For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

|

നിങ്ങളുടെ മുടിക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരുമ്പോഴോ അല്ലെങ്കില്‍ ഈര്‍പ്പം ഇല്ലാത്തപ്പോഴോ മുടി പൊട്ടല്‍ സംഭവിക്കും. സൂര്യപ്രകാശം, മോശം ഷാംപൂകള്‍, മുടി സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയും ഇതിന് കാരണമാകാം. ഇവയെല്ലാം മുടി വരണ്ടതാക്കുകയും മുടിയിലെ അമിനോ ആസിഡുകള്‍ നശിപ്പിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ അലട്ടിയെന്നുവരാം. അറ്റം പിളരുന്നത് മുടുയുടെ മൊത്തത്തിലുള്ള ഘടനയെത്തന്നെ മാറ്റും. അതിലൂടെ നിങ്ങളുടെ മുടി വരണ്ടതും തിളക്കമില്ലാത്തതുമായി കാണപ്പെടും.

Most read: നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read: നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ പലരും മുടി മുറിക്കാറുണ്ട്. എന്നാല്‍, അതിനു മുമ്പായി നിങ്ങള്‍ക്ക് ചില പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. അറ്റം പിളരുന്നത് തടയാനും നിങ്ങളുടെ മുടി ആരോഗ്യകരവും നീളമുള്ളതുമായി നിലനിര്‍ത്തുന്നതിന് ചില മികച്ച പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇതാ.

വെളിച്ചെണ്ണ മസാജ്‌

വെളിച്ചെണ്ണ മസാജ്‌

വെളിച്ചെണ്ണ നിങ്ങളുടെ മുടിയിഴകളില്‍ വളരെ ഫലപ്രദമായി തുളച്ചുകയറുന്നു. അമിതമായി വെള്ളം മുടിയില്‍ ആഗിരണം ചെയ്യപ്പെടുന്നതിനെ ഇത് തടയുന്നു. വെളിച്ചെണ്ണയുടെ പ്രാഥമിക കൊഴുപ്പായ ലോറിക് ആസിഡിന് ഹെയര്‍ പ്രോട്ടീനുകളോട് സാമ്യമുണ്ട്. വെളിച്ചെണ്ണയുടെ പതിവ് പ്രയോഗത്തിലൂടെ മുടി പൊട്ടല്‍ ഗണ്യമായി കുറയ്ക്കാവുന്നതാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

3-4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയെടുക്കുക. ഈ വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടിയിലുടനീളം പുരട്ടുക, ആഗിരണം ചെയ്യുന്നതുവരെ വിരല്‍ത്തുമ്പുകൊണ്ട് സൗമ്യമായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇങ്ങനെ വിട്ട് രാവിലെ മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

ഉള്ളി നീര്‌

ഉള്ളി നീര്‌

സവാള ജ്യൂസ് മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടിയുടെ അളവ് മെച്ചപ്പെടുത്തുകയും തലയോട്ടിയിലെ അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു. കാസ്റ്റര്‍ ഓയില്‍ തലയോട്ടിയിലേക്ക് ആഴത്തില്‍ തുളച്ചുകയറുന്നു. ഇത് സവാള ജ്യൂസിന്റെ ഗന്ധം കുറയ്ക്കുകയും പരുക്കന്‍ മുടിയിഴകളെ മൃദുവാക്കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

1 വലിയ സവാള, 2 ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതിന് സവാള മിശ്രിതമാക്കുക. പള്‍പ്പ് അരിച്ചെടുത്ത് ഈ മിശ്രിതത്തിലേക്ക് 2 ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 30 മിനിറ്റ് വിടുക, എന്നിട്ട് കഴുകിക്കളയുക. ശേഷം മൃദുവായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് പ്രയോഗിക്കാം. ഫലങ്ങള്‍ ദൃശ്യമാകാന്‍ 3-5 മാസം എടുത്തേക്കാം.

Most read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതിMost read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

വാഴപ്പഴം ഹെയര്‍ മാസ്‌ക്

വാഴപ്പഴം ഹെയര്‍ മാസ്‌ക്

മികച്ച മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നിറഞ്ഞതാണ് വാഴപ്പഴം. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിയുടെ സ്വാഭാവിക ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത്് പരുക്കന്‍ മുടടിയിഴകളെ മൃദുവാക്കിക്കൊണ്ട് മുടിയെ മെച്ചപ്പെടുത്തുന്നു. മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഇത് മുടി പൊട്ടുന്നത് തടയുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

1 പഴുത്ത വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രം എടുത്ത് വാഴപ്പഴം ഇടിച്ചെടുത്ത് അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 5-10 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് 1 മണിക്കൂര്‍ വിടുക. പിന്നീട് ക്ലെന്‍സര്‍ ഉപോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പ്രയോഗിക്കാം. ഒന്നോ രണ്ടോ മാസത്തിനകം നല്ല ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്.

മുട്ട ഹെയര്‍ മാസ്‌ക്

മുട്ട ഹെയര്‍ മാസ്‌ക്

മുടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന 20ലധികം അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടകളിലെ പ്രോട്ടീന്‍ ഫോളിക്കിളുകളെ പോഷിപ്പിക്കുന്നു. ഇതിന്റെ വിറ്റാമിന്‍ എ, ഡി, ബി 12 എന്നിവ മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. വെളിച്ചെണ്ണയും തേനും ചേര്‍ത്ത് മുട്ട ഉപയോഗിക്കുന്നത് മുടിയെ നനവുള്ളതാക്കുകയും മുടി പൊട്ടുന്നത് തടയുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ തേന്‍, ഒരു മുട്ട എന്നിവയാണ് ആവശ്യം. മുട്ട, വെളിച്ചെണ്ണ, തേന്‍ എന്നിവ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. ശേഷം സൗമ്യമായ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

തേന്‍ ഹെയര്‍ മാസ്‌ക്

തേന്‍ ഹെയര്‍ മാസ്‌ക്

തേന്‍ ഒരു മികച്ച മോയ്‌സ്ചുറൈസറാണ്, മാത്രമല്ല മുടിക്ക് ഈര്‍പ്പം നല്‍കുന്നതിലൂടെ വരണ്ട മുടിയെ മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു. കൂടാതെ, തേനിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ താരന്‍ ഇല്ലാതാക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാനും സഹായിക്കുന്നു. മുടിയിഴകളെ ശക്തിപ്പെടുത്തി മുടിക്ക് ജലാംശം നല്‍കുന്നതിലൂടെ ഇത് മുടി പൊട്ടുന്നത് തടയുന്നു.

Most read:മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതിMost read:മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതി

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

1 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍സ്പൂണ്‍ പാല്‍ എന്നിവ നന്നായി യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്യുക. 5-10 മിനിറ്റ് മസാജ് ചെയ്ത് 1-2 മണിക്കൂര്‍ വിടുക. പിന്നീട് ഒരു മിതമായ ക്ലെന്‍സറില്‍ ഉപയോഗിച്ച് മുടി കഴുകുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് ഉപയോഗിക്കുക.

English summary

Best Ways To Treat Split Ends At Home in Malayalam

Here are some easy tips to cure split ends at home. Take a look.
Story first published: Tuesday, July 27, 2021, 14:24 [IST]
X
Desktop Bottom Promotion