For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് കൂട്ടുണ്ടെങ്കില്‍ മുടി തഴച്ചുവളരും

|

ഇന്നത്തെക്കാലത്ത് മിക്കവരും മുടി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നു. കാരണം, പരിസര മലിനീകരണത്തോടൊപ്പം സമ്മര്‍ദ്ദവും ഇപ്പോഴത്തെ ജീവിതശൈലിയുമെല്ലാം മുടിക്ക് വളരെയധികം നാശമുണ്ടാക്കുന്നു. ഏത് പ്രായത്തിലുള്ള ആളുകളായാലും നല്ലൊരു മുടി ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴികള്‍ ചില പഴങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. പഴങ്ങള്‍ എല്ലായ്‌പ്പോഴും വിറ്റാമിനുകളുടെയും നാരുകളുടെയും നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു.

Most read: ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കുംMost read: ചര്‍മ്മത്തില്‍ വാര്‍ധക്യം തൊടില്ല; ഇവ സഹായിക്കും

തലയോട്ടിയും മുടിയുടെ വേരുകളും ശക്തമായി നിലനിര്‍ത്തുന്നതിലൂടെ മുടി വളര്‍ച്ചയെ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. ഇവ തലയോട്ടിയിലെ ശരിയായ രക്തചംക്രമണം ഉറപ്പാക്കുകയും ആരോഗ്യകരവും സ്വാഭാവികവുമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഗുണകരമായ ചില പഴങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

മാതളനാരങ്ങ

മാതളനാരങ്ങ

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. മാതളനാരങ്ങയുടെ സത്ത് ഉപയോഗിക്കുന്നതിലൂടെയും മുടി കൊഴിച്ചില്‍ തടയാം. മാതളനാരങ്ങ വിത്ത് എണ്ണ മുടിയില്‍ മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു, മുടി ശക്തവും കട്ടിയുള്ളതും ആരോഗ്യകരവുമാക്കുന്നു. താരന്‍, ചൊറിച്ചില്‍, മുടികൊഴിച്ചില്‍ തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളെ ചെറുക്കാനും മാതളനാരങ്ങ ഉപകാരപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മുടിയുടെ വളര്‍ച്ചയ്ക്ക് മാതളനാരങ്ങ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അത് ജ്യൂസ് രൂപത്തില്‍ കഴിക്കുക എന്നതാണ്. മാതളനാരങ്ങ എണ്ണ ഉപയോഗിക്കുക എന്നതാണ് മറ്റൊരു വഴി. നിങ്ങളുടെ മുടിയുടെ നീളത്തിന് അനുയോജ്യമായ അളവില്‍ മാതളനാരങ്ങ എണ്ണ എടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മാസത്തില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കാം.

Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌Most read:കോവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് ഇതാ പരിഹാരം; നിങ്ങള്‍ ചെയ്യേണ്ടത്‌

വാഴപ്പഴം

വാഴപ്പഴം

പണ്ടുകാലം മുതല്‍ നിങ്ങള്‍ വാഴപ്പഴം കഴിക്കുന്നവരായിരിക്കും. എന്നാല്‍, മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ഈ പഴം സഹായിക്കുമെന്ന് മിക്കവര്‍ക്കും അറിയില്ല. വാഴപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, അതിനാല്‍ വാഴപ്പഴം മുടിയില്‍ പുരട്ടുന്നത് മുടി മൃദുവാക്കി മാറ്റുന്നു. മുടി വളരാനും തിളക്കം നല്‍കാനും നിരവധി ഹെയര്‍ പായ്ക്കുകളില്‍ വാഴപ്പഴം ഉപയോഗിക്കുന്നു. വാഴപ്പഴത്തില്‍ പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടി മൃദുവാക്കാനും മുടിയുടെ സ്വാഭാവിക ഇലാസ്തികത സംരക്ഷിക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

1 പഴുത്ത വാഴപ്പഴം എടുത്ത് ഒരു സ്പൂണ്‍ ഉപയോഗിച്ച് ചതയ്ക്കുക. വാഴപ്പഴത്തില്‍ 2 ടേബിള്‍സ്പൂണ്‍ ഒലിവ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക് 2 സ്പൂണ്‍ തേന്‍ ചേര്‍ക്കുക. 1 ടേബിള്‍ സ്പൂണ്‍ വെണ്ണ അല്ലെങ്കില്‍ അര കപ്പ് കൊഴുപ്പുള്ള പാല്‍ ചേര്‍ത്ത് മാസ്‌ക് തയാറാക്കുക. ഈ മാസ്‌ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 30-40 മിനിറ്റ് വിടുക, തുടര്‍ന്ന് കഴുകുക.

