Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മുടി പൊട്ടിപ്പോവില്ല, കൊഴിയില്ല: സൂപ്പര്‍ ഹെയര്‍മാസ്ക്
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരിലും പലപ്പോഴും ആശങ്കയുയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഈ പ്രശ്നത്തെ എങ്ങനെ നേരിടണം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമായ എണ്ണയും മറ്റും തേക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരില്‍ പലപ്പോഴും ഫലം ലഭിക്കുകയില്ല എന്ന് മാത്രമല്ല അത് ഉള്ള മുടിക്ക് കൂടി പ്രശ്നമാവുന്ന തരത്തിലേക്ക് എത്തുകയും ചെയ്യുന്നു.
ആവോക്കാഡോയില് ബയോട്ടിനും, വിറ്റാമിന്‍ ബി കോംപ്ലക്സ്, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായി തന്നെ മുടി വളര്‍ച്ചയെ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ക്യൂട്ടിക്കിള്‍സ് ആരോഗ്യമുള്ളതാക്കുന്നു. ഇതോടൊപ്പം തേന്‍ കൂടി ചേരുമ്പോല്‍ അതിലുള്ള ആന്റി ഓക്സിഡന്റ് മുടിക്ക് ഗുണങ്ങള്‍ നല്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ മുടിയില്‍ വരുത്തുന്നതിന് സാധിക്കുന്നു..

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന അവസ്ഥയില്‍ നാം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. മുടിയില്‍ എന്തൊക്കെ ഉപയോഗിക്കണം, എന്തൊക്കെ ഉപയോഗിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. പലരുടേയും ഐഡന്റിറ്റി എന്ന് പറയുന്നത് തന്നെ മുടിയായിരിക്കാം. അതുകൊണ്ട് തന്നെ പലപ്പോഴും അത് നഷ്ടപ്പെടുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തേയും കൂടെ കൊണ്ട് പോവുന്നു. ഇനി മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്ന ഒരു ഹെയര്‍മാസ്ക് നമുക്ക് ഉപയോഗി്ച്ച് നോക്കാം.

അവോക്കാഡോ തേന്‍ ഹെയര്‍ മാസ്ക്
അവോക്കാഡോ തേന്‍ ഹെയര്‍ മാസ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആവശ്യമുള്ള വസ്തുക്കള്‍ ഇവയാണ്ചേരുവകള്
പഴുത്ത അവോക്കാഡോ, തൊലി കളഞ്ഞത്- 1
ഒലിവ് ഓയില്‍ - 2 ടേബിള്‍സ്പൂണ്‍
തേന്‍ - 2 ടേബിള്‍സ്പൂണ്‍
ലാവെന്‍ഡര്‍ ഓയില്‍ - 2-3 തുള്ളി
തയ്യാറാക്കുന്ന വിധം
ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആയതിന് ശേഷം മാത്രം ഒരു ബ്രഷോ അല്ലെങ്കില്‍ കൈകൊണ്ടോ അല്പാല്പം എടുത്തത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് മുടി ഒരു തൂവാലയില്‍ പൊതിഞ്ഞ് അരമണിക്കൂര്‍ വെക്കുക. അതിന് ശേഷം പതിവ് പോലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യാവുന്നതാണ്. മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇതിലൂടെ നമുക്ക് പരിഹരിക്കാം.

മുടി മൃദുവാക്കുന്നു
മുടി മൃദുവാക്കുന്നതിനും അതിന്റെ മുടി വരണ്ട് പോവുന്നതിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ ചേരുവകളും ലഭിക്കുന്നു. അവോക്കാഡോ മുടിയുടെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടി നല്ലതുപോലെ കണ്ടീഷനിംഗ് ചെയ്യുന്നു. മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്. മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും ഒരുപോലെ പ്രതിരോധിക്കുന്നതിന് നമുക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍ പരിഹരിക്കാം
മുടി കൊഴിച്ചില്‍ എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. അതിനെ പരിഹരിക്കുന്നതിന് നമുക്ക് അവോക്കാഡോ-തേന്‍ ഹെയര്‍ മാസ്ക് ഉപയോഗിക്കാം. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയെ കൊഴിച്ചിലില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. മുടിയുടെ വേരുകളിലേക്ക് ആഴത്തിലേക്ക് ഇവ ഇറങ്ങിച്ചെല്ലുകയും ആരോഗ്യത്തോടെയുള്ള കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു ഈ ഹെയര്‍ മാസ്ക്.

അകാല നരക്ക് പരിഹാരം
ആത്മവിശ്വാസക്കുറവിനെ കൊടുമുടിയിലെത്തിക്കുന്നതാണ് അകാല നര. പ്രായമാവാതെ തന്നെ മുടി നരക്കുന്നത് നിങ്ങളെ ചില്ലറയല്ല വലക്കുന്നതിന്. അതിന് പരിഹാരം കാണുന്നതിനും മുടി കറുപ്പിക്കുന്നതിനും അവോക്കാഡോ ഹെയര്‍ മാസ്ക് സഹായിക്കുന്നു. മുടിയിഴകളില്‍ ഉണ്ടാവുന്ന വെളുത്ത നിറത്തെ പാടേ ഇല്ലാതാക്കി മുടി കറുപ്പിക്കുന്നതിന് ഈ ഹെയര്‍മാസ്ക് മികച്ചതാണ്.

താരനെ പ്രതിരോധിക്കാം
താരനെന്ന പ്രശ്നം നല്ലൊരു വിഭാഗം ആളുകളും അഭിമുഖീകരിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ ആവക്കോഡോ ഹെയര്‍ മാസ്ക് ഉപയോഗിക്കാം. ഇത് താരനെ പൂര്‍ണമായും അകറ്റുകയും മുടിക്ക് കരുത്തും ആരോഗ്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.



Click it and Unblock the Notifications