For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്

|

ചൊറിച്ചിലുള്ള തലയോട്ടി പലര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. പ്രത്യേകിച്ചും നിങ്ങള്‍ ഒരു പ്രധാന ജോലി ചെയ്യുമ്പോഴോ ആള്‍ക്കൂട്ടത്തിനിടയിലായിരിക്കുമ്പോഴോ അത് നിങ്ങളെ ഏറെ അലോസരപ്പെടുത്തും. ഇന്നത്തെ തിരക്കേറിയ ജീവിതശൈലി സമ്മര്‍ദ്ദത്തിനും മലിനീകരണത്തിനും പുറമേ മുടി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വരണ്ടതും മുഷിഞ്ഞതും പൊട്ടുന്നതുമായ മുടി സമ്മാനിക്കുന്നു.
നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചില്‍ ചികിത്സിക്കാന്‍ സഹായിക്കുന്ന നിരവധി മാര്‍ഗങ്ങളുണ്ട്.

Most read: കാലാവസ്ഥ മാറുമ്പോള്‍ ചര്‍മ്മവും മാറും; വിണ്ടുകീറല്‍ തടയാന്‍ ചെയ്യേണ്ടത്

നിങ്ങള്‍ക്ക് ധാരാളം ഷാംപൂകളോ മറ്റ് രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളോ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവയ്ക്ക് പകരമായി ചില പ്രകൃതിദത്ത ഘടകങ്ങള്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഉപയോഗിക്കാം. വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ തലയ്ക്ക്‌ പരിഹാരമായി ചില മികച്ച ഹെയര്‍ മാസ്‌കുകള്‍ ഉണ്ട്. ഇവ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

വേപ്പ്, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

വേപ്പ്, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

ചര്‍മ്മത്തെയും മുടിയെയും ശുദ്ധീകരിക്കാനുള്ള മാന്ത്രിക കഴിവ് വേപ്പിനുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇതിലെ ആന്റിമൈക്രോബയല്‍, ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിന്റെയോ തലയോട്ടിയിലെയോ അവസ്ഥകളെ ചികിത്സിക്കാന്‍ സഹായിക്കും. നിങ്ങളുടെ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന അണുബാധയെ ചെറുക്കാനും താരനെ അകറ്റി നിര്‍ത്താനും ഇതിന് കഴിയും. വെളിച്ചെണ്ണ ലോറിക് ആസിഡ് കൊണ്ട് സമ്പുഷ്ടമാണ്. ഇത് യഥാര്‍ത്ഥത്തില്‍ ആന്റിമൈക്രോബയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒരു പൂരിത കൊഴുപ്പാണ്. അതിനാല്‍, ചൊറിച്ചിലും ഫംഗസ് അണുബാധയും ചികിത്സിക്കാന്‍ ഇത് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചില്‍ നീക്കി നിങ്ങളുടെ തലയോട്ടിയിലെ ഈര്‍പ്പം സന്തുലിതമാക്കാനും വെളിച്ചെണ്ണ സഹായിക്കും.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

15-20 വേപ്പില എടുത്ത് ചെറുതായി പൊടിക്കുക. അതിനുശേഷം, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് രണ്ട് ചേരുവകളും ഒന്നിച്ച് പൊടിക്കുക. മിശ്രിതത്തിന് കട്ടിയുള്ള പേസ്റ്റ് പോലെയുള്ള സ്ഥിരത ലഭിച്ചുകഴിഞ്ഞാല്‍, അത് വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റുക. ഈ പേസ്റ്റ് നിങ്ങളുടെ തലയില്‍ തുല്യമായി പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് മാസ്‌ക് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. തലയോട്ടിയിലെ ചൊറിച്ചിലിന് ആശ്വാസം ലഭിക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഹെയര്‍ മാസ്‌ക് പുരട്ടുക.

Most read:വേനലില്‍ ചര്‍മ്മത്തിന് തണുപ്പും തിളക്കവും; ഉത്തമം ഈ ഫേസ് മാസ്‌ക്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ബദാം ഓയില്‍, ടീ ട്രീ ഓയില്‍ ഹെയര്‍ മാസ്‌ക്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ബദാം ഓയില്‍, ടീ ട്രീ ഓയില്‍ ഹെയര്‍ മാസ്‌ക്

നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരിക്കും ഒരു അത്ഭുതമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി മുറിവ് അണുനാശിനിയായി ഉപയോഗിക്കുന്ന അസറ്റിക് ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആപ്പിള്‍ സിഡെര്‍ വിനെഗറിന് ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും എതിരെ പോരാടുന്നു. ബദാം എണ്ണ അതിന്റെ രോഗശാന്തി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് ഒരു എമോലിയന്റാണ്, ഇത് നിങ്ങളുടെ മുടിയെ ചികിത്സിക്കാന്‍ സഹായിക്കുകയും ചൊറിച്ചില്‍ ശമിപ്പിക്കുകയും മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതിലെ ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും വിറ്റാമിന്‍ ഇയും നിങ്ങളുടെ മുടിയുടെ തിളക്കവും ശക്തിയും മെച്ചപ്പെടുത്തും.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു പാത്രത്തില്‍ 1/4 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുക്കുക. അതിനുശേഷം, പാത്രത്തില്‍ 1 കപ്പ് ബദാം ഓയില്‍ ചേര്‍ക്കുക. 2-3 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് പെപ്പര്‍മിന്റ് ഓയിലും ചേര്‍ക്കാം. എല്ലാ ചേരുവകളും നന്നായി ഇളക്കുക. അതിനുശേഷം, വിനാഗിരി-എണ്ണ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് മാസ്‌ക് വിടുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആവശ്യമുള്ള ഫലങ്ങള്‍ നേടുന്നതിന്, ഈ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കുക.

Most read:അയഞ്ഞുതൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം; ദൃഢത നിലനിര്‍ത്താന്‍ ഈ കൂട്ടുകള്‍

എള്ളെണ്ണ

എള്ളെണ്ണ

ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ എള്ളെണ്ണ നിങ്ങളുടെ മുടിയുടെ വരള്‍ച്ച മാറ്റാന്‍ മികച്ച വഴിയാണ്. 2-3 ടീസ്പൂണ്‍ എള്ളെണ്ണ 1-2 ടീസ്പൂണ്‍ ഇഞ്ചിയുമായി കലര്‍ത്തി 7 മുതല്‍ 10 മിനിറ്റ് വരെ മിശ്രിതം തലയില്‍ മസാജ് ചെയ്യുക. ഒരു തുണിയില്‍ പൊതിഞ്ഞ് തല 15 മിനിറ്റ് വരെ വയ്ക്കുക. അതിനുശേഷം ഷാംപൂ ചെയ്ത് തല കഴുകുക. ആഴ്ചയിലൊരിക്കല്‍ ഈ മാസ്‌ക് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കിയാല്‍ ഈര്‍പ്പമുള്ളതും തിളക്കമുള്ളതും മിനുസമാര്‍ന്നതുമായ മുടി ലഭിക്കും.

തേന്‍

തേന്‍

സിങ്ക്, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം എന്നിവയും വിറ്റാമിന്‍ എ, സി എന്നിവയും നിറഞ്ഞിരിക്കുന്നതാണ് തേന്‍. ഇതിനൊപ്പം അല്‍പം മത്തങ്ങ നീരും ചേര്‍ത്ത് പരമാവധി ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുക. അല്‍പം മത്തങ്ങ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു തുണി ഉപയോഗിച്ച്, 15 മിനിറ്റ് പൊതിഞ്ഞ് വച്ച ശേഷം തല കഴുകുക.

Most read:വിയര്‍പ്പ് നിങ്ങള്‍ക്ക് മുഖക്കുരു സമ്മാനിക്കുന്നോ? രക്ഷനേടാന്‍ വഴിയിതാ

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം നിങ്ങളുടെ തലയോട്ടി മെച്ചപ്പെടുത്തുന്നു. പഴുത്ത രണ്ട് ഏത്തപ്പഴം 2 ടീസ്പൂണ്‍ വീതം ഒലിവ് ഓയില്‍, നാരങ്ങാനീര്, തേന്‍ എന്നിവയുമായി യോജിപ്പിക്കുക. ഈ മാസ്‌ക് നിങ്ങളുടെ വരണ്ട തലയോട്ടിയില്‍ മൃദുവായി പുരട്ടി മസാജ് ചെയ്യുക, തുടര്‍ന്ന് 30 മിനിറ്റ് വിടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. വരണ്ടതും മുഷിഞ്ഞതുമായ മുടിക്ക് ഇത് മികച്ച പ്രതിവിധിയാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള നാരങ്ങകള്‍ തലയോട്ടി വരള്‍ച്ചയ്ക്കും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മ്മത്തിന് ഉത്തമ പ്രതിവിധിയാണ്. ചൊറിച്ചില്‍ മാറുന്നത് വരെ നാരങ്ങ നീര് ദിവസവും തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ തലയോട്ടിയില്‍ ചെറിയ തുള്ളി ഉറ്റിച്ച് ഒരു പാച്ച് ടെസ്റ്റ് നടത്തുക. അത് വളരെയധികം കുത്തുകയാണെങ്കില്‍, ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക.

English summary

Best Hair Masks for Itchy and Dry Scalp in Malayalam

Irritation due to dry, itchy scalp is the worse to face, especially in public. Here are some best hair masks for itchy and dry scalp.
Story first published: Saturday, April 9, 2022, 12:58 [IST]
X
Desktop Bottom Promotion