മൃദുവായ മുടി നേടുന്നതിനായി മാസത്തില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:മുടികൊഴിച്ചിലില്‍ നിന്ന് രക്ഷനേടാന്‍ ഈ ശീലം സഹായിക്കും നിങ്ങളെMost read:മുടികൊഴിച്ചിലില്‍ നിന്ന് രക്ഷനേടാന്‍ ഈ ശീലം സഹായിക്കും നിങ്ങളെ

സ്‌ട്രോബെറി

സ്‌ട്രോബെറി

ചെമ്പ്, മാംഗനീസ്, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന ധാതുക്കളുടെ നല്ല ഉറവിടമാണ് സ്‌ട്രോബെറി. ഈ ധാതുക്കള്‍ തലയോട്ടിയിലെ ഫംഗസ് വളര്‍ച്ചയെ തടയുന്ന കോംപ്ലക്‌സുകള്‍ ഉത്പാദിപ്പിക്കുന്നു. വെള്ളം കാരണമായുണ്ടാകുന്ന മുടിയുടെ മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും സ്‌ട്രോബെറി തലയോട്ടിയെ സംരക്ഷിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈ പഴം മുടി കൊഴിച്ചില്‍ തടയാനും ഉപകാരപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ച് ഏകദേശം 8-10 വരെ സ്‌ട്രോബെറി എടുക്കുക. ഒരു വലിയ സ്പൂണ്‍ മയോണൈസ് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുടിയില്‍ മുഴുവനായി പുരട്ടി 20-30 മിനിറ്റ് വിടുക. ശേഷം വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഈ സ്‌ട്രോബെറി പേസ്റ്റ് മാസത്തിലൊരിക്കല്‍ മുടിക്ക് പ്രയോഗിക്കുക.

Most read;മുടി കഴുകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ വിട്ടുമാറില്ലMost read;മുടി കഴുകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ വിട്ടുമാറില്ല

ആപ്പിള്‍

ആപ്പിള്‍

ആരോഗ്യമുള്ള മുടി നല്‍കാന്‍ സഹായിക്കുന്ന ഒരു പഴമായി ആപ്പിളിനെ കണക്കാക്കപ്പെടുന്നു. ഇലകളും പച്ച ആപ്പിളിന്റെ തൊലിയും പേസ്റ്റ് ചെയ്യുന്നത് താരന്‍ ചികിത്സിക്കുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അത്ഭുതങ്ങള്‍ ചെയ്യുന്നു. ഈ പേസ്റ്റ് ഒരു ഷാംപൂ ആയി ഉപയോഗിക്കാം. പച്ച ആപ്പിള്‍ ജ്യൂസ് പുരട്ടുന്നത് മുടി ശക്തിപ്പെടുത്താനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായകമാണ്. ആപ്പിള്‍ മുടിയുടെയും തലയോട്ടിയുടെയും പിഎച്ച് സന്തുലിതമാക്കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ആപ്പിളിന്റെ തൊലികള്‍ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുക. നിങ്ങളുടെ മുടി ശരിയായി കഴുകുക. മുടി മുഴുവന്‍ ഈ ആപ്പിള്‍ ജ്യൂസ് പുരട്ടുക. 20 മിനിറ്റിനു ശേഷം ഷാംപൂവും വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് മുടിയില്‍ ഈ രീതിയില്‍ ആപ്പിള്‍ ജ്യൂസ് ഉപയോഗിക്കാം.

Most read:ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരംMost read:ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരം

അവോക്കാഡോ

അവോക്കാഡോ

വിറ്റാമിന്‍ എ, ബി, സി, ഇ, കെ, ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടെയുള്ള ധാരാളം പോഷകങ്ങള്‍ അടങ്ങിയ മികച്ച പഴമാണ് അവോക്കാഡോ. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും ജലാംശം നിലനിര്‍ത്താന്‍ വളരെ ഉപയോഗപ്രദമാണ്. അതിവേഗം മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു മികച്ച പഴമാണ് അവോക്കാഡോ. അവോക്കാഡോ എണ്ണ മുടിക്ക് തിളക്കം നല്‍കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഒരു അവോക്കാഡോ എടുത്ത് മാഷ് ചെയ്യുക. പേസ്റ്റ് പോലെയാക്കാന്‍ അല്‍പം അവശ്യ എണ്ണയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 20-30 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് ഇത് കഴുകുക. മുടിയുടെ വളര്‍ച്ചയ്ക്കായി അവോക്കാഡോ പേസ്റ്റ് മാസത്തില്‍ രണ്ടുതവണ ഉപയോഗിക്കാം.

Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്

പപ്പായ

പപ്പായ

മുടിയുടെ വളര്‍ച്ചയ്ക്ക് നിങ്ങള്‍ പപ്പായ ഫലം പരീക്ഷിച്ചിട്ടുണ്ടോ? മികച്ച ഫലങ്ങള്‍ക്കായി ഈ പഴം പതിവായി ശ്രമിക്കുക. പപ്പായയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് കഷണ്ടി തടയാനും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. താരന്‍ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഷിഞ്ഞതും ജീവനില്ലാത്തതുമായ മുടിയില്‍ കണ്ടീഷണറായി ഉപയോഗിക്കാന്‍ പപ്പായ ഇല മികച്ചതാണ്.

English summary

Best Fruits For Healthy Hair Growth in Malayalam

Here are some fruits that help in hair growth. Take a look.
X
Desktop Bottom Promotion