Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
കൗമാരത്തിലെ മുടി കൊഴിച്ചില്‍ നിസ്സാരമല്ല: കാരണങ്ങള്‍ ഭയപ്പെടുത്തുന്നവ
മുടി കൊഴിച്ചില്‍ പലപ്പോഴും പ്രായമായ സ്ത്രീകളെ മാത്രമേ ബാധിക്കൂ എന്നൊരു ചിന്ത പലരിലും ഉണ്ട്. എന്നാല്‍ ഇത്തരം ചിന്തകള്‍ പൂര്‍ണമായും തെറ്റാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. പലപ്പോഴും സ്ത്രീകളിലും പുരുഷന്മാരിലും ഏത് പ്രായത്തിലും മുടി കൊഴിച്ചില്‍ ഉണ്ടാവാം. ഇതില്‍ കൗമാരക്കാരെന്നോ വാര്‍ദ്ധക്യത്തില്‍ ഉള്ളവരെന്നോ വ്യത്യാസമില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിനും. മുടി കൊഴിച്ചില്‍ ഉണ്ടെന്ന് കൗമാരക്കാര്‍ പരാതിപ്പെടുമ്പോള്‍ ഒരിക്കലും അതിനെ നിസ്സാരമായി വിടരുത്. അത് നിങ്ങളില്‍ വളരെയധികം പ്രശ്നത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യം അറിഞ്ഞിരിക്കണം.

കൗമാരക്കാരിലെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് കാരണാകുന്ന ചില കാര്യങ്ങളുണ്ട്. അതിന് മുമ്പ് എന്താണ് ഇതിന്റെ കാരണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. മുടി നല്ലതുപോലെ കൊഴിഞ്ഞ് പോവുന്ന അവസ്ഥയുണ്ടെങ്കില്‍ അതിന് പിന്നില്‍ ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട് എന്നതിന്റെ കൂടി സൂചനയാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ജനിതകപരമായ കാരണങ്ങള്‍
ജനിതകപരമായ ചില കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികളുടെ മുടി കൊഴിയുന്നുണഅട്. പലപ്പോഴും ഇത് അലോപ്പേസിയ പോലുള്ള പ്രശ്നങ്ങളുടെ തുടക്കമായി കണക്കാക്കുന്നു. ഇത് മുടി കൊഴിയുന്നതോടൊപ്പം തന്നെ മുടിയുടെ കട്ടി കുറക്കുന്നതിനും ഒരു പ്രത്യേക ഭാഗത്ത് നിന്ന് മുടി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നു. കൗമാരപ്രായത്തിലും ഇത് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പോഷകാഹാരക്കുറവ്
കുട്ടികളില്‍ ഉണ്ടാവുന്ന പോഷകാഹാരക്കുറവ് കുട്ടികളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഡയറ്റ് പോലുള്ളവ ആരംഭിക്കുന്നത് ഈ പ്രായത്തിലാണ്. ഇതെല്ലാം കുട്ടികളില്‍ ഭക്ഷണക്രമക്കെടുകള് ഉണ്ടാക്കുകയോ അല്ലെങ്കില്‍ അത് വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്ത അവസ്ഥയോ ഉണ്ടാവുന്നു. ഇതെല്ലാം മുടി വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിന് ആവശ്യമായ ഇരുമ്പ്, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, സിങ്ക്, ബയോട്ടിന്‍, പ്രോട്ടീന്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങളുടെ കുറവെല്ലാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOS)
പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത് പിന്നീട് പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പിസിഓഎസിന്റെ തുടക്കത്തിന് വരെ ലക്ഷണമാണ് കുട്ടികളില്‍ മുടി വളര്‍ച്ച കുറയുന്നതും മുടി കൊഴിച്ചിലും കാണിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

തൈറോയ്ഡ് അസന്തുലിതാവസ്ഥ
തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇതെല്ലാം മുടി കൊഴിച്ചിലിനും മുടി പൊട്ടുന്നതിനും കാരണമാകുന്നു. കൗമാരക്കാരില്‍ ഇത്തരം അവസ്ഥകള്‍ക്ക് തുടക്കം കുറിക്കുന്ന അവസ്ഥ പലപ്പോഴും പലരും കണ്ടെത്തുന്നുണ്ട്. അതുകൊണ്ട് തൈറോയ്ഡിനേയും ശ്രദ്ധിക്കണം.

മുടിയിലെ മാറ്റങ്ങള്‍
മുടിയില്‍ നിറം നല്‍കുന്നതും സട്രെയ്റ്റനിംഗ്, സോഫ്റ്റനിംഗ് തുടങ്ങിയവ നടത്തുന്നതും പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നതാണ്. കൗമാരക്കാരിലാണ് ഇത്തരം താല്‍പ്പര്യങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പടുന്നത്. മുടിയില്‍ വരുത്തുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും മുടിയുടെ ബലം നഷ്ടപ്പെടുത്തുന്നതിനും മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ അ്ല്പം ശ്രദ്ധിക്കണം.

രോഗങ്ങള്‍
ചിലരില്‍ ചില രോഗങ്ങളുടെ പാര്‍ശ്വഫലമായി മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ടൈഫോയ്ഡ്, ഡെങ്കിപ്പനി, കോവിഡ് -19 അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന അസുഖം അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ എന്നിവയെല്ലാം നിങ്ങളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. കൗമാരക്കാരില്‍ ഇത് അല്പം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

സമ്മര്‍ദ്ദം
ചില കുട്ടികളില്‍ പരീക്ഷകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സമ്മര്‍ദ്ദമോ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. കൗമാരക്കാരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ഇത്തരം അവസ്ഥയില്‍ കുട്ടികളുടെ സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. യോഗ, മെഡിറ്റേഷന്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നതാണ്.



Click it and Unblock the Notifications