Just In
- 25 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 36 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Automobiles
എന്താണ് പുതിയ മാറ്റങ്ങൾ? പുതിയ TVS iQube ഇലക്ട്രിക്കിന്റെ 5 ഹൈലൈറ്റുകൾ അറിയാം
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Movies
ഹാവൂ...അങ്ങനെ കണ്ണീര് നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
മുടികൊഴിച്ചിലകറ്റും മുടിക്ക് ഉള്ള് വളര്‍ത്തും ഈ എണ്ണ
മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നുള്ള ഒരു പ്രശസ്തമായ ഭക്ഷ്യവിഭവമാണ് റോസ്മേരി. സൂപ്പ് മുതല്‍ സലാഡുകള്‍ വരെയായി റോസ്മേരി ഉപയോഗിക്കുന്നു. ഇത് പാചകത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നതെങ്കിലും കേശസംരക്ഷണത്തിന്റെ കാര്യത്തിലും റോസ്മേരി എണ്ണ ഒട്ടും പുറകിലല്ല. മിക്ക കേശസംരക്ഷണ ഉത്പന്നങ്ങളിലും ഒരു പ്രധാന ഘടകമായി ഇത് ഉയര്‍ന്നുവന്നിട്ടുണ്ട്.
Most
read:
മുഖവും
ചര്‍മ്മവും
തണുപ്പുകൊണ്ട്
വരണ്ടുപോകുന്നോ?
എളുപ്പ
പരിഹാരം
ഇത്
സൂചി പോലുള്ള ഇലകളുള്ള റോസ്മേരി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത റോസ്മേരി എണ്ണയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. സ്വാഭാവികമായും, മുടിക്ക് റോസ്മേരി ഓയില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ മുടിക്ക് അത്ഭുതകരമായ മാറ്റങ്ങളായിരിക്കും ഫലം. അതിനാല്‍, മുടിക്ക് റോസ്മേരി ഓയിലിന്റെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ചറിയാന്‍ ലേഖനം വായിക്കൂ.

റോസ്മേരി ഓയില്‍ മുടികൊഴിച്ചില്‍ തടയുന്നത് ഇങ്ങനെ
തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ റോസ്മേരി ഓയില്‍ സഹായിക്കുന്നു. ഇതാകട്ടെ, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. റോസ്മേരി ഓയിലിന് ആന്റി-ഇന്‍ഫ്ളമേറ്ററി, വേദനസംഹാരിയായ ഗുണങ്ങളുണ്ട്. ഇവ തലയോട്ടിക്ക് ആശ്വാസം പകരാന്‍ സഹായിക്കും. താരന് കാരണമാകുന്ന മലാസീസിയ ഫര്‍ഫര്‍ എന്ന ഫംഗസിനെതിരെ റോസ്മേരി ഓയില്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ കാണിക്കുന്നു. ഈ സസ്യത്തിലെ എണ്ണ മുടിയിഴകളെയും തലയോട്ടിയെയും ശുദ്ധീകരിക്കും. ഇത് താരന്, മുടികൊഴിച്ചില്‍ എന്നിവയുടെ സാധ്യത കുറയ്ക്കും. മുടിയുടെ കേടുപാടുകള്‍ പരിഹരിച്ച് മുടി വളര്‍ത്താന്‍ ഈ എണ്ണയ്ക്ക് സാധിക്കും.

മുടി വളരാന്‍ സഹായിക്കുന്നു
മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവാണ് റോസ്മേരിയെ പ്രശസ്തമാക്കിയത്. മുടിയുടെ വളര്‍ച്ചയ്ക്ക് റോസ്മേരി ഉപയോഗിക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ റോസ്മേരി എണ്ണ സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. റോസ്മേരി എണ്ണ അഡ്രോജെനെറ്റിക് അലോപ്പീസിയ ചികിത്സയ്ക്ക് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുടികൊഴിച്ചിലിന് തടയിടാനും ഈ എണ്ണ ഗുണം ചെയ്യുന്നു.
Most
read:യൂറോപ്പില്‍
നിരോധിച്ചു;
കളര്‍
ടാറ്റൂ
അടിക്കുന്നത്
ഇനി
ശ്രദ്ധിച്ചുമതി

താരനെ അകറ്റുന്നു
റോസ്മേരി എണ്ണയും മറ്റ് അവശ്യ എണ്ണകളും യോജിപ്പിച്ച് മുടിയില്‍ പ്രയോഗിക്കുമ്പോള്‍ മുടിക്ക് സവിശേഷ ഗുണങ്ങള്‍ കൈവരുന്നു. റോസ്മേരി ഓയില്‍ വിരുദ്ധ ബാഹ്യാവിഷ്ക്കാരവും വേദനസംഹാരിയുമാണ്. ഈ സവിശേഷതകള്‍ തലയോട്ടിയെ മെച്ചപ്പെടുത്തുന്നു. താരന് കാരണമാകുന്ന ഘടകങ്ങളെ റോസ്മേരി ഓയില്‍ ചെറുക്കുന്നു. ഇത് താരന് ഒഴിവാക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.

