For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്

|

വരണ്ട മുടി പ്രശ്‌നം അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല, പല ഘടകങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ചിലപ്പോള്‍ ജനിതകമാകാം. എന്നാല്‍ സമ്മര്‍ദ്ദം, അകാല വാര്‍ദ്ധക്യം, മലിനീകരണം, അമിതമായ മുടി സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം, മോശം മുടി സംരക്ഷണം എന്നിവയും മുടി വരണ്ടതാകാനുള്ള പ്രധാന കാരണങ്ങളാണ്.

Most read: മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്Most read: മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്

ഇവയെല്ലാം ചേര്‍ന്ന് നിങ്ങളുടെ തലയോട്ടി വരണ്ടതാക്കി ഈര്‍പ്പം ഇല്ലാതാക്കുകയും സ്വാഭാവിക എണ്ണ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും മുടി വരണ്ടതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊരു ശാശ്വതമായ പ്രശ്‌നമല്ല. മുടി ഈര്‍പ്പമുള്ളതാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സ്വാഭാവികമായ വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വരണ്ട മുടിയുടെ കാരണങ്ങള്‍

വരണ്ട മുടിയുടെ കാരണങ്ങള്‍

വരണ്ട മുടിക്ക് നിരവധി കാരണങ്ങളുണ്ട്. നിങ്ങളുടെ തലയോട്ടിയില്‍ ആവശ്യത്തിന് സെബം ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍,നിങ്ങളുടെ മുടി വരണ്ടതാക്കും. പ്രായത്തിനനുസരിച്ച് സെബം ഉത്പാദനം കുറയാന്‍ തുടങ്ങുന്നു. ഈ അവസ്ഥ ഈര്‍പ്പമില്ലാത്ത വരണ്ടതും പൊട്ടുന്നതുമായ മുടിയിലേക്ക് നയിക്കുന്നു. ഹെയര്‍ സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ അമിത ഉപയോഗം, കൃത്യമല്ലാത്ത ഷാംപൂകളുടെ ഉപയോഗം, കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവ നിങ്ങളുടെ മുടി വരണ്ടതാവാനുള്ള മറ്റു കാരണങ്ങളാണ്.

മുടി സ്വാഭാവികമായി എങ്ങനെ മോയ്‌സ്ചറൈസ് ചെയ്യാം

മുടി സ്വാഭാവികമായി എങ്ങനെ മോയ്‌സ്ചറൈസ് ചെയ്യാം

നിങ്ങളുടെ മുടി സ്വാഭാവികമായി മോയ്‌സ്ചറൈസ് ചെയ്യാനുള്ള ചില വഴികളുണ്ട്. ഇവയ്ക്ക് പ്രത്യേക ചേരുവകള്‍ ആവശ്യമില്ല, എന്നാല്‍ അതിശയകരമായ ഫലങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ലളിതമായ മാര്‍ഗങ്ങളാണ് ഇത്.

Most read:മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്Most read:മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്

രാത്രിയില്‍ കണ്ടീഷനിംഗ് മാസ്‌ക് പരീക്ഷിക്കുക

രാത്രിയില്‍ കണ്ടീഷനിംഗ് മാസ്‌ക് പരീക്ഷിക്കുക

ഹീറ്റ് സ്‌റ്റൈലിംഗും മുടി വരണ്ടതാക്കുന്ന മറ്റ് വഴികളും ഉപയോഗിക്കുന്നതിനാല്‍ മുടി പലപ്പോഴും കഴുകാന്‍ കഴിയാത്ത ആളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം രാത്രിയില്‍ മുടി കണ്ടീഷനിംഗ് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമായ ഓപ്ഷന്‍. വാഴപ്പഴം ഹെയര്‍ മാസ്‌ക് പോലുള്ള ഒരു ഹെയര്‍ മോയ്സ്ചുറൈസര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ, അര്‍ഗാന്‍ ഓയില്‍, ജോജോബ ഓയില്‍ തുടങ്ങിയ കണ്ടീഷനിംഗ് ഓയില്‍ ഉപയോഗിക്കാം. ഇവ ജലാംശവും മോയ്സ്ചുറൈസേഷനും പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ മുടിയും തലയോട്ടിയും നല്ല രീതിയില്‍ കണ്ടീഷന്‍ ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ കാണാന്‍ സാധിക്കും.

