For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്

|

ചിയ വിത്തുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ആള് ചെറുതാണെങ്കിലും ഗുണങ്ങള്‍ ഏറെയാണ് ഇതിന്. ചിയ വിത്തുകളില്‍ അവശ്യ ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ഭക്ഷണത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. മുടി സംരക്ഷണത്തിനായി ചിയ വിത്തുകള്‍ നല്‍കുന്ന ഗുണങ്ങളും ഏറെയാണ്.

Most read: ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴിMost read: ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴി

നിങ്ങളുടെ മുടി ആരോഗ്യകരവും കൂടുതല്‍ തിളക്കമുള്ളതുമാക്കാന്‍ ഹെയര്‍ മാസ്‌കുകള്‍, ജെല്‍, ഹെയര്‍ പായ്ക്കുകള്‍ എന്നിവയായി ചിയ വിത്തുകള്‍ ഉപയോഗിക്കുന്നു. ചിയ വിത്ത് എണ്ണ പ്രകൃതിദത്തമായ ഒരു മുടി സംരക്ഷണ ഘടകമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ചിയ വിത്തുകളുടെ ഗുണങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കുക.

തലയോട്ടി വരളുന്നത് തടയുന്നു

തലയോട്ടി വരളുന്നത് തടയുന്നു

ചിയ വിത്തുകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ ജലാംശം മെച്ചപ്പെടുത്താന്‍ അവ സഹായിക്കുന്നു. ചിയ വിത്ത് എണ്ണ ഒരു കാരിയര്‍ ഓയിലുമായി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ ചികിത്സിക്കാനും സഹായിക്കും.

മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു

മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു

ചിയ വിത്തുകളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുമുണ്ട്. ഇത് വീക്കം ഉണ്ടാകാനിടയുള്ള ദോഷഫലങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ മുടി വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു.

Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍

മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു

മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു

ചിയ വിത്തുകളില്‍ നല്ല അളവില്‍ കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, സെലിനിയം, ചെമ്പ്, സിങ്ക് എന്നിവയുടെ ഉയര്‍ന്ന സാന്ദ്രതയും ഇവയിലുണ്ട്. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിന് ഈ ധാതുക്കള്‍ അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിയ വിത്തുകളുടെ ഉപയോഗം മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കും. മുടി വളര്‍ച്ചയ്ക്ക് ചിയ വിത്തുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മുഷിഞ്ഞ മുടി നേരെയാക്കാന്‍

മുഷിഞ്ഞ മുടി നേരെയാക്കാന്‍

മുഷിഞ്ഞതും ദുര്‍ബലവുമായ മുടി ഉള്ളവര്‍ക്ക് ഈ ഹെയര്‍ പായ്ക്ക് മികച്ചതാണ്. 4 ടീസ്പൂണ്‍ ചിയ വിത്തുകള്‍, 1/2 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍ ചിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് 30 മിനിറ്റ് സൂക്ഷിക്കുക. ഇതിലേക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുക. പേസ്റ്റ് പോലെ സ്ഥിരത ഉണ്ടാകുന്നതുവരെ നന്നായി ഇളക്കുക. ഇത് മുടി വൃത്തിയാക്കി മുടിവേരുകള്‍ മുതല്‍ അറ്റം വരെ പ്രയോഗിക്കുക. 30 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ മുടി കഴുകിയ ശേഷം ഷാംപൂ ചെയ്യുക.

Most read:കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാംMost read:കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാം

