Latest Updates
-
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെളിച്ചെണ്ണ ചേരുമ്പോള്‍ മുടി മുട്ടോളമെത്തും
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം വെല്ലുവിളികള്‍ പലരിലും ഉണ്ടാവുന്നുണ്ട്. ഒന്നില്ലെങ്കില്‍ മുടിയുടെ അറ്റം പിളരുന്നു, അല്ലെങ്കില്‍ മുടിക്ക് തിളക്കം നശിക്കുന്നു, അല്ലെങ്കില്‍ മുടിയുടെ വളര്‍ച്ച മുരടിക്കുന്നു, താരന് വര്‍ദ്ധിക്കുന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി ഉള്ളത്. എന്നാല്‍ ഈ അവസ്ഥയില്‍ നാം ചുറ്റും കിട്ടുന്ന എല്ലാ വിധത്തിലുള്ള ഒറ്റമൂലികളും പരീക്ഷിക്കുന്നു. എന്നാല്‍ ഇനി ഇത് പലപ്പോഴും നിങ്ങളില്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്ന് നോ്ക്കാം.

മുടിയുടെ ഏത് പ്രശ്നത്തേയും പരിഹരിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ധൈര്യമായി ഇത് മുടിക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മുടിക്ക് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ അതില്‍ ചില ചേരുവകള്‍ കൂടി ചേര്‍ന്നാല്‍ ഇരട്ടി ഫലം ഉണ്ടാവുന്നുണ്ട്. അതിന് വേണ്ടി നമുക്ക് അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് നമുക്ക് മുടിയുടെ ആരോഗ്യത്തെ വീണ്ടെടുക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

തയ്യാറാക്കുന്ന വിധം
ഇ്ത് തയ്യാറാക്കുന്നതിന് വേണ്ടി മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം നമുക്ക് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. പിന്നീട് കണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യണം. മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മുടി വളരാന്‍
മുടിയുടെ വളര്‍ച്ചക്ക് മികച്ചതാണ് എന്തുകൊണ്ടും ഈ മിശ്രിതം. ഇത് തലയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തലയോട്ടികളില്‍ ഇത് നിങ്ങള്‍ക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മുടി വളരുന്ന കാര്യത്തില്‍ ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയിലെ പ്രോട്ടീന്‍ നഷ്ടത്തെ ഇല്ലാതാക്കുന്നതിനും കരുത്തുറ്റ മുടിയിഴകള്‍ വരുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.

മുടി സോഫ്റ്റ് ആക്കുന്നതിന്
മുടി സോഫ്റ്റ് ആക്കുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ ഉണ്ടാവുന്ന അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കാരണം വെളിച്ചെണ്ണയില്‍ ധാരാളം ലോറിക് ആസിഡ് ഉണ്ട്. ഇത് മുടിയുടെ ഓരോ ഇഴകള്ക്കുള്ളിലേക്കും തുളച്ച് കയറുകയും ഇത് കൂടാതെ മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മികച്ചൊരു കണ്ടീഷണര്‍ ആയും ഇത് ഉപയോഗിക്കാവുന്നതാണ്. മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുടിക്ക് തിളക്കം കൂട്ടാന്‍
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ആപ്പിള്‍ സിഡാറ്് വിനീഗറും വെളിച്ചെണ്ണയും മിക്സ് ചെയ്ത ഈ മിശ്രിതം. ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് നല്ല കരുത്ത് നല്‍കുന്നുണ്ട്. മുടിക്ക് നല്ല തിളക്കവും തിളക്കവും നല്‍കിക്കൊണ്ട് ഈര്‍പ്പം നിലനിര്‍ത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മികച്ച മോയ്സ്ചുറൈസര്‍
മികച്ച മോയ്സ്ചുറൈസര്‍ ആണ് ഈ മിശ്രിതം. ഇത് മുടിയുടെ സ്ട്രോണ്ടുകളെ ആഴത്തില്‍ കണ്ടീഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നതാണ്. അത് മാത്രമല്ല വരണ്ട മുടിയുള്ളവര്‍ക്ക് അവരുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും എല്ലാം ഈ മിശ്രിതം സഹായകമാണ്. വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മികച്ചൊരു മുതല്‍ക്കൂട്ടായിരിക്കും ഇത്.

താരന് പരിഹാരം കാണാന്‍
താരന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വരണ്ട തലയോട്ടിയിലാണ് താരന് ഉണ്ടാവുന്നത്. തലയോട്ടിയില്‍ ഈ മിശ്രിതം തേക്കുമ്പോള്‍ അത് തലയോട്ടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങളുടെ മുടിക്കും തലയോട്ടിക്കും 24 മണിക്കൂര്‍ സംരക്ഷണം ഇത് നല്‍കുന്നുണ്ട്. അതുകൊണ്ട് വരണ്ട തലയോട്ടി ഇനിയില്ല എന്നുള്ളതാണ് സത്യം. അതിന് പരിഹാരം കാണാന്‍ നമുക്ക് ഉപയോഗിക്കാം ആപ്പിള്‍ സിഡാര്‍ വിനീഗറും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം.



Click it and Unblock the Notifications