For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേശസംരക്ഷണത്തിന് കറ്റാര്‍വാഴയും തൈരും മാത്രം മതി: മുടി മുട്ടോളമെത്തും

|

മുടിയുടെ അനാരോഗ്യവും മുടി കൊഴിച്ചിലും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തേയും കൂടി ബാധിക്കുന്നതാണ്. എന്നാല്‍ പലരും ഇതിന് തുടക്കത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കില്ല. എന്നാല്‍ ഇത്തരം അവസ്ഥകള്‍ അതിന്റെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ പലരും അയ്യോ മുടി കൊഴിച്ചില്‍ എന്ന് പറഞ്ഞ് സങ്കടപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എങ്ങനെ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാം എന്നുള്ളത് പലര്‍ക്കും അറിയില്ല. എപ്പോഴും നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഏറ്റവും കൂടുതല്‍ ഫലപ്രദമാവുന്നത്. അതുകൊണ്ട് തന്നെ കറ്റാര്‍വാഴയും മറ്റും ഉപയോഗിച്ചുള്ള പരിഹാരം തന്നെയാണ് പലരും ആഗ്രഹിക്കുന്നത്.

DIY Aloe Vera

അല്‍പം കറ്റാര്‍വാഴയും തൈരും തേനും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഹെയര്‍മാസ്‌ക് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. കേശസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എങ്ങനെ ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കാം എന്നും എപ്പോള്‍ ഇത് ഉപയോഗിക്കണം, എത്രത്തോളം ഉപയോഗിക്കണം എന്നും നമുക്ക് മനസ്സിലാക്കാം. കൂടുതല്‍ അറിയുന്നതിനും വേണ്ടി ഈ ലേഖനം വായിക്കൂ.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍

2 ടീസ്പൂണ്‍ തൈര്

1 ടീസ്പൂണ്‍ തേന്‍

1 ടീസ്പൂണ്‍ ഒലിവ് ഓയില്‍

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി മിക്‌സ് ചെയ്ത് മിക്‌സിയില്‍ അടിച്ച് ചേര്‍ക്കുക. .ഇത് നല്ല പേസ്റ്റ് രൂപത്തില്‍ ആയതിന് ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയില്‍ ഒട്ടിപ്പിടിക്കുകയും വലിക്കുകയും എല്ലാം ചെയ്യും. എന്നാല്‍ ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയില്‍ വരുത്തുന്ന മാറ്റം അനുഭവിച്ച് അറിയേണ്ടതാണ്. നിങ്ങള്‍ക്ക് തലയോട്ടിയിലും മുടിയിലും പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ താഴെ പറയുന്നു.

താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്നു

താരനെന്ന പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഒഴിവാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കരുത്തുള്ള മുടിക്കും മികച്ചതാണ് എന്തുകൊണ്ടും ഈ മിശ്രിതം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിലൊന്നാണ് ഈ മിശ്രിതം. ഇത് ദിവസവും തലയില്‍ തേക്കുന്നതിലൂടെ താരനെന്ന വെല്ലുവിളിയെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം.

മുടിവളര്‍ച്ചക്ക്

മുടിവളര്‍ച്ചക്ക്

മുടി വളര്‍ച്ചക്ക് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഉണ്ട്. ഇതിനെയെല്ലാം പ്രതിരോധിച്ച് ആരോഗ്യവും കരുത്തുമുള്ള മുടി ഉണ്ടാവുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതത്തില്‍ അടങ്ങിയിട്ടുള്ള കറ്റാര്‍ വാഴ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ തൈര് മുടിയിലെ താരന്‍ കുറയ്ക്കുകയും മുടി വളരുന്നതിന് സഹായിക്കുകുയം മുടി സോഫ്റ്റ് ആക്കുകയും ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ തേന്‍ ഒരു മികച്ച മോയ്‌സ്ചറൈസിംഗ് ഏജന്റാണ്. ഇത് വരണ്ടതും കേടായതുമായ മുടിയെ മൃദുവും തിളക്കവുമുള്ളതാക്കുന്നു. ഇതിലൂടെ മുടിക്ക് ഉണ്ടാവുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം.

മുടി പൊട്ടുന്നത് തടയുന്നു

മുടി പൊട്ടുന്നത് തടയുന്നു

മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല്‍ മുടി പൊട്ടുക എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിയുടെ അറ്റം പിളരുന്നതും മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതും തടയുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ് തൈര് തേന്‍ കറ്റാര്‍വാഴ മിശ്രിതം. മുടി പൊട്ടുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. മുടിയുടെ അനാരോഗ്യം എന്ന പ്രതിസന്ധി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

 അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

പലപ്പോഴും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നം ഒരു തലവേദനയാണ്. അതോടൊപ്പം അകാല നര കൂടി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അകാല നര എന്നത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസസത്തിനേറ്റ അടികൂടിയാണ് എന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം തേക്കാവുന്നതാണ്. ഇതിലുള്ള കറ്റാര്‍വാഴ നിങ്ങളുടെ മുടിയുടെ ഇഴകളിലേക്ക് ഇറങ്ങിച്ചെന്ന് അകാല നരയില്‍ നിന്ന് മോചനം നല്‍കുന്നു. ഇത്തരം അവസ്ഥയില്‍ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് അകാലനരയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ കൂടുതലായി അലോപേഷ്യയിലേക്ക് എത്തുന്നതെപ്പോള്‍?മുടി കൊഴിച്ചില്‍ കൂടുതലായി അലോപേഷ്യയിലേക്ക് എത്തുന്നതെപ്പോള്‍?

ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് മായ്ച്ച് കളയാന്‍ ഭക്ഷണങ്ങളില്‍ ശ്രദ്ധ വേണംബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് മായ്ച്ച് കളയാന്‍ ഭക്ഷണങ്ങളില്‍ ശ്രദ്ധ വേണം

English summary

DIY Aloe Vera, Honey And Yogurt Hair Mask In Malayalam

Here in this article we are sharing Aloe vera, honey and yogurt hair mask in malayalam. Take a look.
Story first published: Thursday, September 15, 2022, 17:17 [IST]
X
Desktop Bottom Promotion