Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
അകാലനര അടുത്തുവരില്ല, പ്രശ്നങ്ങളും നീങ്ങും; ദിനവും ഇത് കഴിച്ചാല്‍ മുടി വളര്‍ച്ച അതിവേഗം
നരച്ച മുടി കാരണം ആളുകള്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു. വാസ്തവത്തില്‍, ഈ പ്രശ്നം വര്‍ദ്ധിച്ച ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം മൂലമാകാം. ഇതുകൂടാതെ, ഭക്ഷണക്രമവും ശരീരത്തിലെ ഇരുമ്പിന്റെ കുറവും മുടി നരയ്ക്കാന്‍ കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒന്നുണ്ട്, അതാണ് ഉണക്കമുന്തിരി. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് മുടിയുടെ പല പ്രശ്നവും തടയാന്‍ സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണസാധനമാണ് ഉണക്കമുന്തിരി.
ഇതില്‍ കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങള്‍ ധാരാണമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടിയുടെ നിറം മെച്ചപ്പെടുത്താനും സഹായിക്കും. ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ മുടി നരയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ കറുത്ത ഉണക്കമുന്തിരി പതിവായി കഴിക്കുക. എന്നാല്‍, ഏത് വിധത്തില്‍ കഴിക്കണമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കറുത്ത ഉണക്കമുന്തിരിയിലെ പോഷകങ്ങള്‍
മുന്തിരി ഉണക്കിയാണ് കറുത്ത ഉണക്കമുന്തിരി തയ്യാറാക്കുന്നത്. പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ഇതില്‍ കാണപ്പെടുന്നു. ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ കറുത്ത ഉണക്കമുന്തിരിയില്‍ സമ്പുഷ്ടമാണ്. ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കോശങ്ങളെ ഉത്തേജിപ്പിച്ച് മുടികൊഴിച്ചില്‍ തടയുന്നു. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ കോശങ്ങളെ അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉണക്കമുന്തിരിയില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നരച്ച മുടിക്ക് പ്രതിവിധി
അകാല നര നിങ്ങളെ അലട്ടുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കുറച്ച് കറുത്ത ഉണക്കമുന്തിരി ഉള്‍പ്പെടുത്തുക. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് വെളുത്ത മുടി കറുപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ഒരുതരം ചികിത്സയാണ്. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് മുടി വെളുക്കുന്നത് തടയുന്നു. വെളുത്ത മുടി കറുപ്പിക്കാനുള്ള നല്ലൊരു മരുന്നാണിത്.

മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നു
കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, സമ്മര്‍ദ്ദം, മലിനീകരണം എന്നിവ കാരണം മുടി കൊഴിയുന്നത് വളരെ സാധാരണമാണ്. ഒരു ദിവസം 50-100 മുടി വരെ കൊഴിയുന്നതില്‍ നിങ്ങള്‍ വിഷമിക്കേണ്ട. എന്നാല്‍ ഇതില്‍ കൂടുതല്‍ നിങ്ങള്‍ കാണുന്നുവെങ്കില്‍ അത് കാര്യമാക്കി എടുക്കണം. മുടി കൊഴിച്ചില്‍ തടയാനായി കറുത്ത ഉണക്കമുന്തിരി കഴിക്കുക. കറുത്ത ഉണക്കമുന്തിരിയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് മുടിക്ക് കരുത്തേകുന്നു. ഇത് മുടി കറുപ്പിക്കാന്‍ മാത്രമല്ല, മുടിക്ക് കരുത്തു പകരുകയും ചെയ്യും.

മുടിക്ക് മൃദുത്വവും തിളക്കവും നല്കുന്നു
മുടികൊഴിച്ചില്‍ തടയുന്നതിനും മുടി നരയ്ക്കുന്നത് തടയുന്നതിനും കറുത്ത ഉണക്കമുന്തിരി സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് മൃദുത്വവും തിളക്കവും നല്കുന്നു. ഒരു നിശ്ചിത അളവില്‍ കറുത്ത ഉണക്കമുന്തിരി പതിവായി കഴിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടി എപ്പോഴും മൃദുവായിരിക്കും. ഇത് കഴിക്കുന്നത് മുടിക്കും തലയോട്ടിക്കും മതിയായ പോഷണം നല്കുന്നു. ഇത് മുടിയെ അതിന്റെ വേരുകളില്‍ നിന്ന് ശക്തമാക്കുന്നു. ഇത് വരണ്ടതും നിര്‍ജീവവുമായ മുടിയെ മൃദുവാക്കുന്നു.

മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്നു
നിങ്ങള്‍ക്ക് മുടി വളര്‍ച്ച കുറവാണെങ്കില്‍, എന്ത് ചെയ്തിട്ടും മുടി വളരുന്നില്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കറുത്ത ഉണക്കമുന്തിരി ഉള്‍പ്പെടുത്തുക. മുടികൊഴിച്ചില്‍ തടയുന്നതിനു പുറമേ, കറുത്ത ഉണക്കമുന്തിരി മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ഇത് മുടി നീളമുള്ളതും കട്ടിയുള്ളതുമാക്കി മാറ്റുന്നു. ഉണക്കമുന്തിരിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ കോശങ്ങളെ ഉത്തേജിപ്പിച്ച് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലെ വിറ്റാമിന്‍ ഇ, കോശ സ്തരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

മുടിക്ക് ഗുണം ലഭിക്കാന്‍ ഇത് എങ്ങനെ കഴിക്കണം
കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും. 20-15 ഗ്രാം കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ മുടി എപ്പോഴും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. കറുത്ത ഉണക്കമുന്തിരി കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച് രാവിലെ അവ കഴിക്കുക. രണ്ടാമതായി, ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ച് കഴിക്കാം. ഈ രണ്ട് രീതികളും മുടിക്കും ശരീരത്തിനും പല വിധത്തില്‍ ഗുണം ചെയ്യും.



Click it and Unblock the Notifications