For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പൊട്ടുന്നതിന് എളുപ്പ പരിഹാരം വീട്ടിലുണ്ട്; അത്ഭുത ഫലങ്ങള്‍

|

നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും അപകടകരമായേക്കാവുന്ന പ്രത്യേക സീസണുകളൊന്നുമില്ല. ശീതകാലവും വേനല്‍ക്കാലവും നിങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഏതുകാലത്തും നിങ്ങളുടെ മുടി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മുടിവരള്‍ച്ച, നരച്ച മുടി, മുടികൊഴിച്ചില്‍, താരന്‍ എന്നിവയാണ് മുടിയുടെ മറ്റ് സാധാരണ പ്രശ്‌നങ്ങള്‍. പാരിസ്ഥിതിക ഘടകങ്ങള്‍ നിങ്ങളുടെ മുടി വരണ്ടതാക്കുകയും അറ്റം പിളരുന്നതിന് കാരണമാകുകയും ചെയ്യും.

Most read: കറുപ്പും പാടുകളും നീക്കാന്‍ പുരുഷന്‍മാര്‍ക്ക് മികച്ച ഫെയ്സ് പാക്കുകള്‍Most read: കറുപ്പും പാടുകളും നീക്കാന്‍ പുരുഷന്‍മാര്‍ക്ക് മികച്ച ഫെയ്സ് പാക്കുകള്‍

ഇവ ഒഴിവാക്കാന്‍, നിങ്ങള്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ജലാംശം നിലനിര്‍ത്തുകയും വേണം. അന്തരീക്ഷത്തിലെ ദോഷകരമായ വിഷവസ്തുക്കള്‍ നിങ്ങളുടെ മുടിയിലെ പോഷകങ്ങളും ജീവനും വലിച്ചെടുക്കും. അത്തരം സന്ദര്‍ഭങ്ങളില്‍, ചില അടുക്കള ചേരുവകള്‍ ഉണ്ട്. അതുപയോഗിച്ച് ഹെയര്‍ മാസ്‌കുകള്‍ ഉണ്ടാക്കി പ്രയോഗിക്കുന്നതിലൂടെ മുടിയുടെ അറ്റം പിളരുന്നത് പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍, ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നത് തടയൂ.

മുട്ടയും തൈരും ഹെയര്‍ മാസ്‌ക്

മുട്ടയും തൈരും ഹെയര്‍ മാസ്‌ക്

മുട്ട, തൈര് മിശ്രിതം മുടി സംരക്ഷണത്തിന് വളരെ സാധാരണയായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ്. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ എ, ബി, ഇ തുടങ്ങിയ നിരവധി ധാതുക്കളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് നിങ്ങളുടെ മുടിയെ ശക്തവും ആരോഗ്യകരവും മൃദുവുമാക്കുന്നു. കൂടാതെ, അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു.

ആദ്യം, നിങ്ങള്‍ രണ്ട് മുട്ടകളില്‍ നിന്ന് മഞ്ഞക്കരു പുറത്തെടുക്കണം. മുട്ടയില്‍ തൈര് ചേര്‍ത്ത് ഒന്നിച്ച് ഇളക്കുക. ഇത് നിങ്ങളുടെ തലയില്‍ പുരട്ടി കുറച്ച് മിനിറ്റ് വിടുക. 15 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക, ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

വെളിച്ചെണ്ണ, ഒലീവ് ഓയില്‍ ഹെയര്‍ മാസ്‌ക്

വെളിച്ചെണ്ണ, ഒലീവ് ഓയില്‍ ഹെയര്‍ മാസ്‌ക്

വെളിച്ചെണ്ണയുടെ മുടിസംരക്ഷണ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. ഏത് പ്രശ്നത്തിനും ഏറ്റവും മികച്ച ഹെയര്‍ കെയര്‍ മാസ്‌ക്കുകളില്‍ ഒന്നാണിത്. ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കേടായ മുടിയെ സുഖപ്പെടുത്തുകയും അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു. ഒലിവിന്റെയും വെളിച്ചെണ്ണയുടെയും അത്ഭുതകരമായ ഗുണങ്ങള്‍ മുടിയെ ഈര്‍പ്പമുള്ളതാക്കുകയും മുടിയെ ശക്തമാക്കാന്‍ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒന്നിച്ച് യോജിപ്പിക്കുക. അതിനുശേഷം, ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിയുക. അരമണിക്കൂറിനു ശേഷം സാധാരണ വെള്ളത്തില്‍ മുടി കഴുകുക ഇത് സ്വാഭാവികമായും നിങ്ങളുടെ തലയോട്ടി ആഴത്തില്‍ ഈര്‍പ്പമുള്ളതാക്കുകയും അറ്റം പിളരുന്നത് തടയുകയും ചെയ്യും.

