Latest Updates
-
ഒക്ടോബർ 9-11 വാരാന്ത്യം: അമാവാസിക്ക് ശേഷം ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടം ഉറപ്പ്! -
നവരാത്രി ഗർബ ആഘോഷം: കപ്പിൾ എൻട്രിയിലെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 8 നക്ഷത്രഫലം: പൂരം നക്ഷത്രത്തിൽ ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ആർബിഐ പലിശനിരക്ക് കൂട്ടി: ഇഎംഐയും എഫ്ഡി പലിശയും ഇനി എങ്ങനെ മാറും? -
2026 ഒക്ടോബർ 7: ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഡൽഹിയിൽ വായുനിലവാരം വഷളാകുന്നു; ഗ്രാപ് (GRAP) ഘട്ടം-1 നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നേക്കും -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തിന് വില്ലനാകുന്നുണ്ടോ? അണുബാധയും താരനും അകറ്റാൻ ഡോക്ടർമാർ പറയുന്ന ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
ആമസോൺ, ഫ്ലിപ്കാർട്ട് വമ്പൻ സെയിൽ: ഒക്ടോബർ 8 മുതൽ ഓഫർ പെരുമഴ, അറിയേണ്ടതെല്ലാം ഇവിടെ! -
നവരാത്രി ഘടസ്ഥാപനം 2026: പൂജാമുറിയിലും വാതിലിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും -
നാളെ ഗുരു പ്രദോഷം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, ഭാഗ്യം കൂടെയുണ്ടാകും
താരന് വന്നാല്‍ പോകാന്‍ അല്പം പ്രയാസം; ഈ എണ്ണ ആഴ്ചയില്‍ ഒരിക്കല്‍ തേച്ചാല്‍ കാണാം ഫലം
ഭൂരിഭാഗം പേരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വിട്ടുമാറാത്ത താരന് പ്രശ്നം അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ അത് എത്രത്തോളം നിരാശാജനകമാണെന്ന് എല്ലാവര്‍ക്കറിയാം. ഒരു സാധാരണ പ്രശ്നമാണ് താരന്. താരന് തടയുന്നതിനുള്ള ഏറ്റവും സാധാരണമായ പരിഹാരമാണ് ആന്റി ഡാന്‍ഡ്രഫ് ഷാംപൂകള്‍. എന്നാല്‍ ചിലര്‍ക്ക് ഷാംപൂകള്‍ ഉപയോഗിച്ചാലും ഫലം ലഭിക്കണമെന്നില്ല.
താരന് ചികിത്സയ്ക്കായി നിങ്ങള്‍ മികച്ചതും പ്രകൃതിദത്തവുമായ പ്രതിവിധി തേടുകയാണെങ്കില്‍, ഈ പ്രകൃതിദത്ത എണ്ണ പരീക്ഷിക്കുക. അതെ, താരന് നീക്കാന്‍ ഒലീവ് ഓയില്‍ നിങ്ങളെ സഹായിക്കുന്നു. താരന് ചികിത്സയ്ക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത എണ്ണയാണിത്. താരന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

താരന് നീക്കാന്‍ ഒലിവ് ഓയിലിന്റെ ഗുണങ്ങള്‍
മുടി സംരക്ഷണത്തിനുള്ള മികച്ച പ്രകൃതിദത്ത ഘടകമാണ് ഒലീവ് ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് ഒന്നിലധികം ഗുണങ്ങള്‍ നല്കുന്നു. താരന് നീക്കാനായി ഒലീവ് ഓയില്‍ അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തലയോട്ടിയിലെ വരള്‍ച്ചയാണ് താരന് ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന ഘടകം. ഒലീവ് ഓയില്‍ അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് വരണ്ട മുടി ഈര്‍പ്പമുള്ളതാക്കുകയും താരന് വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

തലയോട്ടി വൃത്തിയാക്കുന്നു
ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍, അഴുക്ക്, വിയര്‍പ്പ് എന്നിവ തലയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടുകയും താരന് വരാന്‍ കാരണമാവുകയും ചെയ്യുന്നു. ഒലിവ് ഓയില്‍ പതിവായി പ്രയോഗിച്ചാല്‍ തലയോട്ടിയില്‍ നിന്ന് അഴുക്ക് എളുപ്പത്തില്‍ നീക്കം ചെയ്യാനാകും. മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും തലയോട്ടിയെ വൃത്തികെട്ടതും അനാരോഗ്യകരവുമാക്കുകയും ചെയ്യുന്ന ഘടകങ്ങളെ തടയാന്‍ ഒലിവ് ഓയില്‍ സഹായിക്കുന്നു.