മുടിയുടെ നിര്‍ജ്ജലീകരണം തടയാന്‍

മുടിയുടെ നിര്‍ജ്ജലീകരണം തടയാന്‍

കറ്റാര്‍വാഴ പോലുള്ള ചേരുവകള്‍ക്കൊപ്പം ചിയ വിത്തുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ മുടിക്ക് ജലാംശം കൈവരികയും മുടിയുടെ അവസ്ഥ നല്ല രീതിയില്‍ മെച്ചപ്പെടുകയും ചെയ്യും. നിര്‍ജ്ജലീകരണം സംഭവിച്ച മുടിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഈ ഒരു ഹെയര്‍ മാസ്‌ക് തീര്‍ച്ചയായും ഫലപ്രദമാണ്. ചിയ വിത്തുകള്‍, വെള്ളം, കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ വെള്ളവും ചിയ വിത്തുകളും ചേര്‍ക്കുക. ഈ മിശ്രിതം രാത്രി മുഴുവന്‍ സൂക്ഷിക്കുക. അടുത്ത ദിവസം രാവിലെ, ഈ മിശ്രിതം ഒരു എണ്ണയുമായി ചേര്‍ത്ത് ഏകദേശം 10 മിനിറ്റ് ചൂടാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് ഒരു പാത്രത്തില്‍ സൂക്ഷിക്കുക.

ആവശ്യാനുസരണം കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് അടിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റി നിങ്ങള്‍ക്ക് ഉപയോഗിക്കാം. നനഞ്ഞ മുടിയില്‍ ഈ ഹെയര്‍ ജെല്‍ ഉപയോഗിക്കുക. ഏകദേശം 20-30 മിനിറ്റ് നേരം വച്ച ശേഷം സാധാരണ വെള്ളത്തില്‍ മുടി കഴുകുക.

മുടി വളര്‍ച്ചയ്ക്ക് ചിയ വിത്ത് മാസ്‌ക്

മുടി വളര്‍ച്ചയ്ക്ക് ചിയ വിത്ത് മാസ്‌ക്

മുടിക്ക് ചിയ വിത്തുകള്‍ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കും. ഇത് മുടി വളര്‍ച്ചയിലേക്കും നയിക്കും. 1 ടീസ്പൂണ്‍ ചിയ വിത്തുകള്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 4 ടീസ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ ഹെയര്‍ മാസ്‌കിനായി നിങ്ങള്‍ക്ക് ആവശ്യം.

Most read:മുടിക്ക് ഷാംപൂ വേണ്ട; പകരംവയ്ക്കാന്‍ ഇവ മാത്രം മതിMost read:മുടിക്ക് ഷാംപൂ വേണ്ട; പകരംവയ്ക്കാന്‍ ഇവ മാത്രം മതി

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളവും ചിയ വിത്തുകളും ചേര്‍ക്കുക. 30 മിനിറ്റ് മുക്കിവയ്ക്കുക. വെള്ളം വറ്റിയ ശേഷം തേന്‍, കുറച്ച് ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളിച്ചെണ്ണ എന്നിവ പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ ഇത് പ്രയോഗിക്കുക. 30 മിനിറ്റ് കഴിഞ്ഞ് മുടി സാധാരണ വെള്ളത്തില്‍ കഴുകുക. ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ചിയ വിത്തുകള്‍ മുടിക്ക് ഗുണം ചെയ്യുമെങ്കിലും എല്ലാ മുടി തരത്തിലും അവ പ്രവര്‍ത്തിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഇത് വ്യത്യസ്ത തരം മുടിക്ക് വ്യത്യസ്ത ഫലങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ ഇതിനര്‍ത്ഥം നിങ്ങള്‍ ഈ ഹെയര്‍ മാസ്‌കുകള്‍ പരീക്ഷിക്കരുത് എന്നല്ല. നിങ്ങളുടെ മുടിയുടെ തരവും പ്രശ്‌നവും അനുസരിച്ച് ഈ ഹെയര്‍ മാസ്‌കുകള്‍ പ്രയോഗിക്കുന്നത് ഒരിക്കല്‍ ശ്രമിച്ചുനോക്കുക. എന്നിരുന്നാലും, ഇത് നിങ്ങള്‍ക്കായി നല്ല ഫലം നല്‍കുന്നില്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക.

Most read:വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍Most read:വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍

English summary

Chia Seed Hair Mask For Long And Healthy Hair in Malayalam

Read on to know the benefits of chia seeds for hair growth and how you may use them.
Story first published: Wednesday, September 1, 2021, 15:03 [IST]
X
Desktop Bottom Promotion