Most read:ഡാര്‍ക് സര്‍ക്കിള്‍ നീക്കി ചര്‍മ്മം വെളുക്കാന്‍ ഉരുളക്കിഴങ്ങ് ഫെയ്‌സ് മാസ്‌ക്Most read:ഡാര്‍ക് സര്‍ക്കിള്‍ നീക്കി ചര്‍മ്മം വെളുക്കാന്‍ ഉരുളക്കിഴങ്ങ് ഫെയ്‌സ് മാസ്‌ക്

ഓട്‌സ്, തേന്‍ മാസ്‌ക്

ഓട്‌സ്, തേന്‍ മാസ്‌ക്

മുടി കൊഴിച്ചില്‍, താരന്‍, അറ്റം പിളരല്‍ തുടങ്ങിയ കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് ഓട്‌സ് വളരെ പ്രയോജനകരമാണ്. നിങ്ങള്‍ക്ക് ഈ ഹെയര്‍ മാസ്‌ക് വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം. 3 കപ്പ് ഓട്‌സ്, 1 കപ്പ് പാല്‍, 1-2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വേവിക്കാത്ത ഓട്സും പാലും ഒരു പാത്രത്തില്‍ ഇട്ട് കുറച്ച് നേരം വെക്കുക. ശേഷം, അതില്‍ തേനും അവസാനം വെളിച്ചെണ്ണയും ചേര്‍ക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കി മുടിയില്‍ മാസ്‌ക് ആയി പുരട്ടുക. നിങ്ങളുടെ മുടിയും തലയോട്ടിയും ശരിയായി മസാജ് ചെയ്യുക. ഏകദേശം 20-30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

അവോക്കാഡോ ഹെയര്‍ മാസ്‌ക്

അവോക്കാഡോ ഹെയര്‍ മാസ്‌ക്

ബി കോംപ്ലക്സ് അഥവാ ബയോട്ടിനുകളുടെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. അവോക്കാഡോസിലെ ഉയര്‍ന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ മുടി കോശങ്ങള്‍ ദൃഢപ്പെടുത്താന്‍ സഹായിക്കും, അതിലൂടെ മുടി കൊഴിച്ചിലും മുടി പൊട്ടുന്നതും തടയുന്നു. 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 അവോക്കാഡോ എന്നിവയാണ് ആവശ്യം. അവോക്കാഡോ മിനുസമാര്‍ന്ന പള്‍പ്പ് ആക്കുക. അതിനുശേഷം വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് 1 മണിക്കൂര്‍ ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുക.

Most read:ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കാന്‍ സഹായിക്കും ജ്യൂസുകള്‍Most read:ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കാന്‍ സഹായിക്കും ജ്യൂസുകള്‍

പപ്പായ ഹെയര്‍ മാസ്‌ക്

പപ്പായ ഹെയര്‍ മാസ്‌ക്

വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമായ പപ്പായ മുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. പപ്പായയിലെ പാപ്പെയ്ന്‍ എന്ന എന്‍സൈമിന് തലയോട്ടിയിലെ അണുബാധ തടയുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്, ഇത് മുടിയുടെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 1/2 കപ്പ് പഴുത്ത പപ്പായ അടിച്ചെടുത്തത്, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 5 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് ഒരു മണിക്കൂറോളം വിടുക. ശേഷം മിതമായ ക്ലെന്‍സറില്‍ മുടി കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യുക.

ഉലുവ ഹെയര്‍ മാസ്‌ക്

ഉലുവ ഹെയര്‍ മാസ്‌ക്

ഉലുവയിലെ പോഷകങ്ങള്‍ മുടി പൊട്ടുന്നത് കുറയ്ക്കുക മാത്രമല്ല, പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയ ഉലുവ മുടിയുടെ അകാല നരയെയും തടയുന്നു. ഇതിലെ ലെസിത്തിന്‍ മുടിയിഴകളെ ശക്തിപ്പെടുത്തുകയും തലയോട്ടിക്ക് ആഴത്തില്‍ ഈര്‍പ്പമുണ്ടാക്കുകയും അങ്ങനെ മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു. 1 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ ഉലുവ എന്നിവയാണ് ആവശ്യം. 3-4 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച ഉലുവ ചതച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഇതിലേക്ക് തൈരു ചേര്‍ത്ത് ഇളക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 5-10 മിനിറ്റ് വിരല്‍ കൊണ്ട് മസാജ് ചെയ്യുക. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ 2-3 മാസത്തിനുള്ളില്‍ ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്.

Most read:താരനെ പൂര്‍ണമായും തുരത്താന്‍ നാരങ്ങയും പിന്നെ ഈ കൂട്ടുകളുംMost read:താരനെ പൂര്‍ണമായും തുരത്താന്‍ നാരങ്ങയും പിന്നെ ഈ കൂട്ടുകളും

കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

മോയ്സ്ചറൈസിംഗ്, കണ്ടീഷനിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് കറ്റാര്‍വാഴ. ഇതിലെ പോഷകങ്ങള്‍ മുടിയുടെ വോളിയം വര്‍ദ്ധിപ്പിക്കുകയും മലിനീകരണത്തില്‍ നിന്നും സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ ചര്‍മകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. നാരങ്ങ തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മുടിയുടെ ശക്തി മെച്ചപ്പെടുത്തുകയും മൃദുലമാക്കുകയും മുടി പിളരുന്നത് തടയുകയും ചെയ്യുന്നു. 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി അര മണിക്കൂര്‍ നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിട്ട് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ 2-3 തവണ ചെയ്യുന്നതിലൂടെ 2-3 മാസത്തിനുള്ളില്‍ ഫലങ്ങള്‍ കാണാവുന്നതാണ്.

English summary

Best Homemade Hair Masks To Treat Split Ends in Malayalam

There are some medicinal and kitchen ingredients that can be of help to make hair masks. Read on to know such hair masks to treat split ends.
Story first published: Monday, June 13, 2022, 13:45 [IST]
X
Desktop Bottom Promotion