Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഒറ്റമുടി കൊഴിയില്ല, താരനും ഇല്ലേയില്ല: കറിവേപ്പില പൊടിക്കൈ
മുടി കൊഴിച്ചില്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിനെയും സൗന്ദര്യത്തേയും ബാധിക്കുന്നത്. എങ്ങനെയെങ്കിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. മുടി കൊഴിച്ചിലില്‍ നിന്ന് മുടി സംരക്ഷിക്കാനും അതിന് വോളിയം കൂട്ടാനും നിങ്ങള്‍ നോക്കുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍, മുടികൊഴിച്ചില്‍, താരന് തുടങ്ങിയ സാധാരണ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മ്മിച്ച ഹെയര്‍ ഓയില്‍ ആണ് നിങ്ങള്‍ക്ക് വേണ്ടത്.
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് എന്ത് തേച്ചാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാവും എന്നത്. പലപ്പോഴും മുടി കൊഴിച്ചിലിനെ പരിഹരിക്കാന്‍ ഷാമ്പൂവും എണ്ണയും മാറി മാറി പ്രയോഗിക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെയാണ് നശിപ്പിക്കുന്നത് എന്നത് തിരിച്ചറിയേണ്ടതാണ്. ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മുടി സംരക്ഷണവും. അതിനാല്‍ കൃത്യമായി ഉറപ്പുള്ള വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം അത് മുടിയെ ഇല്ലാതാക്കുകയും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.

വീട്ടിലുണ്ടാക്കുന്ന ഹെയര്‍ ഓയില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും താരന് കുറയ്ക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കറിവേപ്പിലയും നാരങ്ങയും കൊണ്ട് നിര്‍മ്മിച്ച ഒരു ഹെയര്‍ ഓയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കറിവേപ്പിലയും ലെമണ്‍ ഹെയര്‍ ഓയിലും ഉപയോഗിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്.

കറിവേപ്പില
കറിവേപ്പില നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നിരുന്നാലും, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട കാര്‍ബസോള്‍ ആല്‍ക്കലോയിഡുകള്‍ എന്ന സംയുക്തം കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഈ ഗുണങ്ങള്‍ തലയോട്ടിയിലെ അണുബാധയും താരനും അകറ്റാനും മുടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി, സി, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിനും മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

നാരങ്ങ ഓയില്‍
നാരങ്ങ ആരോഗ്യത്തിനും ഭക്ഷണത്തിനും പാചകത്തിനും എല്ലാം മികച്ചതാണ്. കാരണം ഇതില്‍ വിറ്റാമിന്‍ സി, മഗ്നീഷ്യം, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ ഓയില്‍ നമ്മുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും, ഫംഗസ് ഉണ്ടാക്കുന്ന താരനെ പ്രതിരോധിക്കുകയും, തലയോട്ടിയിലെ അണുബാധകള്‍ക്കെതിരെ പോരാടുകയും ചെയ്ത് മുടി ശക്തമാക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സി സാധാരണ മുടി വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെ എണ്ണ തയ്യാറാക്കാം?
കറിവേപ്പില, നാരങ്ങയെണ്ണ തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ആവശ്യമുള്ള വസ്തുക്കള്‍ എന്ന് നോക്കാം. കറിവേപ്പില നല്ലതുപോലെ ഉണങ്ങിയത്, നാരങ്ങ എണ്ണ, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ആദ്യം വൃത്തിയുള്ള ഒരു ഗ്ലാസ് പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിക്കുക, എന്നിട്ട് അതില്‍ ചതച്ച കറിവേപ്പില ചേര്‍ക്കുക
പിന്നീട് കുറച്ച് തുള്ളി നാരങ്ങ അവശ്യ എണ്ണ ചേര്‍ക്കുക. അവശ്യ എണ്ണ അളവില്‍ അമിതമായി പോകരുത്. കാരണം ഇത് കൂടുതലായാല്‍ അത് പലപ്പോഴും ചര്‍മ്മത്തെ പ്രകോപിപ്പിക്കും. ഇത് കൂടാതെ ഇത് തയ്യാറാക്കി മിക്സ് ചെയ്ത് നല്ലതുപോലെ ഫില്‍ട്ടര്‍ ചെയ്ത് എടുക്കുക.

എങ്ങനെ ഉപയോഗിക്കണം?
എങ്ങനെ ഈ എണ്ണ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ഒരു ടീസ്പൂണ്‍ എണ്ണ എടുത്ത് തലയില്‍ തേക്കുക. തലയോട്ടിയിലും മുടിയുടെ മുഴുവന്‍ നീളത്തിലും എണ്ണ നന്നായി മസാജ് ചെയ്യുക. ശേഷം 15-20 മിനിറ്റ് ഇത് തലയില്‍ തന്നെ വെക്കുക. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് 5-6 മാസങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

എപ്പോഴെല്ലാം ഉപയോഗിക്കണം?
ദിവസത്തില്‍ എത്രപ്രാവശ്യം എപ്പോഴെങ്കിലും ഇത് ഉപയോഗിക്കണം എന്ന് നോക്കാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മുടി വളരാന്‍ ഈ ഹെയര്‍ ഓയില്‍ ഉപയോഗിക്കുക. സ്ഥിരമായ ഉപയോഗത്തിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് ഫലം കാണാന്‍ സാധിക്കുകയുള്ളൂ. ഇനി അധികം സമയം കളാതെ നമുക്ക് ഈ മിശ്രിതം മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.



Click it and Unblock the Notifications