Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കറുത്തിരുണ്ട ചുരുളന്‍ മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ മുടിക്ക് നല്കുന്ന ഗുണം എന്നത് എപ്പോഴും ശ്രദ്ധേയമായ ഒന്നാണ്. കാരണം അത്രയേറെ ശ്രദ്ധയോടെയാണ് നാം ഓരോരുത്തരും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതും ശ്രമിക്കുന്നതും. എന്നാല്‍ ചിലരിലെങ്കിലും എത്രയൊക്കെ ശ്രദ്ധിച്ചിട്ടും പലപ്പോഴും മുടിയുടെ അനാരോഗ്യം ഒരു പ്രധാന തലവേദന തന്നെയാവും. മുടി വളരുന്നതിന്റെ ഇരട്ടിയായി കൊഴിയുന്നത് നിങ്ങളില്‍ മാനസിക വ്യഥ വര്‍ദ്ധിപ്പിക്കുന്നു. മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില നാടന്‍ കൂട്ടുകള്‍ മുടിയില്‍ ചെയ്താലോ?

ആവണക്കെണ്ണ മുടി വളര്‍ത്തും എന്നതില്‍ സംശയം വേണ്ട. മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരമാണ് ആവണക്കെണ്ണ. ഇത് മുടിയില്‍ തേക്കുന്നതിലൂടെ നിങ്ങളുടെ നല്ലൊരു ശതമാനം പ്രശ്നങ്ങളും തീര്‍ന്നു എന്ന് പറയാം. എന്നാല്‍ മുടിയില്‍ അല്പം കറിവേപ്പില മിക്സ് ചെയ്ത ആവണക്കെണ്ണയാണ് തേക്കുന്നതെങ്കിലോ മുടിയുടെ എല്ലാ പ്രശ്നവും തീര്‍ന്നു എന്ന് തന്നെ പറയാം. അത്രയധികം ഗുണങ്ങള്‍ ആവണക്കെണ്ണയിലൂടെ മുടിക്ക് ലഭിക്കുന്നുണ്ട്. ഈ മിക്സ് എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.

ആവണക്കെണ്ണ കറിവേപ്പില മിക്സ്
നല്ല പച്ച കറിവേപ്പില വെയിലത്തിട്ട് ഉണക്കി പൊടിച്ചെടുത്ത് അത് ആവണക്കെണ്ണയില്‍ മിക്സ് ചെയ്യുക. നല്ലതു പോലെ മിക്സ് ചെയ്ത ശേഷം ഈ എണ്ണ ചെറുതായി ചൂടാക്കുക. ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഈ എണ്ണ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉണ്ടാവുന്നു. ആരോഗ്യമുള്ള നല്ല കരുത്തുറ്റ മുടിയിഴകള്‍ ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. അത്രയേറെ പവ്വറുള്ള എണ്ണയാണ് ആവണക്കെണ്ണ കറിവേപ്പില മിശ്രിതം. ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം 15 മിനിറ്റെങ്കിലും കഴിഞ്ഞ് മാത്രമേ കുളിക്കാന്‍ പാടുകയുള്ളൂ. എങ്കില്‍ മാത്രമേ പൂര്‍ണമായും മുടിക്ക് ഗുണം ലഭിക്കുകയുള്ളൂ.

മുടിവളരാന്‍
മുടി വളരുന്നതിന് ഈ മിശ്രിതം വളരെയധികം സഹായിക്കുന്നു. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടി ആരോഗ്യത്തോടെ വളരുന്നതിന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കി മുടി ആരോഗ്യത്തോടെ വളരുന്നതിന് ആവണക്കെണ്ണയും കറിവേപ്പിലയും മിക്സ് ചെയ്ത് എണ്ണ സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്ന് മാത്രമല്ല മുടിക്ക് തിളക്കം നല്‍കുന്നതിനും മുടി നല്ല കറുത്ത നിറത്തില്‍ വളരുന്നതിനും സഹായിക്കുന്നു.

അകാല നരക്ക് പരിഹാരം
പലരേയും അലട്ടുന്ന ഒന്നാണ് അകാല നര. ഇത് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവും. ചിലരില്‍ പാരമ്പര്യമായി ഉണ്ടാവുന്നു. ചിലരിലാകട്ടെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ മൂലം ഉണ്ടാവുന്നു. ഇതിനെയെല്ലാം അകറ്റുന്നതിനും മുടിക്ക് കറുപ്പ് നിറം നല്‍കുന്നതിനും നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് അകാലനരയെന്ന പ്രശ്നത്തെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിക്കുണ്ടാവുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ എണ്ണ. വാര്‍ദ്ധക്യത്തിലുണ്ടാവുന്ന നരയേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

കഷണ്ടിക്ക് പരിഹാരം
പുരുഷന്മാരില് കഷണ്ടിയും സ്ത്രീകളില്‍ മുടി കൊഴിച്ചിലും നെറ്റികയറലും വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് തന്നെയാണ്. അതിനെ പ്രതിരോധിക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം. കഷണ്ടിയെ ഇല്ലാതാക്കുന്നതിനും മുടിക്ക് നല്ല ബലവും ആരോഗ്യവും നല്‍കുന്നതിനും ഈ എണ്ണ മികച്ചതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താം. നെറ്റികയറലിനേയും മുടി കൊഴിച്ചിലിനേയും നമുക്ക് പൂര്‍ണമായും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

അറ്റം പിളരുന്നതിന് പരിഹാരം
മുടിയുടെ അറ്റം പിളരുക എന്നതും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും മിനക്കെടുന്നത് പലപ്പോഴും. പലരും മുടിയുടെ അറ്റം മുറിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. എന്നാല്‍ മുടിയുടെ അറ്റം മുറിക്കാതെ തന്നെ ആവണക്കെണ്ണയും കറിവേപ്പിലയും ഉപയോഗിച്ച് അറ്റം പിളരുന്നതിനെ തടയാവുന്നതാണ്. ഈ എണ്ണ മുടിയുടെ ഓരോ ഇഴയറ്റത്തും എത്തുന്ന രീതിയില്‍ തേച്ച് പിടിപ്പിക്കണം. ഇതിലൂടെ മുടിയുടെ അറ്റം പിളരുക എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം.



Click it and Unblock the Notifications