മുടികൊഴിച്ചിലിന് പരിഹാരം
അടഞ്ഞുപോയ ഫോളിക്കിളുകള്‍ പലപ്പോഴും താരന് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു, ഈ സന്ദര്‍ഭങ്ങളില്‍ മുടിയും കൊഴിയുന്നു. റോസ്മേരി എണ്ണ മുടിയെ അണ്‍ലോക്ക് ചെയ്ത് വൃത്തിയാക്കാന്‍ സഹായിക്കുന്നു. മുടിയുടെ ഭാരം മെച്ചപ്പെടുത്താനായി അഴുക്കും നീക്കുന്നു.
മുടിയുടെ വളര്‍ച്ചയെ സഹായിക്കാന്‍ റോസ്മേരി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

റോസ്മേരി ഓയില്‍ ഉപയോഗിക്കുന്ന വിധം
റോസ്മേരി ഓയില്‍ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗം റോസ്മേരി ഓയില്‍ ഉയര്‍ന്ന അളവിലുള്ള ഒരു ഷാംപൂ പരീക്ഷിക്കുക എന്നതാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ റോസ്മേരി ഷാംപൂ ഉണ്ടാക്കാനും കഴിയും. ഒരു ഷാംപൂയിലേക്ക് 10 - 12 തുള്ളി റോസ്മേരി ഓയില്‍ ചേര്‍ത്ത് ദിവസവും മുടി കഴുകുക.
Most
read:മുഖത്തെ
എണ്ണമയം
എന്നെന്നേക്കുമായി
നീക്കാം;
വീട്ടില്‍
ചെയ്യാവുന്ന
വഴിയിത്

റോസ്മേരി ഓയില്‍ ഉപയോഗിക്കുന്നതെങ്ങനെ
തലയോട്ടിയില്‍ റോസ്മേരി ഓയില്‍ പുരട്ടുന്നതും മസാജ് ചെയ്യുന്നതും അതിന്റെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. റോസ്മേരി ഓയില്‍ ലായനി ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് ഒരു കാരിയര്‍ ഓയിലില്‍ ഒന്നോ രണ്ടോ തുള്ളി റോസ്മേരി ഓയില്‍ ചേര്‍ത്തും ഉപയോഗിക്കാം. രാത്രിയില്‍ ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്ത് രാവിലെ കഴുകാവുന്നതാണ്.

റോസ്മേരി വെള്ളം
റോസ്മേരി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് നിങ്ങളുടെ മുടിക്ക് തിളക്കം നല്കുന്നു. ഇത് തലയോട്ടിക്ക് ഉത്തേജനം നല്‍കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഉണങ്ങിയ റോസ്മേരി ഇലകള്‍ ഒരു ടേബിള്‍സ്പൂണ്‍, ഒരു കപ്പ് വെള്ളം എന്നിവ മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. വെള്ളം തിളപ്പിച്ച് അതില്‍ റോസ്മേരി ഇലകള്‍ ചേര്‍ക്കുക. 15 മിനിറ്റ് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് തണുപ്പിക്കാന്‍ മാറ്റിവയ്ക്കുക. തലമുടി പതിവുപോലെ കഴുകി വൃത്തിയാക്കി റോസ്മേരി തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുക. തലയില്‍ നന്നായി മസാജ് ചെയ്യുക. നല്ല ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ മുടി കഴുകാവുന്നതാണ്.

റോസ്മേരിയും ആപ്പിള്‍ സിഡാര്‍ വിനഗറും
അഴുക്കും മറ്റും കെട്ടിക്കിടക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ച മന്ദഗതിയിലാകാം. ഇവ നിങ്ങളുടെ ഫോളിക്കിളുകളെ തടസ്സപ്പെടുത്തുകയും മുടിവേരുകളില്‍ അടിയുകയും ചെയ്യും. റോസ്മേരിയും ആപ്പിള്‍ സിഡാര്‍ വിനാഗിരിയും ഉപയോഗിച്ച് ഇത് കഴുകിക്കളായുന്നതാണ്. 1 കപ്പ് ആപ്പിള്‍ സിഡാര്‍ വിനെഗര്‍, റോസ്മേരിയുടെ 3 - 4 വള്ളി എന്നിവയാണ് വേണ്ടത്. റോസ്മേരിയുടെ വള്ളി ചതച്ച് ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുക്കി രണ്ടാഴ്ചയോളം മാറ്റിവയ്ക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഇതില്‍ നിന്ന് 4 ടേബിള്‍സ്പൂണ്‍ റോസ്മേരി മിശ്രിതം എടുത്ത് 2 കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഷാംപൂ ചെയ്ത് മുടി കഴുകിയ ശേഷം ഈ മിശ്രിതത്തില്‍ കഴുകുക.
Most
read:ഈര്‍പ്പം
നല്‍കും
മുഖക്കുരു
നീക്കും;
മുഖസൗന്ദര്യത്തിന്
തക്കാളി
മതി