രക്തചംക്രമണം വര്‍ധിപ്പിക്കുന്നു
വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഒലിവ് ഓയില്‍ പതിവായി തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് തലയോട്ടിയിലേക്കും രോമകൂപങ്ങളിലേക്കും മികച്ച ഓക്സിജന്‍ എത്തിക്കുന്നു. ഇതിലൂടെ മുടി പോഷിക്കുകയും തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ താരന്, തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയെ തലയോട്ടി കൂടുതല്‍ പ്രതിരോധിക്കും.

ഇളം ചൂടുള്ള ഒലീവ് ഓയില്‍
കുറച്ച് ഒലിവ് ഓയില്‍ ചൂടാക്കുക. എണ്ണയുടെ അളവ് നിങ്ങളുടെ മുടിയുടെ നീളവും കനവും അനുസരിച്ചായിരിക്കും. ചെറുചൂടുള്ള എണ്ണ തലയോട്ടിയില്‍ പുരട്ടി നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. 30-40 മിനിറ്റ് നേരമോ അല്ലെങ്കില്‍ സാധ്യമെങ്കില്‍ രാത്രി മുഴുവനോ ഇത് തലയില്‍ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന് ചികിത്സയ്ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഒലിവ് ഓയില്‍ ഇങ്ങനെ തേക്കുക.

ഒലിവ് ഓയിലും തൈരും
കാല് കപ്പ് തൈര് എടുത്ത് 1-2 ടീസ്പൂണ്‍ ഒലിവ് ഓയില്‍ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ മുടി ഒരു തുണികൊണ്ട് കെട്ടിവയ്ക്കുക. 30-40 മിനിറ്റ് കാത്തിരുന്നശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന് നീക്കാനായി ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി പരീക്ഷിക്കുക.

ഒലിവ് ഓയിലും നാരങ്ങയും
സിട്രിക് ആസിഡ്, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ നാരങ്ങ, താരന് പ്രതിരോധിക്കാനും തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 1 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ തലമുടിയും തലയോട്ടിയും ഏകദേശം 10-15 മിനുട്ട് മസാജ് ചെയ്യുന്നത് തുടരുക. അതിനുശേഷം 30-45 മിനിറ്റ് ഉണങ്ങാന്‍ വിട്ട് സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കണ്ടീഷണറും പ്രയോഗിക്കുക. ആഴ്ചയില്‍ 2-3 തവണ ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.

ഒലിവ് ഓയില്‍, മൈലാഞ്ചി, തേന്‍
ഒരു പാത്രത്തില്‍ 2-3 ടീസ്പൂണ്‍ മൈലാഞ്ചി പൊടി എടുത്ത് കുറച്ച് ഒലിവ് ഓയില്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കുക. ഈ ഹെയര്‍ മാസ്ക് തലയോട്ടിയില്‍ മുഴുവന്‍ പുരട്ടുക. മസാജ് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന് ഫലപ്രദമായി നീക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇത് പുരട്ടുക.

ഒലിവ് ഓയിലും വെളുത്തുള്ളിയും
7-8 വെളുത്തുള്ളി അല്ലി ചതച്ച് നീരെടുത്ത് കുറച്ച് ഒലിവ് ഓയിലില്‍ ചേര്‍ക്കുക. ഇത് ചൂടാക്കിയ ശേഷം തണുക്കാന്‍ മാറ്റി വയ്ക്കുക. തണുത്തശേഷം ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇത് പുരട്ടിയാല്‍ താരന് നിശ്ശേഷം നീക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഒലിവ് ഓയിലും ടീ ട്രീ ഓയിലും
ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ടീ ട്രീ ഓയില്‍. താരന് ചികിത്സിക്കാനും തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കാനും ഇത് ഫലപ്രദമാണ്. 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 10 തുള്ളി ടീ ട്രീ ഓയില്‍ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി കൂട്ടികലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഇത് നന്നായി പുരട്ടി 10-15 മിനുട്ട് മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ് സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒരു കണ്ടീഷനറും പ്രയോഗിക്കുക. ആഴ്ചയില്‍ 2-3 തവണ ഈ മാസ്ക് പ്രയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
