Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
മുടിയില്‍ നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്‍ചായയിലെ അഞ്ച് വഴികള്‍ നരമാറ്റും ഉറപ്പ്
പ്രായമായി എന്നതിന്റെ ലക്ഷണമാണ് മുടി നരക്കുന്നത്. അതുകൊണ്ട് തന്നെ മുടി നരക്കാന്‍ തുടങ്ങുമ്പോള്‍ പലര്‍ക്കും ടെന്‍ഷനാവും പ്രായമായി ആരോഗ്യ പ്രശ്നങ്ങളായി എല്ലാം പോയി എന്നെല്ലാം. പക്ഷേ പ്രായമാവുന്ന സമയം മാത്രമല്ല മുടി നരക്കുന്നത് അതല്ലാതെ ചില സമയങ്ങളിലും മുടി നരക്കുന്നുണ്ട് പലരിലും. ചിലരില്‍ വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നു. മാനസിക സമ്മര്‍ദ്ദവും ഭക്ഷണവും ആരോഗ്യശീലങ്ങളിലെ മാറ്റവും എല്ലാം പലപ്പോഴും മുടി നരക്കുന്നതിന്റെ ശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ കെമിക്കലുകള്‍ ഉപയോഗിച്ച് മുടിയില്‍ നിറം തിരിച്ച് പിടിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥയിലേക്കും കൂടാതെ മുടി കൊഴിച്ചിലിലേക്കും എല്ലാം നിങ്ങളെ എത്തിക്കുന്നു.

പ്രകൃതിദത്തമായ ചില വഴികളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാവുന്നതാണ്. മുടിക്ക് നല്ല കറുപ്പ് നിറം നല്‍കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ പ്രകൃതിദത്തമായി ശ്രമിക്കാവുന്നതാണ്. കട്ടന്‍ ചായ ഇത്തരത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുകയും അതിലൂടെ നിങ്ങളുടെ മുടിയുടെ നര അകറ്റി ആരോഗ്യം നല്‍കുകയും ചെയ്യുന്നു. പക്ഷേ നരച്ച മുടി ഇല്ലാതാക്കുന്നതിന് വേണ്ടി എങ്ങനെ കട്ടന്‍ ചായ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

കട്ടന്‍ ചായ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി കട്ടന്‍ ചായ നമുക്ക് മുടിയില്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ നര കുറക്കുന്നതിനും മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാരണം കട്ടന്‍ ചായയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ഇത് മുടിയുടെ കറുപ്പ് നിറത്തെ നമുക്ക് വീണ്ടെടുക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം അല്പം കട്ടന്‍ ചായ ഉണ്ടാക്കുക. ഇത് നല്ലതുപോലെ തണുപ്പിച്ച ശേഷം അത് കൊണ്ട് മുടി നല്ലതുപോലെ കഴുകുന്നതിന് ശ്രദ്ധിക്കുക. അരമണിക്കൂര്‍ വരെ ഇത് മുടിയില്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയിലെ നര ഇല്ലാതാക്കാവുന്നതാണ്.

കാപ്പിയും ചായയും മിക്സ് ചെയ്യുക
മുടിയുടെ ആരോഗ്യത്തിന് ചായ എന്ന പോലെ തന്നെയാണ് കാപ്പി ഉപയോഗിക്കുന്നത്. എന്നാല്‍ കാപ്പിയും ചായയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് പെട്ടെന്നാണ് നിറം മാറ്റം വരുത്തുന്നത്. അതിന് വേണ്ടി മൂന്ന് കട്ടന്‍ ടീ ബാഗുകള്‍ എടുത്ത് മൂന്ന് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക. അതിന് ശേഷം ഈ മിശ്രിതത്തിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ ഇന്‍സ്റ്റന്റ് കോഫി ചേര്‍ക്കുക. ഇത് നല്ലതുപോലെ അഞ്ച് മിനിറ്റോളം തിളപ്പിക്കുക. തണുത്ത ശേഷം ഒരു ബ്രഷ് അല്ലെങ്കില്‍ ഹെയര്‍ കളര്‍ ആപ്ലിക്കേറ്റര്‍ എടുത്ത് ഇത് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന പോലെ തന്നെ നരയെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

കട്ടന്‍ ചായയും നാരങ്ങ നീരും
കട്ടന്‍ ചായയും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും നിങ്ങളില്‍ ഇത്തരം ഗുണങ്ങള്‍ നല്‍കുന്നതാണ്. അതിന് വേണ്ടി നല്ല കടുപ്പത്തില്‍ കട്ടന്‍ ചായ തയ്യാറാക്കണം, ശേഷം ഇതിലേക്ക് അര മുറി നാരങ്ങയുടെ നീര് ഒഴിക്കുക. പിന്നീട് ഇത് കൊണ്ട് നല്ലതുപോലെ തലമുടി കഴുകുക. ഇത് നിങ്ങളുടെ മുടിയില്‍ ഒരു 15-20 മിനിറ്റെങ്കിലും ഇരിക്കണം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇപ്രകാരം ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുകയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണ് എന്നതില്‍ സംശയം വേണ്ട.

ഹെര്‍ബ്സ് ചേര്‍ന്ന കട്ടന്‍ചായ
ഹെര്‍ബ്സ് ഉപയോഗിച്ച് തയ്യാറാക്കുന്ന കട്ടന്‍ ചായയില്‍ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. അതിന് വേണ്ടി രണ്ട് റോസ്മേരി ഇലകളും രണ്ട് ഓറിഗാനോ ഇലകളും ചേര്‍ത്ത് ഏഴ് സ്പൂണ്‍ ചായപ്പൊടി മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലമുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ നീളവും കട്ടിയും അനുസരിച്ച് മുടിയില്‍ അങ്ങോളമിങ്ങോളം തേച്ച് പിടിപ്പിക്കുക. ഇത് ഒരു രണ്ട് മണിക്കൂര്‍ എങ്കിലും മുടിയില്‍ വെക്കണം. പിന്നീട് സാധാരണ തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇവ മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

കട്ടന്‍ ചായയും തുളസി ഇലയും
കട്ടന്‍ ചായ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനൊടൊപ്പം തുളസി ഇല കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഇരട്ടി ഗുണം നല്കുന്നു. 5 ടേബിള്‍സ്പൂണ്‍ കട്ടന്‍ ചായയില്‍ അല്പം തുളസിയുടെ നീര് എടുത്ത് അഒഴിച്ച് അതിലേക്ക് അല്പം നാരങ്ങ നീര് കൂടി മിക്സ് ചെയ്ത് ഇത് കൊണ്ട് മുടി നല്ലതുപോലെ കഴുകാവുന്നതാണ്. മുടിയിലെ താരന്, അണുബാധ പ്രശ്നങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിന് നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം. ഇതിലൂടെ മുടിയുടെ ആരോഗ്യത്തേയും കറുപ്പ് നിറത്തേയും നമുക്ക് വീണ്ടെടുക്കാം.



Click it and Unblock the Notifications
