അരക്കെട്ട് മറക്കും മുടി; ഗ്യാരണ്ടിയുള്ള ഒരുമാസശീലം

നീളമുള്ളതും ശക്തവും തിളക്കമുള്ളതുമായ മുടി മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്, എന്നാല്‍ എല്ലാവര്‍ക്കും അത് ലഭിക്കണം എന്നില്ല. എന്നാല്‍ നിങ്ങളുടെ തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ. പക്ഷേ ഇതിന് വേണ്ടി നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാവരുടേയും മുടി ഓരോ തരത്തിലാണ്. ഇതിന് പല വിധത്തിലുള്ള സ്വഭാവമാണ് ഉണ്ടാവുന്നത്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

Diet Chart Foods To Eat For Rapid Hair Growth

മുടിയുടെ അനാരോഗ്യം സൂചിപ്പിക്കുന്നത് നിങ്ങളുടെ ഉള്ളിലെ അനാരോഗ്യത്തിന്റെ അടയാളങ്ങളാണ്. ഓരോ മുടിയിഴകളിലും കെരാറ്റിന്‍ എന്ന കടുപ്പമുള്ള പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന കോശങ്ങള്‍ ചേര്‍ന്നതാണ. നിങ്ങളുടെ മുടി നീളവും ശക്തവുമാക്കാന്‍ ധാതുക്കളും വിറ്റാമിനുകളും ഉപയോഗിച്ച് അവ നിരന്തരം പോഷിപ്പിക്കേണ്ടതുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കായി ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തീര്‍ച്ചയായും ചേര്‍ക്കേണ്ടതാണ്. അതിനാല്‍, ആരോഗ്യമുള്ള മുടിക്ക് വേഗത്തില്‍ വളരാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണം ഏതാണ്? ഈ ഭക്ഷണങ്ങള്‍ ഒരു മാസം കഴിച്ച് നോക്കൂ. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

മുട്ട

മുട്ട

നിങ്ങളുടെ മുടി പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തിനും മുടി വളരുന്നതിനും അനിവാര്യ ഘടകമാണ് പ്രോട്ടീന്‍. പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ പ്രകൃതി സ്രോതസുകളില്‍ ഒന്നാണ് മുട്ട. ഇത് ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും മുട്ട ശീലമാക്കുക. ഇതിലൂടെ നല്ല മുടി ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുട്ട നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഒരു മാസ ശീലത്തിനപ്പുറം നിങ്ങളുടെ മുടിയുടെ ആരോഗ്യം നിങ്ങലെ അത്ഭുതപ്പെടുത്തും.

ചീരയും മറ്റ് ഇരുണ്ട ഇലക്കറികളും

ചീരയും മറ്റ് ഇരുണ്ട ഇലക്കറികളും

നിങ്ങളുടെ മുടി കോശങ്ങള്‍ക്ക് ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. വാസ്തവത്തില്‍, ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമായേക്കാം. നിങ്ങളുടെ ശരീരത്തില്‍ ഇരുമ്പ് കുറവായിരിക്കുമ്പോള്‍, ഓക്‌സിജനും പോഷകങ്ങളും മുടിയുടെ വേരുകളിലേക്കും ഫോളിക്കിളുകളിലേക്കും വേണ്ടത്ര കടത്തിവിടുന്നില്ല, ഇത് വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ സ്‌ട്രോണ്ടുകളെ ദുര്‍ബലമാക്കുകയും ചെയ്യും. ഇതിലൂടെ മുടി പൊട്ടിപ്പോവുന്നതിനും കൊഴിഞ്ഞ് പോവുന്നതിനും കാരണമാകുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അയേണ്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കണം എന്ന് നാം പറയുന്നത്. ഇതിലൂടെ മുടിയുടെ ആരോഗ്യത്തെ നമുക്ക് പോഷിപ്പിക്കാവുന്നതാണ്.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ സി ആവശ്യമാണ. നിങ്ങളുടെ ഭക്ഷണത്തില്‍ സിട്രസ് പഴങ്ങള്‍ അതുകൊണ്ട് തന്നെ ചേര്‍ക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതിദിന ഡോസ് വിറ്റാമിന്‍ സി ലഭിക്കാന്‍ പ്രതിദിനം ഒരു നാരങ്ങ മതിയെന്ന് പോഷകാഹാര വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു തണുത്ത ഗ്ലാസ് നാരങ്ങ വെള്ളം, അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. നിങ്ങള്‍ക്ക് ഓറഞ്ച് തിരഞ്ഞെടുക്കാം. ഹെയര്‍ ഷാഫ്റ്റുകളുമായി ബന്ധിപ്പിക്കുന്ന കാപ്പിലറികള്‍ ശക്തമാക്കുന്ന കൊളാജന്റെ ഉല്‍പാദനത്തിനും വിറ്റാമിന്‍ സി ആവശ്യമാണ്, ഇത് പതിവായി പോഷകങ്ങളുടെ വിതരണം ഉറപ്പാക്കുകയും മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. ഒരാഴ്ച കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പ്

