For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളര്‍ത്തും കഷണ്ടി മാറ്റും സൂപ്പര്‍ ഹെയര്‍ മാസ്‌ക്: പാര്‍ശ്വഫലമില്ലേയില്ല

|

മുടിയുടെ ആരോഗ്യം സൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് നമുക്കറിയാം. സൗന്ദര്യം എന്നത് പലപ്പോഴും മുടിയുടെ നീളവും നിറവും ഭംഗിയും കൂടി ചേര്‍ന്നതാണ്. എന്നാല്‍ പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് മുടി പലരേയും എത്തിക്കുന്നുണ്ട്. മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങുമ്പോള്‍ ഇനി അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്റ്റൈലിംങും ഹീറ്റിംങും മുടിക്ക് ദോഷം ചെയ്യുന്നതാണ്.

Benefits of Using Litchi Mask to Your Hair

പൊട്ടിപ്പോയ മുടിയും അറ്റം പിളര്‍ന്ന മുടിയും പലപ്പോഴും ആരോഗ്യമുള്ള മുടി വളരുന്നതില്‍ തടസ്സം നില്‍ക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുന്നവര്‍ക്ക് മികച്ച മാര്‍ഗ്ഗമാണ് എന്തുകൊണ്ടും ലിച്ചി ഹെയര്‍ മാസ്‌ക്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ അളവില്ല എന്നതാണ് സത്യം. മുടിക്ക് ഇത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയായി എന്ന് അറിയുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യത്തിന് ലിച്ചി എത്രത്തോളം ഗുണമാണ് എന്ന് അറിയുന്നതിന് വേണ്ടിയും നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

ഹെയര്‍ മാസ്‌ക് തയ്യാറാക്കാന്‍

ഹെയര്‍ മാസ്‌ക് തയ്യാറാക്കാന്‍

7-8 ലിച്ചി പഴം തൊലി കളഞ്ഞ് വിത്തുകള്‍ വേര്‍തിരിച്ച് ജ്യൂസ് എടുത്ത് അതില്‍ 2 സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിന് ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നല്ലതുപോലെ പുരട്ടാവുന്നതാണ്. 2-3 മിനിറ്റ് തലയോട്ടിയില്‍ ചെറുതായി മസാജ് ചെയ്ത ശേഷം ഉണങ്ങാന്‍ വിടുക. 1 മണിക്കൂര്‍ കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ഇനി നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടി വൃത്തിയാക്കുന്നു

മുടി വൃത്തിയാക്കുന്നു

മുടി വൃത്തിയാക്കുന്നു എന്നുള്ളതാണ് ഏറ്റവും മികച്ച കാര്യം. ലിച്ചി ഹെയര്‍ മാസ്‌ക് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മുടി ആഴത്തില്‍ വൃത്തിയാക്കുന്നതിനും സഹായിക്കുന്നു. പൊട്ടിപ്പോയ മുടിയെ ഇല്ലാതാക്കുന്നതിനും കേടായ മുടി നന്നാക്കുന്നതിനും ലിച്ചി ഹെയര്‍മാസ്‌ക് തയ്യാറാക്കുന്നുണ്ട്. ഇത് തലയോട്ടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. തലയോട്ടിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ലിച്ചി ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും മികച്ചതാക്കുന്നുണ്ട്.

വേഗത്തിലുള്ള മുടി വളര്‍ച്ച

വേഗത്തിലുള്ള മുടി വളര്‍ച്ച

മുടി വളര്‍ച്ച എന്തുകൊണ്ടും നിങ്ങളുടെ ആത്മവിശ്വാസം പോലും വര്‍ദ്ധിപ്പിക്കുന്നതാണ്. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥയില്‍ അതിന് വേണ്ട പോഷണം നല്‍കി വേഗത്തില്‍ വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് ലിച്ചി. ഇത് മുടിക്ക് ആവശ്യമുള്ള വിറ്റാമിനും പോഷകങ്ങളും എല്ലാം നല്‍കുന്നുണ്ട്. അത് കൂടാതെ മുടി വേഗത്തില്‍ വളരുന്നതിനും നല്ല കരുത്തുള്ള മുടിയായി മാറുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. മുടിക്ക് തിളക്കം നല്‍കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമ്മള്‍ക്ക് ഈ ഹെയര്‍ മാസ്‌ക് മികച്ച ഗുണം നല്‍കുന്നു. അതുകൊണ്ട് ഇന്ന് തന്നെ ലിച്ചി ഹെയര്‍ മാസ്‌കിലേക്ക് മാറൂ.

മുടി ഇടതൂര്‍ന്നതാക്കുന്നു

മുടി ഇടതൂര്‍ന്നതാക്കുന്നു

മുടി കെട്ട് പിടിക്കുന്നു, മുടി പൊട്ടിപ്പോവുന്നു എന്നുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ലിച്ചി ഹെയര്‍ മാസ്‌ക്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ മുടി കെട്ട് കൂടാതെ സംരക്ഷിക്കുന്നതിനും മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നതിനും സാധിക്കുന്നുണ്ട്. നിങ്ങളുടെ പതിവ് ഹെയര്‍ കെയര്‍ ദിനചര്യയില്‍ ലിച്ചി ഹെയര്‍ മാസ്‌ക് ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ മുടി നീളവും കട്ടിയുള്ളതുമാക്കി മാറ്റാവുന്നതാണ്. അതിന് വേണ്ടി ഇനി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുകയോ എണ്ണകള്‍ ധാരാളം തേക്കുകയോ വേണ്ട. ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇത്തരം കാര്യങ്ങളുടെ ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മുടി കൊഴിച്ചിലില്ല

മുടി കൊഴിച്ചിലില്ല

പലരേയും അസ്വസ്ഥരാക്കുന്ന ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരം പലരിലും ഇല്ല. എന്നാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാവുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യം അതിന് കാരണം എന്തുകൊണ്ടും ലിച്ചി ഹെയര്‍മാസ്‌ക് ആണോ എന്നതാണ്. കാരണം ലിച്ചി ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വേരുകള്‍ ബലമുള്ളതാക്കുകയും ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇനി സംശയിക്കാതെ തന്നെ നമുക്ക് ഈ പ്രശ്‌നത്തെ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പല പണികള്‍ ആലോചിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ലിച്ചി ഹെയര്‍ മാസ്‌ക്. ഇത് നല്ലൊരു കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടി മൃദുവാക്കുന്നതിനും സഹായിക്കുന്നു. ലിച്ചി ഹെയര്‍ മാസ്‌ക് വരള്‍ച്ച ഒഴിവാക്കുകയും നിങ്ങളുടെ മുടി സ്വാഭാവികമായി മൃദുവാകുകയും ചെയ്യുന്നു. കൂടാതെ, ലിച്ചിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ മുടിക്ക് സ്വാഭാവിക നിറം നല്‍കുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ ഒരിക്കലെങ്കിലും ഈ ലിച്ചി ഹെയര്‍മാസ്‌ക് ഒന്ന് ഉപയോഗിച്ച് നോക്കൂ.

തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്

മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേമുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ

English summary

Benefits of Using Litchi Mask to Your Hair In Malayalam

Here in this article we are sharing some hair care benefits of using litchi hair mask for your hair in malayalam. Take a look.
Story first published: Tuesday, May 31, 2022, 13:47 [IST]
X
Desktop Bottom Promotion