Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചിലും, പൊട്ടലും സ്വാഭാവികം; ഈ മാന്ത്രിക ചേരുവ നല്‍കും കരുത്താര്‍ന്ന മുടി
വേനല്‍ക്കാലം എന്നത് ചര്‍മ്മത്തിനും മുടിക്കും ദോഷം ചെയ്യുന്ന ഒരു സമയമാണ്. മുടിക്ക് ഈ സമയത്ത് പലവിധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. താരന്‍, മുടി കൊഴിച്ചില്‍, തല ചൊറിച്ചില്‍, മുടി പൊട്ടല്‍ എന്നിവയെല്ലാം വേനല്‍ക്കാല സമയത്ത് വര്‍ധിക്കുന്നു. എന്നാല്‍ നിങ്ങളുടെ മുടിയെ പരിപാലിക്കാനും ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തിനേടാനും സഹായിക്കുന്ന ഒരു മാന്ത്രിക പ്രകൃതിദത്ത ചേരുവയുണ്ട്. അതാണ് കറ്റാര്‍ വാഴ. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് മുടിക്ക് ശരിക്കും ഒരു ആശ്വാസമാണ്.
കറ്റാര്‍ വാഴയ്ക്ക് ധാരാളം മുടി സംരക്ഷണ ഗുണങ്ങളുണ്ട്. അമിതമായ ചൂടും ഈര്‍പ്പവും വേനല്‍ക്കാലത്ത് മുടി വരണ്ടതാക്കും. കറ്റാര്‍ വാഴ അതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളാല്‍ വരണ്ടതും മുഷിഞ്ഞതുമായ മുടി മെച്ചപ്പെടുത്തുന്നു. വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില മികച്ച കറ്റാര്‍ വാഴ ഹെയര്‍ മാസ്‌കുകള്‍ ഇതാ. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

മുടി സംരക്ഷണത്തിന് കറ്റാര്‍ വാഴ നല്‍കുന്ന ഗുണങ്ങള്‍
കറ്റാര്‍ വാഴയിലെ ജലാംശം മുടിക്ക് മോയ്‌സ്ചറൈസേഷന്‍ നല്‍കാന്‍ സഹായിക്കുന്നു. ഇത് പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. പതിവ് ഉപയോഗത്തിലൂടെ കറ്റാര്‍ വാഴ നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. ആരോഗ്യമുള്ള തലയോട്ടി ലഭിക്കാന്‍ കറ്റാര്‍ വാഴ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു.

തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു
വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ തലയോട്ടി പലരുടെയും ഒരു പ്രധാന പ്രശ്‌നമാണ്. ചിലപ്പോള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് നമ്മുടെ തലയോട്ടി വരണ്ട് ചൊറിച്ചിലുണ്ടാക്കും. ഈ നിര്‍ജ്ജീവ കോശങ്ങള്‍ മുടി വളര്‍ച്ച തടയുകയും ചെയ്യും. കറ്റാര്‍ വാഴയില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയില്‍ നിന്ന് മൃതകോശങ്ങളെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. കൂടാതെ, കറ്റാര്‍ വാഴയുടെ പ്രകൃതിദത്തമായ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്തുന്നു.

താരന്‍ നീക്കുന്നു
മുടിയുടെ മറ്റൊരു വലിയ ശത്രുവാണ് താരന്‍. ഇത് തലയോട്ടിയെ അനാരോഗ്യകരമാക്കുകയും കഠിനമായ മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴയുടെ ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരന്‍ ചികിത്സയ്ക്ക് സഹായിക്കുന്നു. കൂടാതെ, കറ്റാര്‍ വാഴ തലയോട്ടിയില്‍ ജലാംശം നല്‍കാനും ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. അങ്ങനെ കൂടുതല്‍ താരന്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

മുടി ശക്തിപ്പെടുത്തുന്നു
കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ തലയോട്ടിയെയും മുടിയിഴകളെയും പോഷിപ്പിക്കാനും കേടുപാടുകള്‍ പരിഹരിക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. കറ്റാര്‍ വാഴയിലെ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവ മുടി കൊഴിച്ചില്‍ തടയുന്നു. കറ്റാര്‍ വാഴയ്ക്ക് ആഴത്തിലുള്ള ശുദ്ധീകരണ ഗുണങ്ങളുണ്ട്. ഇതിന്റെ രേതസ് ഗുണങ്ങള്‍ എണ്ണമയമുള്ള തലയോട്ടിയും എണ്ണമയമുള്ള മുടിയും ഉള്ളവര്‍ക്ക് ഗുണകരമാണ്.

ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍
ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടാവുന്നതാണ്. കുറച്ച് വെള്ളത്തില്‍ നേര്‍പ്പിച്ചും ഉപയോഗിക്കാം. ഇത് കുറച്ച് മിനിറ്റ് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 20-30 മിനിറ്റ് നേരം വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. വേനല്‍ക്കാലത്ത് മനോഹരമായ മുടി ലഭിക്കാന്‍ ഈ ലളിതമായ കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടുക.

കറ്റാര്‍ വാഴ, നാരങ്ങ ഹെയര്‍ മാസ്‌ക്
ആരോഗ്യമുള്ള മുടിക്ക് കറ്റാര്‍ വാഴ, നാരങ്ങ ഹെയര്‍ മാസ്‌ക് തയ്യാറാക്കി ഉപയോഗിക്കാം. 3-4 ടീസ്പൂണ്‍ ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ എടുത്ത് 1-2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പ് കൊണ്ട് അല്‍പനേരം മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് മൃദുവായ ഷാംപൂ ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക. മുടി സംരക്ഷണത്തിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പുരട്ടുക.

കറ്റാര്‍ വാഴയും കാപ്പിയും
1 ടീസ്പൂണ്‍ കാപ്പിപ്പൊടിയും 2-3 ടീസ്പൂണ്‍ ശുദ്ധമായ കറ്റാര്‍ വാഴ ജെല്ലും എടുക്കുക. അവ ഒരുമിച്ച് കലര്‍ത്തി മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 30-40 മിനിറ്റ് ഇത് സൂക്ഷിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ഈ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടിയാല്‍ ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കും.

കറ്റാര്‍ വാഴയും തൈരും ഹെയര്‍ മാസ്‌ക്
രണ്ട് ടേബിള്‍സ്പൂണ്‍ തൈര് എടുത്ത് അതില്‍ 3-4 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് അല്‍പനേരം മൃദുവായി മസാജ് ചെയ്യുക. മുടിയില്‍ തുണി പൊതിഞ്ഞ് 30-40 മിനിറ്റ് കാത്തിരിക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പുരട്ടുന്നത് മുടിക്ക് വളരെയേറെ ഗുണം ചെയ്യും.

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും
ശുദ്ധമായ കറ്റാര്‍ വാഴ ജെല്ലും വെളിച്ചെണ്ണയും രണ്ട് ടീസ്പൂണ്‍ വീതം എടുക്കുക. ഇത് യോജിപ്പിച്ച് മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി കുറച്ച് നേരം നന്നായി മസാജ് ചെയ്യുക. 30-40 മിനിറ്റ് ഹെയര്‍ മാസ്‌ക് മുടിയില്‍ വയ്ക്കുക, തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഹെയര്‍ മാസ്‌ക് പുരട്ടുന്നത് മികച്ച മുടി ലഭിക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴ, ചെമ്പരത്തി ഹെയര്‍ മാസ്‌ക്
3-4 പുതിയ ചുവന്ന ചെമ്പരത്തി പൂക്കള്‍ നന്നായി കഴുകി ദളങ്ങള്‍ വേര്‍തിരിച്ചെടുക്കുക. ഇതളുകള്‍ ഗ്രൈന്‍ഡറിലിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. അര കപ്പ് ശുദ്ധമായ കറ്റാര്‍ വാഴ ജെല്ലില്‍ രണ്ട് ടീസ്പൂണ്‍ ചെമ്പരത്തി പേസ്റ്റ് ചേര്‍ക്കുക. ഇത് ഒരുമിച്ച് കലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. ഒരു തുണി കൊണ്ട് 30-40 മിനിറ്റ് നേരത്തേക്ക് മുടി പൊതിഞ്ഞുവയ്ക്കുക. ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഹെയര്‍ മാസ്‌ക് പുരട്ടുന്നത് നിങ്ങളുടെ മുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.



Click it and Unblock the Notifications











