ആദ്യ ആഴ്ച ഉപയോഗത്തില്‍ തന്നെ കിടിലന്‍ റിസള്‍ട്ട്: മുടി മുട്ടോളമെത്തും എണ്ണ

മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നം എല്ലാവരും അനുഭവിക്കുന്നതാണ്. പലരും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞ് മടുക്കുന്നുമുണ്ട്. എന്നാല്‍ നമ്മള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ മുടിയില്‍ പ്രയോഗിക്കുമ്പോള്‍ അത് ഉള്ള മുടി കൂടി കൊഴിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഗുരുതരമായ മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ അതെങ്ങനെയെങ്കിലും ഒന്ന് മാറിയാല്‍ മതി എന്ന ധാരണയില്‍ പലപ്പോഴും മുടിയില്‍ കണ്ണില്‍ കണ്ട പരീക്ഷണങ്ങള്‍ എല്ലാം നടത്തുന്നു.

Curry Leaves And Fenugreek Hair Mask

എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നതാണ് സത്യം. എന്നാല്‍ പ്രകൃതിദത്തമായ ചില വസ്തുക്കള്‍ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതിന് കറിവേപ്പില അത്യുത്തമമാണ് എന്നതാണ് സത്യം. കറിവേപ്പിലയോടൊപ്പം അല്‍പം ഉലുവ കൂടി ചേരുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങളാണ് നല്‍കുന്നത്. ചിലപ്പോള്‍ ഒറ്റ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് മുടിയില്‍ ഉണ്ടാവുന്ന മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് കറിവേപ്പിലയും ഉലുവയും ചേരുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, അവയെല്ലാം ശീലത്തിന്റെ ഭാഗമാക്കാന്‍ പലരും ശ്രമിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

ഉലുവ

ഉലുവ

മുടിക്കും ആരോഗ്യത്തിനും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്നതാണ് ഉലുവ. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പ്രമേഹം പോലുള്ള ഗുരുതരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ മുടിയില്‍ കാണിക്കുന്ന അത്ഭുതം നിങ്ങളെ ഞെട്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉലുവ മുടിയില്‍ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ഘടന തന്നെ മാറ്റുന്നു. ഒരു തവണത്തെ ഉപയോഗത്തില്‍ പോലും നിങ്ങള്‍ക്ക് മുടിയുടെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അത്രയധികം പവ്വര്‍ഫുള്‍ ആയ ഒന്നാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള കേശപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉലുവ എന്നത് തന്നെയാണ് കാര്യം.

കറിവേപ്പില

കറിവേപ്പില

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കറിവേപ്പില. ഈ ആന്റിഓക്സിഡന്റുകള്‍ തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുന്നതോടൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും മുടിക്ക് നല്‍കുന്നു. കൂടാതെ നശിച്ച് പോയ കോശങ്ങളെ നീക്കം ചെയ്യുകയും പുതിയവക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നം തടയുന്നതോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും കറിവേപ്പില എപ്പോഴും മുന്നില്‍ തന്നെയാണ്. പ്രോട്ടീന്‍ സംരക്ഷണം നല്‍കുന്നതിനും കറിവേപ്പില മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

എണ്ണതയ്യാറാക്കാം

എണ്ണതയ്യാറാക്കാം

മുടിയുടെ ആരോഗ്യത്തിനായി എപ്രകാരം കറിവേപ്പിലും ഉലുവയും എണ്ണക്കായി ഉപയോഗിക്കാം എന്ന് നോക്കാം. നല്ലതുപോലെ രണ്ട് കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉലുവ നല്ലതുപോലെ മൂപ്പിച്ചെടുക്കണം. ഉലുവ പകുതി മൂത്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം കറിവേപ്പില നല്ലതുപോലെ ഉണക്കിപ്പൊടിച്ചത് ചേര്‍ക്കണം. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ഇവയെല്ലാം നല്ലതുപോലെ ബ്രൗണ്‍ നിറത്തില്‍ വന്ന് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാവുന്നതാണ്. ശേഷം നല്ലതുപോലെ തണുത്ത് കഴിഞ്ഞാല്‍ ഇത് തലയില്‍ തേക്കാവുന്നതാണ്. ബാക്കിയുള്ളവ നിങ്ങള്‍ക്ക് സൂക്ഷിച്ച് വെക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങള്‍ക്ക് ഇത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യ ആഴ്ചയിലെ ഉപയോഗത്തില്‍ തന്നെ നിങ്ങളെ അതിശയിപ്പിക്കുന്ന ഫലമാണ് ലഭിക്കുന്നത്.

മുടി കൊഴിച്ചില്‍ മാറുന്നു

മുടി കൊഴിച്ചില്‍ മാറുന്നു

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ എണ്ണ. എത്ര വലിയ മുടി കൊഴിച്ചിലും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കറിവേപ്പിലയും ഉള്ളിയും ഉലുവയും മുടി വളര്‍ത്തുന്ന എണ്ണക്കൂട്ടുകളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തെ നിലനിര്‍ത്തി മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ എണ്ണ എപ്പോഴും മികച്ചതാണ്.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നരയെന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ശീലമാക്കാവുന്നതാണ്. മുടിയുടെ ഓരോ ഇഴകളും കറുപ്പിക്കുന്നതിന് ഈ എണ്ണ സഹായിക്കുന്നു. അകാലനരയെന്ന അസ്വസ്ഥത പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നതാണ്. അതിനെയെല്ലാം പരിഹരിക്കുന്ന കാര്യത്തില്‍ നമുക്ക് സ്ഥിരമായി വേണമെങ്കിലും ഈ കാച്ചെണ്ണ ഉപയോഗിക്കാം. ഇനി മുടിയുടെ ആരോഗ്യത്തിന് മറ്റൊരു ഓപ്ഷന്‍ തേടേണ്ടതില്ല. അത്രയേറെ ഗുണങ്ങളാണ് ഒറ്റയടിക്ക് ലഭിക്കുന്നത്.

താരനെ പരിഹരിക്കുന്നു

താരനെ പരിഹരിക്കുന്നു

താരന്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ എണ്ണ. താരനെ വേരോടെ ഇല്ലാതാക്കി താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതയും അകറ്റുന്നതിന് എന്തുകൊണ്ടും മികച്ചതാണ് ഈ എണ്ണ. ആദ്യ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇതിന്റെ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ആഴ്ചയില്‍ മൂന്ന് നാല് തവണ നിങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ സമയം കൊണ്ട് തന്നെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.

തലക്ക് കുളിര്‍മ്മ

തലക്ക് കുളിര്‍മ്മ

ചുരുണ്ട മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ഈ എണ്ണകള്‍ മാത്രംതലക്ക് കുളിര്‍മ്മ നല്‍കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഈ എണ്ണ. തലക്ക് നല്ല തണുപ്പ് ലഭിക്കുന്നതിനും ഉന്‍മേഷവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും ഈ എണ്ണ സഹായിക്കുന്നു. മുടിയുടെ ആരോഗ്യം മാത്രമല്ല തലക്ക് നല്ല തണുപ്പും ഉന്‍മേഷവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് ഈ എണ്ണ. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മാനസികാരോഗ്യവും സമ്മര്‍ദ്ദം കുറക്കുന്നതിനും ഇത് സഹായകമാണ്.

Story first published: Wednesday, March 8, 2023, 20:19 [IST]
X
Desktop Bottom Promotion