Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
മുപ്പത് കഴിഞ്ഞുള്ള മുടി കൊഴിച്ചില് പെട്ടെന്ന് പരിഹരിക്കാം: ആവണക്കെണ്ണ മിക്സ്
മുടി കൊഴിച്ചില് എന്ന അവസ്ഥ വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല മാര്ഗ്ഗങ്ങളും പലരും അവലംബിക്കുന്നു. എന്നാല് അത് എത്രത്തോളം ഗുണം നല്കുന്നു എന്നത് ചോദ്യത്തിന് അല്പം ശ്രദ്ധ വേണം. കാരണം മുടിയുടെ ആരോഗ്യം പലപ്പോഴും പുറകോട്ട് പോവുന്നത് മുപ്പതുകള്ക്ക്ക ശേഷമാണ്. മുപ്പതിന് ശേഷം ഉണ്ടാവുന്ന പല പ്രശ്നങ്ങളും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു എന്നതും മനസ്സിലാക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് നിരവധി ആളുകളാണ് മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി പ്രതിവിധികള് അന്വേഷിച്ച് പോവുന്നത്.

എന്നാല് മുടിക്ക് തിളക്കം നല്കുന്നതിനും മുടിയുടെ ആരോഗ്യം അതുപോലെ തന്നെ നിലനിര്ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതില് ഒന്നാണ് ആവണക്കെണ്ണ ഉപയോഗിക്കുക എന്നത്. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് പല ഗുണങ്ങളും ലഭിക്കുന്നു. പലപ്പോഴും ഹെയര്സ്റ്റൈലിംഗ് ഉത്പന്നങ്ങളുടെ അമിത ഉപയോഗം, ശരിയായ മുടി സംരക്ഷണത്തിന് വേണ്ടി സമയം ചിലവഴിക്കാത്തത്, സമ്മര്ദ്ദം വര്ദ്ധിക്കുന്നത്, ഹോര്മോണ് മാറ്റങ്ങള്, ഗര്ഭം, പ്രസവം എന്നിവയെല്ലാം മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ നയിക്കുന്നു. എന്നാല് ആവണക്കെണ്ണയില് അല്പം ചോറ് കൂടി ചേരുമ്പോള് ഗുണങ്ങള് വര്ദ്ധിക്കുന്നു. കൂടുതല് അറിയാന് ഈ ലേഖനം വായിക്കൂ.

ആവണക്കെണ്ണ
മുടിയുടെ ആരോഗ്യത്തിനും മുടിയിഴകള്ക്ക് ശക്തി പകരുന്നതിനും വേണ്ടി ആവണക്കെണ്ണ പലപ്പോഴും ഉപയോഗിക്കുന്നത് നമ്മുടെയെല്ലാം ശീലവും നമ്മളില് പലരും കണ്ടിട്ടുള്ളതുമാണ്. ഇത് നിങ്ങളുടെ മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യമുള്ള മുടി തലയില് മുളക്കുന്നതിനും കാരണമാകുന്നു. ആവണക്കെണ്ണ തേക്കുന്നതിലൂടെ അത് തലയോട്ടിയിലെ രക്തചംക്രമണം വര്ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ മറ്റ് മുടി സംരക്ഷണ ഉത്പ്പന്നങ്ങള് മൂലമുണ്ടാവുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിനും സഹായിക്കുന്നു. രോമകൂപങ്ങളില് നിന്ന് തന്നെ മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആവണക്കെണ്ണ സഹായിക്കുന്നു.

വേവിച്ച ചോറ്
ആരോഗ്യസംരക്ഷണത്തിന് നമ്മുടെ പലരുടേയും സ്ഥിര ഭക്ഷണങ്ങളില് ഒന്നാണ് വേവിച്ച ചോറ്. ഇത് മുടി വളര്ച്ചക്കും അത്യുത്തമമാണ്. കാരണം ഇവയില് അമിനോ ആസിഡുകള്, വിറ്റാമിന് ബി, വിറ്റാമിന് ഇ, ധാതുക്കള്, ആന്റിഓക്സിഡന്റുകള് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി നല്ലതുപോലെ തിളങ്ങുന്നതിനും സോഫ്റ്റ് ആയി നിലനിര്ത്തുന്നതിനും സഹായിക്കുന്നു. മുടിയുടെ തിളക്കം വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന ഇനോസിറ്റോള് എന്ന ഘടകം ചോറില് അടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ കേടുപാടുകള് പൂര്ണമായും പരിഹരിച്ച് മുടിയുടെ കേടുപാടുകളില് നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ അരിയില് ഫെറുലിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് അള്ട്രാ വയലറ്റ് (UV) കേടുപാടുകള് തടയാന് സഹായിക്കും. മാത്രമല്ല ആന്റിഓക്സിഡന്റായ വിറ്റാമിന് ഇ, വിറ്റാമിന് ഇ എന്നിവയുടെ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു.

ഹെയര്മാസ്ക് തയ്യാറാക്കാം
ഹെയര്മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി ചോറ്, ആവണക്കെണ്ണ, വെള്ളം എന്നിവയാണ് ആവശ്യമായിട്ടുള്ളത്. അതിന് വേണ്ടി നമുക്ക് ഒരു മിക്സിയിലേക്ക് അല്പം അരി ആവണക്കെണ്ണ അല്പം വെള്ളം എന്നിവ മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി യോജിപ്പിച്ച് ആവശ്യമെങ്കില് അല്പം വെള്ളം കൂടി ചേര്ക്കുക. ഇത് നല്ലതുപോലെ മുടി നനച്ചതിന് ശേഷം മുടിയില് തേച്ച് പിടിപ്പിക്കുക. മുടിയിലും തലയോട്ടിയിലും നല്ലതുപോലെ അപ്ലൈ ചെയ്ത ശേഷം അരമണിക്കൂര് നേരം മുടിയില് വെക്കുക. നല്ല ശുദ്ധമായ വെള്ളത്തില് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയുന്നതിന്. ഇത് മുടിക്ക് നല്ല തിളക്കം വര്ദ്ധിപ്പിക്കുന്നു.

ഗുണങ്ങള്
മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എന്തുകൊണ്ടും ഈ മാസ്ക് പൂര്ണമായും യോജിക്കുന്നു എന്നത് നമുക്കറിയാം. ആരോഗ്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന മാസ്ക് ആണ് ഇത്. മുടിക്ക് തിളക്കം നല്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചില് പൂര്ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കഷണ്ടി പോലുള്ള പ്രശ്നങ്ങള് കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് അതിന് പരിഹാരം കാണുന്നതിനും ഈ ഹെയര്മാസ്ക് ഉത്തമ പരിഹാരമാണ്. മുടി സോഫ്റ്റ് ആക്കുന്നതിനും ചകിരി പോലുള്ള മുടിയെ പൂര്ണമായും പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ഈ മാസ്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയില് രക്തയോട്ടം വര്ദ്ധിപ്പിച്ച് മുടി വളര്ച്ചക്കും സഹായിക്കുന്നു ഈ മിശ്രിതം.



Click it and Unblock the Notifications
