Latest Updates
-
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും
മുടിയുടെ ഓരോ ഇഴയും വളരും തേങ്ങാപ്പാല്‍ മാജിക്
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളുടെ തന്നെ ശ്രദ്ധക്കുറവാണ് മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നത്. ഭക്ഷണം കൃത്യമായി കഴിക്കാത്തതും മുടിയില്‍ നാം ഉപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളും എല്ലാം മുടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. മുടിക്ക് തിളക്കം നഷ്ടപ്പെടുകയും മുടി കൊഴിച്ചിലിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തേങ്ങാപ്പാലും തേനും ഉപയോഗിക്കാവുന്നതാണ്.

തേങ്ങാപ്പാലും തേനും ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ ഹെയര്‍മാസ്ക് ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ പലരിലും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന മോചനം നേടുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും വേണ്ടി തേനും തേങ്ങാപ്പാലും എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കാന്‍
ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി അരക്കപ്പ് തേങ്ങാപ്പാല്‍ അതിനോടൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് അല്പം നാരങ്ങ നീരും മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി നല്ലതുപോലെ മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിറ്റ് ഇത് ഉപയോഗിച്ച ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. രണ്ട് മൂന്ന് തവണ മുടി കഴുകുന്നതിന് ശ്രദ്ധിക്കണം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യം
മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ഇഴകള്‍ പൊട്ടിപ്പോവുന്നതിനും മുടിക്കുള്ള അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. തേങ്ങാപ്പാലില്‍ ഉള്ള പ്രോട്ടീന്‍ കൊഴുപ്പ് എന്നിവയാണ് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത്. ഇത് മുടിയുടെ ഓരോ ഇഴകള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും തേങ്ങാപ്പാല്‍ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്.

താരനകറ്റാന്‍ പരിഹാരം
താരന് എന്ന പ്രശ്നവും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും എന്ന പോലെ ഈ മിശ്രിതം ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അത് മൂലമുണ്ടാക്കുന്ന ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ തേനിന്റെ ആന്റിബാക്ടീരിയല്‍ പോഷകങ്ങള്‍ മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. താരന് മൂലമുണ്ടാവുന്ന ചൊറിച്ചില്‍ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍ തേന്‍ മിശ്രിതം.

മോയ്സ്ചുറൈസര്‍ ഗുണങ്ങള്‍
മോയ്സ്ചുറൈസര്‍ ഗുണങ്ങള്‍ നല്‍കുന്നതിനും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഹെയര്‍ മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടി സില്‍ക്കി ആക്കുന്നതിനും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടിയുടെ എല്ലാ ഇഴകളിലേക്കും ഇത് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. മുടിയെ പരിപാലിക്കുന്നവര്‍ എന്തുകൊണ്ടും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് ആഴത്തിലുള്ള പോഷണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു.

അകാലനരക്ക് പരിഹാരം
അകാല നര പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഹെയര്‍മാസ്ക്. ഇത് വെളുത്ത മുടിയെ കറുപ്പാക്കി മാറ്റുകയും മുടിയെ ആഴത്തില്‍ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിനും ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്തമായി മുടിക്ക് നിറം നല്‍കുന്നതിനും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഹെയര്‍മാസ്ക് ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കാം. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.



Click it and Unblock the Notifications