Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
മുടി കൊഴിഞ്ഞതിനേക്കാള് ഇരട്ടിയായി വളരും: നെല്ലിക്കയിലുണ്ട് ഉറപ്പ്
മുടി കൊഴിച്ചില്‍ എന്നത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. കാരണം മുടി കൊഴിച്ചില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും ഇതിന്റെ കാരണങ്ങളില്‍ പാരമ്പര്യം മുതല്‍ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വരെയുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

മുടി കൊഴിച്ചില്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് എളുപ്പത്തില്‍ തന്നെ മുടി കൊഴിച്ചിലില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് നെല്ലിക്കയെണ്ണ. നെല്ലിക്ക എണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇത് കൊഴിഞ്ഞ മുടിക്ക് പകരം മുടി വരുന്നതിന് വരെ സഹായിക്കുന്നുണ്ട്. മാത്രമല്ല പല ഗുണങ്ങള്‍ വേറെയുമുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവശ്യമുള്ള വസ്തുക്കള്‍
വെളിച്ചെണ്ണ, നെല്ലിക്കപ്പൊടി എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇതെല്ലാം എളുപ്പത്തില്‍ ലഭ്യമാവുന്നതാണ്. ഈ സൂപ്പര്‍ എണ്ണ തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ അല്പം വെളിച്ചെണ്ണയും നെല്ലിക്കപ്പൊടിയും നല്ലതുപോലെ മിക്സ് ചെയ്യുക. ആദ്യം അല്പം വെളിച്ചെണ്ണ ഒരു പാത്രത്തില്‍ എടുത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെല്ലിക്കപ്പൊടി മിക്സ് ചെയ്ത് നല്ലതു പോലെ തിളപ്പിച്ച ശേഷം തണുക്കുന്നതിന് വേണ്ടി മാറ്റി വെക്കുക. ഇത് നിങ്ങള്‍ക്ക് തണുപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുമ്പോള്‍ ഇത് അരിക്കാതെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

ഉപയോഗിക്കുമ്പോള്‍
ഈ എണ്ണ ഉപയോഗിക്കുമ്പോള്‍ അതിന് മുന്‍പ് ഈ എണ്ണ അരിച്ചെടുക്കരുത്. ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കാനാണ് അത് ചെയ്യുന്നത്. കാരണം എങ്കില്‍ മാത്രമേ ഇതിലെ നെല്ലിക്കയുടെ ഗുണങ്ങള്‍ മുഴുവന്‍ മുടിയില്‍ ലഭിക്കുകയുള്ളൂ. ഇത് നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ എങ്കിലും തലയില്‍ വെക്കണം. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

മുടി വളര്‍ച്ചക്ക്
മുടി വളരുന്നതിന് ഈ മിശ്രിതം എന്തുകൊണ്ടും മികച്ചതാണ്. ഇത് മുടിയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് അത് മുടിയുടെ വേരുകള്‍ക്ക് ബലം നല്കുന്നു. മുടി വളരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഇത് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്കയെണ്ണ നല്ല കരുത്തുള്ള മുടിയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ക്ക് മുടി വളര്‍ച്ച ഇല്ല എന്ന ഒരു പ്രശ്നമുണ്ടെങ്കില്‍ ഈ എണ്ണ ധൈര്യമായിട്ട് ഉപയോഗിക്കാം.

താരനെ പ്രതിരോധിക്കുന്നു
താരന് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിലൂടെ അതിഭീകരമായ തോതില്‍ മുടി കൊഴിയുന്നതിനും താരന് കാരണമാകുന്നുണ്ട്. ഇത് മുടിക്ക് നല്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. എന്തുകൊണ്ടും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ വേരോടെ എടുത്ത് മാറ്റുന്നതിന് നെല്ലിക്കയെണ്ണ സഹായകമാണ്. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും കൊഴിഞ്ഞ് പോവാതെ സംരക്ഷിക്കുന്നതിനും ഈ എണ്ണ സഹായിക്കുന്നു.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് ഈ എണ്ണ ഉപയോഗിക്കാം, അകാല നരയെ വേരോടെ ഇല്ലാതാക്കി മുടിക്ക് കറുപ്പ് നിറവും തിളക്കവും നല്‍കുന്നതിന് ഈ എണ്ണ സഹായിക്കുന്നു. ദിവസവും തേച്ചാലും ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല. ഇനി പ്രായമായി എന്ന ചിന്തയില്‍ വിഷമിക്കുന്നവര്‍ക്ക് ഈ എണ്ണ പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഫലം ഉറപ്പ് നല്കുന്നു.

നെല്ലിക്കയുടെ ഗുണങ്ങള്‍
ആയുര്‍വ്വേദത്തില്‍ നെല്ലിക്കയുടെ ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളില്‍ മികച്ച ഒറ്റമൂലി തന്നെയാണ്. ഏത് പ്രതിസന്ധിക്കും നെല്ലിക്കയില്‍ പരിഹാരമുണ്ട് എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. നെല്ലിക്ക ഉപയോഗിക്കുന്നവര്‍ ഇനി എന്തുകൊണ്ടും മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. മുടി വളരാനും കരുത്തോടെ സംരക്ഷിക്കുന്നതിനും നെല്ലിക്ക എന്നത് എപ്പോഴും മികച്ചത് തന്നെയാണ്.

വെളിച്ചെണ്ണയുടെ ഗുണം
വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് എല്ലാവരും ഉപയോഗിക്കുന്നതാണ്. വെളിച്ചെണ്ണയില്‍ സ്വാഭാവികമായി കാണപ്പെടുന്ന വിറ്റാമിനുകളും അവശ്യ ഫാറ്റി ആസിഡുകളും തലയോട്ടിയെ പോഷിപ്പിക്കുകയും രോമകൂപങ്ങളില്‍ നിന്ന് ആവശ്യത്തിന് സെബം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല മുടി സംരക്ഷിക്കുന്നതോടൊപ്പം മുടിവളരുന്നതിനും മറ്റ് ഫംഗസ് പോലുള്ള പ്രശ്നങ്ങളെ വേരോടെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ. എന്ത് തന്നെയായാലും മുടിക്ക് കരുത്ത് നല്കുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് മുടി കൊഴിച്ചിലിനെ തടഞ്ഞ് മുടി വളര്‍ത്താവുന്നതാണ്.



Click it and Unblock the Notifications