാറാക്കാം എന്ന് നോക്കാം. ഒരു മുട്ടയും തൈരും മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തില്‍ തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയുന്നതിന്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

അവോക്കാഡോ-തേങ്ങാപ്പാല്‍ ഹെയര്‍ പാക്ക്
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ആവക്കാഡോ- തേങ്ങാപ്പാല്‍ ഹെയര്‍പാക്ക് നമുക്ക് ഉപയോഗിക്കാവുന്നതാണ്. തേങ്ങാപ്പാല്‍ പ്രോട്ടീന്റെ ഉറവിടമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ആവോക്കാഡോയില് ആവട്ടെ വിറ്റാമിന്‍ എ, ബി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ പായ്ക്ക് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് മുടിയെ മൃദുവും സില്‍ക്കിയും നല്കുന്നു. ആവക്കോഡോയില് മുട്ടയുടെ മഞ്ഞ മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതും ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.

ഉലുവയും വെളിച്ചെണ്ണയും ഹെയര്‍ മാസ്ക്
മുടിക്ക് ഉലുവ നല്കുന്ന ഗുണങ്ങള്‍ എത്രത്തോളമാണെന്ന് നമുക്കറിയാം. അത്രയധികം മാറ്റങ്ങള്‍ മുടിയില്‍ കൊണ്ട് വരുന്നതിന് ഉലുവക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉലുവ മാത്രം മതി. ഇതില്‍ അല്പം വെളിച്ചെണ്ണ കൂടി ചേര്‍ക്കുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതിന് വേണ്ടി ആദ്യം നല്ല ചൂടുവെള്ളത്തില്‍ തലേദിവസം രണ്ട് ടീസ്പൂണ്‍ ഉലുവ കുതിര്‍ത്ത് വെക്കുക. അടുത്ത ദിവസം രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് ഇത് തലയില്‍ തേക്കാവുന്നതാണ്. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയണം.



Click it and Unblock the Notifications