Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി ഇനി വലിച്ചാലും പൊട്ടില്ല, ചീപ്പിലും കുരുങ്ങില്ല: വീട്ടിലെ ഹെയര്‍മാസ്ക് സൂപ്പര്‍
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. കാരണം പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ നമ്മുടെ മുടിയെ വളരെയധികം മോശമായി ബാധിക്കുന്നു. മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടി പല വിധത്തിലുള്ള ഉത്പ്പന്നങ്ങള്‍ നമ്മള് മുടിയില്‍ തേച്ച് പിടിപ്പിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നത് മനസ്സിലാക്കണം. മുടി സംരക്ഷിക്കുന്നതിന് വേണ്ടി വീട്ടില്‍ തന്നെ നമുക്ക് ചില ഹെയര്‍മാസ്കുകള്‍ തയ്യാറാക്കാം.

വിഷരഹിതവും പ്രകൃതിദത്തവുമായ ഇത്തരം ഹെയര്‍മാസ്കുകള്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്കുന്നു. മുടിക്ക് വിശ്രമവും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും ഇത് സഹായിക്കുന്നു. മറ്റുള്ളവര്‍ക്ക് അസൂയ ജനിപ്പിക്കുന്ന തരത്തില്‍ മുടി സംരക്ഷിക്കണോ എന്നാല്‍ ഇന്ന് മുതല്‍ തന്നെ ഈ ഹെയര്‍മാസ്ക് ശീലമാക്കൂ. പ്രകൃതിദത്ത ചേരുവകള്‍ ആയത് കൊണ്ട് തന്നെ ഒരിക്കലും പേടിക്കേണ്ടതില്ല, മുടി കൊഴിയുമോ അല്ലെങ്കില്‍ മുടി പ്രശ്നമാവുമോ എന്ന കാര്യം. എന്തൊക്കെ ഹെയര്‍മാസ്ക് ആണെന്നത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മോരും നാരങ്ങ നീരും ഹെയര്‍ മാസ്ക്
മോരും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മോര് എപ്പോഴും ഒരു പ്രോബയോട്ടിക് ആണ്. ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തും. ഇത് നിങ്ങളുടെ രോമകൂപങ്ങളുടെ വികാസത്തിനും മുടിയെ ശക്തിപ്പെടുത്തുന്നതിനും അനിവാര്യമാണ്. തൈര് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുകയും ചെയ്യുന്നു. അത് മാത്രമല്ല നാരങ്ങാനീരിലുള്ള വിറ്റാമിന്‍ സി ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും മുടിയുടെ കേടുപാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കാം
1/2 കപ്പ് മോരില്‍ 1/2 ടീസ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. പിന്നീട് നല്ലതുപോലെ മസ്സാജ് ചെയ്ത് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

കൂവ്വയും ടീ ട്രീ ഓയില്‍ ഹെയര്‍ മാസ്ക്
മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടി മധുരക്കിഴങ്ങും ടീ ട്രീ ഓയിലും ഉപയോഗിക്കാവുന്നതാണ്. എണ്ണമയമുള്ള തലയോട്ടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. കൂവ്വപൊടിക്ക് നിങ്ങളുടെ തലമുടി ഈര്‍പ്പമുള്ളതാക്കുകയും തലയോട്ടിയിലെയും മുടിയിഴകളിലെയും അഴുക്കിനെ പൂര്‍ണമായും ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. അത് കൂടാതെ ടീട്രീ ഓയില്‍ ഉപയോഗിക്കുന്നത് മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നതിനും താരനെതിരെ പോരാടുന്നതിനും സഹായിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം
അല്പം കൂവപ്പൊടി എടുത്ത് അതില്‍ അല്പം ടീ ട്രീ ഓയില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം, മുടിയില്‍ നിന്ന് ഇത് നീക്കം ചെയ്യുക.

മാംഗോ ബട്ടര്‍ ഹെയര്‍ മാസ്ക്
മാങ്ങ മുടിയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത് മുടിക്ക് തിളക്കം നല്‍കുകയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ സിയാല്‍ സമ്പന്നമായ മാംഗോബട്ടര് കെമിക്കല്‍ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുട മുടിക്കുണ്ടാക്കുന്ന കേടുപാടുകള്‍ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ മുടിയിഴകളെ മൃദുവാക്കുകയും ഈര്‍പ്പമുള്ളതാക്കുകയും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ മാംഗോ ബട്ടര്‍ പുരട്ടുക. ഏകദേശം 5 മിനിറ്റ് ഇത് കൊണ്ട് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. ഈ മാസ്ക് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവു്ന്നതാണ്.

മുട്ടയുടെ മഞ്ഞക്കരു, അവോക്കാഡോ ഹെയര്‍ മാസ്ക്
മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിനോടൊപ്പം അല്പം ആവക്കാഡോ കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ദിക്കുന്നു. ഇത് തലയോട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു. കൂടാതെ മുടി വളരുന്നതിനും ഇത് സഹായിക്കുന്നു. വരണ്ടതും പൊട്ടുന്നതുമായ മുടിയെ ചെറുക്കാനും ഇത് സഹായിക്കുന്നു. പലപ്പോഴും മുടി കൊഴിച്ചില്‍ പൂര്‍ണമായും വളരെ പെട്ടെന്ന് തന്നെ നിര്‍ത്തുന്നതിന് മുട്ട ആവക്കാഡോ മിക്സ് സഹായിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം
ആവക്കാഡോ നല്ലതുപോലെ പഴുത്തതും അല്പം മുട്ടയുടെ മഞ്ഞയും മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുകയും ചെയ്യുക. അഞ്ച് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

പാലും തേനും ഹെയര്‍ മാസ്ക്
പല ഹെയര്കണ്ടീഷണറുകളിലും തേന്‍ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നായി ഇത് മാറുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് പാലും തേനും ഹെയര്‍ മാസ്ക്. തേനില്‍ ഏകദേശം 18% വെള്ളമാണ്, ഇത് നിങ്ങളുടെ മുടിയെ ഹൈഡ്രേറ്റ് ചെയ്യുകയും ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ദിനവും മുടിയില്‍ തേന്‍ പുരട്ടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും മുടിയുടെ അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. പാലിലുള്ള പ്രോട്ടീനും നിങ്ങളുടെ മുടിയില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അര കപ്പ് പാലില്‍ 2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തുക. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications