For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാനുള്ള എണ്ണ ഏതെന്ന് അറിയുമോ? ഇതാണത്

|

പാറിപ്പറക്കുന്ന മുടി സ്വപ്‌നം കാണാത്തവരായി ആരുമില്ല. ആരോഗ്യമുള്ളതും ശക്തവുമായ മുടി ഒരു വ്യക്തിയുടെ വ്യക്തിത്വം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണരീതി, ജീവിതശൈലി എന്നിവ കാരണം നിങ്ങളുടെ മുടിക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. അത്തരം പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി മിക്കവരും ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇവയൊക്കെ പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായേക്കാം.

Most read: മുടി ഇടതൂര്‍ന്ന് വളരും; വാഴപ്പഴം ഉപയോഗം ഇങ്ങനെMost read: മുടി ഇടതൂര്‍ന്ന് വളരും; വാഴപ്പഴം ഉപയോഗം ഇങ്ങനെ

ഈ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുടിക്ക് പോഷണം നല്‍കുന്ന മുടിയുടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ തീര്‍ക്കാന്‍ സഹായിക്കുന്ന ചില എണ്ണകളുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ ഈ എണ്ണകളില്‍ അടങ്ങിയിരിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രകൃതിദത്തമായ ചില മികച്ച എണ്ണകള്‍ ഇതാ.

ആവണക്കെണ്ണ

ആവണക്കെണ്ണ

വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആവണക്കെണ്ണ നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് താരന്‍ അകറ്റാന്‍ സഹായിക്കുന്നു, കൂടാതെ ഇതിലെ റിക്കിനോലിക് ആസിഡ് തലയോട്ടിയിലെ വീക്കം ഒഴിവാക്കാനും സഹായിക്കും. ആവണക്കെണ്ണ മുടി മോയിസ്ചറൈസ് ചെയ്യുകയും മൃദുവാക്കുകയും ചെയ്യുന്നു. മുടിക്ക് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുടി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കിടക്കുന്നതിനു മുമ്പ് ആവണക്കെണ്ണ നന്നായി തലയോട്ടിയില്‍ പുരട്ടി രാവിലെ കഴുകിക്കളയാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള വെളിച്ചെണ്ണ മികച്ച ഹെയര്‍ ഓയിലുകളിലൊന്നാണ്. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും ഉത്തമമാണ്. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ ബാഷ്പീകരിക്കാതെ മുടിയില്‍ ആഴത്തില്‍ തുളച്ചുകയറുന്നു. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടി വളരാനായി നിങ്ങള്‍ക്ക് വെളിച്ചെണ്ണയ്‌ക്കൊപ്പം കറിവേപ്പില, നെല്ലിക്ക നീര് പോലുള്ളവ ചൂടാക്കി ഉപയോഗിക്കാം. വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ വെളിച്ചെണ്ണ ഒരു കണ്ടീഷണറായും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read:വരണ്ട മുടി പെട്ടെന്ന് മാറ്റിയെടുക്കാം;ഒലീവ് ഓയില്‍Most read:വരണ്ട മുടി പെട്ടെന്ന് മാറ്റിയെടുക്കാം;ഒലീവ് ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍

ചര്‍മ്മത്തിനും മുടിക്കും മികച്ച ഗുണങ്ങള്‍ നല്‍കുന്ന എണ്ണയാണ് ബദാം ഓയില്‍. പ്രകൃതിദത്ത വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയ ഇത് ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. ഇതിലെ മഗ്‌നീഷ്യം മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. വരണ്ടതും കേടായതും മങ്ങിയതുമായ മുടിയുള്ളവര്‍ക്കും ഫലപ്രദമാണ് ഇത്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

കേടായതും മങ്ങിയതും വരണ്ടതുമായി മുടി ഉള്ളവര്‍ക്കും അതുപോലെ താരന്‍ ബാധിച്ചവര്‍ക്കും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന എണ്ണയാണ് ഒലീവ് ഓയില്‍. ഒലിവ് ഓയിലില്‍ മുടി സംരക്ഷണ ഗുണങ്ങളും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലമുടിയില്‍ സ്വാഭാവികമായി കെരാറ്റിന്‍ കവചം നല്‍കുന്നു. ആന്റിഓക്‌സിഡന്റ് അടങ്ങിയ പ്രകൃതിദത്ത കണ്ടീഷനറാണ് ഒലീവ് ഓയില്‍. വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ഈ എണ്ണ മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. കൂടാതെ ഇതിലെ ഒലിക് ആസിഡ് മുടിക്ക് ഈര്‍പ്പവും നല്‍കുന്നു. ഇത് തലയോട്ടിയെ പുനരുജ്ജീവിപ്പിക്കുകയും മുടിവേരുകളെ പോഷിപ്പിക്കുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

Most read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളംMost read:മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

പെപ്പര്‍മിന്റ് ഓയില്‍

പെപ്പര്‍മിന്റ് ഓയില്‍

മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് പെപ്പര്‍മിന്റ് ഓയില്‍ ഫലപ്രദമാണ്. ഈ അവശ്യ എണ്ണ നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഫോളിക്കിളുകളുടെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. രണ്ടു തുള്ളി പെപ്പര്‍മിന്റ് ഓയിലില്‍ വെളിച്ചെണ്ണയോ ബദാം ഓയിലോ ഒലീവ് ഓയിലോ കലര്‍ത്തുക. ഇത് മുടിയില്‍ മസാജ് ചെയ്ത് ഏകദേശം 5 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാമ്പൂ, കണ്ടീഷനര്‍ എന്നിവ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

റോസ്‌മേരി എണ്ണ

റോസ്‌മേരി എണ്ണ

മുടിയുടെ കനം മെച്ചപ്പെടുത്താന്‍ റോസ്‌മേരി ഓയില്‍ വളരെ ഫലപ്രദമാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതില്‍ റോസ്‌മേരി എണ്ണ ഫലപ്രദമാണെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു. വെളിച്ചെണ്ണയില്‍ ഏതാനും തുള്ളി റോസ്‌മേരി ഓയില്‍ കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ, കണ്ടീഷനര്‍ എന്നിവ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 2-3 തവണ ഇത് പുരട്ടാവുന്നതാണ്.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ ചര്‍മ്മകോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഓയിലാണ് ലാവെന്‍ഡര്‍ ഓയില്‍. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടി വൃത്തിയാക്കുന്നു. ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ ആരോഗ്യമുള്ള തലയോട്ടിയും ആവശ്യമാണ്. അല്‍പം ലാവെന്‍ഡര്‍ എണ്ണ എടുത്ത് 3 ടേബിള്‍സ്പൂണ്‍ കാരിയര്‍ ഓയിലില്‍ കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 10 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക.

Most read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാംMost read:മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

English summary

Best Hair Oils to Treat Different Hair-Related Problems

Using hair oil instead of using hair care products can be a better option as they contain all the essential nutrients. Lets see some oils to treat your hair problems.
X
Desktop Bottom Promotion