For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടി

|

വേനല്‍ക്കാലത്ത് മിക്കവരും അനുഭവിക്കുന്ന പ്രശ്‌നമാണ് വരണ്ടതും പരുപരുക്കനുള്ളതുമായ മുടി. ഇതിന് ശരിയായ പരിചരണം ആവശ്യമാണ്. അനിയന്ത്രിതമായ കെട്ടുപിണഞ്ഞ മുടി, അറ്റം പിളരുന്ന മുടി എന്നിവയുള്ള ആളുകള്‍ക്ക് നല്ല കണ്ടീഷണര്‍ ഉപയോഗിക്കുന്നതിലൂടെ പരിഹാരം ലഭിക്കും. കണ്ടീഷനിംഗ് എന്നത് നിങ്ങളുടെ മുടിയെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ്, ഇത് മിനുസമാര്‍ന്നതും മൃദുവാര്‍ന്നതുമായ മുടി നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

Most read: വേനല്‍ച്ചൂടില്‍ മുഖം തണുപ്പിച്ച് സംരക്ഷിക്കും ഫെയ്‌സ് മാസ്‌ക് ഇത്Most read: വേനല്‍ച്ചൂടില്‍ മുഖം തണുപ്പിച്ച് സംരക്ഷിക്കും ഫെയ്‌സ് മാസ്‌ക് ഇത്

എന്നിരുന്നാലും, കെമിക്കല്‍ അടങ്ങിയ കണ്ടീഷണറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി ചികിത്സിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനാരോഗ്യകരമാണ്. അതിനു പകരമായി ചില പ്രകൃതിദത്ത കണ്ടീഷണറുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഈ പ്രകൃതിദത്ത കണ്ടീഷണര്‍ ഉണ്ടാക്കാം. വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി നല്ലരീതിയില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത കണ്ടീഷണറുകള്‍ ഇതാ.

വാഴപ്പഴം

വാഴപ്പഴം

വരണ്ടതും കേടായതുമായ മുടിക്ക് അവിശ്വസനീയമായ മോയ്‌സ്ചറൈസിംഗ് ഘടകമാണ് വാഴപ്പഴം. വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇത് നിങ്ങളുടെ തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുന്നു. പഴുത്ത വാഴപ്പഴം മാഷ് ചെയ്ത് 3 ടേബിള്‍സ്പൂണ്‍ തേനും ഒരു മുട്ടയും കുറച്ച് പാലും ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഒരേപോലെ ഈ പേസ്റ്റ് പുരട്ടുക. ഇത് 30 മിനിറ്റ് തലയില്‍ വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

എണ്ണമയമുള്ള ശിരോചര്‍മ്മം, താരന്‍, നരച്ച മുടി എന്നിവയുമായി നിങ്ങള്‍ മല്ലിടുകയാണെങ്കില്‍ അസറ്റിക് ആസിഡിന്റെ നല്ല ഉറവിടമായ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു മികച്ച പരിഹാരമാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ പി.എച്ച് ബാലന്‍സ് പുനഃസ്ഥാപിക്കുകയും ബാക്ടീരിയ, ഫംഗസ് അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു. കണ്ടീഷണറായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാന്‍ ആദ്യം നിങ്ങളുടെ മുടി ഷാംപൂ ചെയ്യുക. 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഒഴിക്കുക. അല്‍പനേരം വച്ചശേഷം ഇത് കഴുകിക്കളയുക.

Most read:ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രംMost read:ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രം

തൈര്

തൈര്

തൈരില്‍ ധാരാളം പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിക്ക് വളരെയധികം ഗുണം ചെയ്യും. ഇത് നിങ്ങളുടെ തലയോട്ടി ശുദ്ധീകരിക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഒരു പാത്രത്തില്‍ തൈര്, വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, കുറച്ച് ഒലിവ് ഓയില്‍ എന്നിവ കലര്‍ത്തുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയില്‍ കറ്റാര്‍ വാഴ പ്രയോഗിക്കുമ്പോള്‍ മുടിയിഴകളില്‍ ഇത് എളുപ്പത്തില്‍ കയറുകയും വരണ്ടതും കേടായതുമായ മുടി നന്നാക്കുകയും ചെയ്യുന്നു. മുടിയുടെ തകരാറും പൊട്ടലും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 1 നാരങ്ങ, 4 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 5 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവ യോജിപ്പിക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി നനഞ്ഞ മുടിയില്‍ ഈ കണ്ടീഷണര്‍ പ്രയോഗിക്കുക. 5 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.

Most read:വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്Most read:വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്

മുട്ട

മുട്ട

വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു. ഈ വിറ്റാമിനുകള്‍ ആരോഗ്യമുള്ളതും ശക്തവും മൃദുവായതുമായ മുടിക്ക് സഹായകമാകുന്നു. 2 മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയില്‍ തേക്കുക. ഇത് 20 മിനിറ്റ് നേരം മുടിയില്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.

തേന്‍

തേന്‍

4 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1/2 കപ്പ് തേന്‍ എന്നിവ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടുക. 30 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ ഇങ്ങനെയിരിക്കട്ടെ. അതിനുശേഷം നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം കഴുകുക.

Most read:എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറംMost read:എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറം

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

പോഷക കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് തേങ്ങാപ്പാല്‍ . ഈ പോഷകങ്ങള്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ആരോഗ്യകരവും ശക്തമാക്കുകയും ചെയ്യുന്നു. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ തേന്‍, 1 വിറ്റാമിന്‍ ഇ കാപ്സ്യൂള്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, 1 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പ്രയോഗിച്ച് ഏകദേശം 15 മിനിറ്റ് വിടുക. ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

നേരിയ മൃദുവായ മുടി ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ കൂട്ടാളിയാണ് ഒലിവ് ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് ഈര്‍പ്പവും പോഷകങ്ങളും നല്‍കുന്നു. 1/4 കപ്പ് ഒലിവ് ഓയില്‍, 1/2 കപ്പ് റെഗുലര്‍ കണ്ടീഷനര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഇതിനായി വേണ്ടത്. ഒരു പാത്രത്തില്‍ രണ്ട് ചേരുവകളും നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിക്ക് പുരട്ടി കുറഞ്ഞത് 15 മിനിട്ട് ഉണങ്ങാന്‍ വിടുക. ശേഷം കഴുകിക്കളയുക.

Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്

English summary

Best Natural Conditioners For Summer Hair Care in Malayalam

Here are best natural conditioners that can be made using the most common kitchen ingredients for summer hair care.
Story first published: Friday, April 29, 2022, 15:55 [IST]
X
Desktop Bottom Promotion