മുടിയുടെ അറ്റവും ശ്രദ്ധിക്കുക

മുടിയുടെ അറ്റവും ശ്രദ്ധിക്കുക

ചിലപ്പോള്‍ ആളുകള്‍ക്ക് എണ്ണമയമുള്ള തലയോട്ടിയാണെങ്കിലും മുടി വരണ്ടതായിരിക്കും. എണ്ണമയമുള്ള തലയോട്ടിയും വരണ്ടുപൊട്ടുന്ന മുടിയും പലരുടേയും പ്രശ്‌നമാണ്. അതിനെ ചെറുക്കുന്നതിന്, നിങ്ങളുടെ മുടിയുടെ അറ്റത്ത് മോയ്‌സ്ചറൈസ് ചെയ്യുന്നതില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മുടിയുടെ അറ്റത്ത് കണ്ടീഷണര്‍ പുരട്ടി കുറച്ചുനേരം സൂക്ഷിക്കുക. നിങ്ങളുടെ തലയോട്ടിയെ കണ്ടീഷന്‍ ചെയ്താല്‍, അത് അമിതമായി പോഷിപ്പിക്കപ്പെടും. അതിനാല്‍, ആവശ്യമുള്ളിടത്ത് മാത്രം മോയ്‌സ്ചറൈസ് ചെയ്യുക.

Most read:മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്Most read:മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്

കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

നിങ്ങള്‍ക്ക് വരണ്ട മുടിയാണ് ഉള്ളതെങ്കില്‍ രാസവസ്തുക്കളുടെ ഉപയോഗം മുടിയുടെ അവസ്ഥ വഷളാക്കുകയും മുടി കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യും. പല മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളിലും, പ്രത്യേകിച്ച് സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളില്‍ മുടിക്ക് കേടുപാടുകള്‍ വരുത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പകരം മുടി കോശങ്ങള്‍ നന്നാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളിലേക്ക് മാറുക.

ദിവസവും മുടി ഷാംപൂ ചെയ്യാതിരിക്കുക

ദിവസവും മുടി ഷാംപൂ ചെയ്യാതിരിക്കുക

ദിവസവും മുടി കഴുകുകയോ ഷാംപൂ ചെയ്യുന്നതോ ആയ ശീലമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഈ ശീലം നിര്‍ത്തുക. ഇത് നിങ്ങളുടെ വരണ്ട മുടിക്ക് പിന്നിലെ ഒരു കാരണമായിരിക്കാം. പതിവായി മുടി കഴുകുകയും ഷാംപൂ ചെയ്യുകയും ചെയ്യുന്നത് തലയോട്ടിയിലെ സ്വാഭാവിക എണ്ണ വരളാന്‍ കാരണമാകുന്നു. ഈര്‍പ്പം വീണ്ടെടുക്കാന്‍ ആഴ്ചയില്‍ 2-3 തവണ മാത്രം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി കണ്ടീഷനിംഗ് ഷാംപൂ ഉപയോഗിക്കുക.

Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

ഹെയര്‍ ഓയിലുകള്‍ പുരട്ടുക

ഹെയര്‍ ഓയിലുകള്‍ പുരട്ടുക

വരണ്ടതും പൊട്ടുന്നതുമായ മുടി ഈര്‍പ്പം ഇല്ലാത്തതിനാല്‍ പെട്ടെന്ന് മോശമാകാന്‍ സാധ്യതയുണ്ട്. തേങ്ങ, ബദാം, അര്‍ഗാന്‍, ഒലിവ് ഓയിലുകള്‍ എന്നിവ നിങ്ങളുടെ മുഷിഞ്ഞ മുടിയിഴകളെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഈ എണ്ണകളില്‍ ഏതെങ്കിലുമെടുത്ത് നിങ്ങളുടെ മുടിയില്‍ പുരട്ടി മൃദുവായി ബ്രഷ് ചെയ്യുക.

 കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക്

കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക്

നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച വഴിയാണ് ഹെയര്‍ മാസ്‌ക് ഉപയോഗം. തേന്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ പോലുള്ള പോഷക ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ഹെയര്‍ മാസ്‌കിന് വരണ്ട മുടി ഈര്‍പ്പമുള്ളതാക്കാനും തിളക്കം നല്‍കാനും മുടി മൃദുവാക്കാനും സാധിക്കും.

Most read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

English summary

Best Ways To Moisturize Your Hair Naturally in Malayalam

This article will tell you the best ways to moisturize your hair naturally. Take a look.
Story first published: Thursday, July 7, 2022, 12:26 [IST]
X
Desktop Bottom Promotion