കശുവണ്ടി ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്നുള്ളത് പലര്‍ക്കും അറിയുന്നില്ല എന്നുള്ളതാണ്. ഇതിലടങ്ങിയിട്ടുള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മുടിയെ പോഷിപ്പിക്കുകയും കട്ടിയാക്കുന്നതിന് പിന്തുണയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ ഈ കൊഴുപ്പുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍, അവ ഭക്ഷണത്തില്‍ നിന്ന് ഉത്പ്പാദിപ്പിക്കേണ്ടതുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ ബദാം, വാല്‍നട്ട് എന്നിവ വളരെ കൂടുതലാണ്. അതുപോലെ തന്നെ ഫ്‌ളാക്‌സ് സീഡുകള്‍ മുടിയുടെ ആരോഗ്യകരമായ ലഘുഭക്ഷണമായി വര്‍ത്തിക്കുകയും മുടിക്ക് ആവശ്യമായ കൊഴുപ്പുകള്‍ നല്‍കുകയും ചെയ്യും.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. എന്നാല്‍ പലപ്പോഴും എന്തൊക്കെ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട് എന്ന് പലര്‍ക്കും അറിയുകയില്ല. ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകള്‍ക്കൊപ്പം ധാന്യങ്ങളില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. കോശ വ്യാപനത്തിന് ബയോട്ടിന്‍ ആവശ്യമാണ്, മാത്രമല്ല നിങ്ങളുടെ മുടി വളരാന്‍ ആവശ്യമായ അമിനോ ആസിഡുകള്‍ (പ്രോട്ടീന്‍) ഉത്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ശീലം നിങ്ങളുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പിന്നീട് രണ്ടാമത് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. അതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാരറ്റ്

കാരറ്റ്

വേഗത്തില്‍ മുടി വളരാന്‍ കാരറ്റ് ജ്യൂസ് ദിവസവും കുടിക്കുക. മുടിയില്‍ ശരീരത്തില്‍ അതിവേഗം വളരുന്ന ടിഷ്യുകള്‍ അടങ്ങിയിരിക്കുന്നു, ഓരോ കോശത്തിന്റെയും വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ എ ആവശ്യമാണ്. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത സെബം ഓയില്‍ ഉത്പാദിപ്പിക്കുന്നതിനും വേരുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും എല്ലാം കാരറ്റ് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് കാരറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. അതുകൊണ്ട് തന്നെ മുടിക്കും കാരറ്റ് നല്‍കുന്ന ഗുണങ്ങള്‍ തിരിച്ചറിയുക.

അവോക്കാഡോ

അവോക്കാഡോ

ആവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫോളിക്കിളുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓയില്‍, പിഎച്ച് ലെവലുകള്‍ ബാലന്‍സ് നിലനിര്‍ത്തുന്നു. ഇത് കവിഞ്ഞാല്‍ രോമകൂപങ്ങളെ തടസ്സപ്പെടുത്തുകയും മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യും. വിറ്റാമിന്‍ ഇ യുടെ മികച്ച ഉറവിടമാണ് അവോക്കാഡോ, ഇത് ആരോഗ്യകരമായ മോണോസാചുറേറ്റഡ് കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമാണ്. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഇത് ചേര്‍ക്കാം അല്ലെങ്കില്‍ പച്ച സ്മൂത്തിയാക്കി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

X
Desktop Bottom Promotion