Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വിട്ടുമാറാത്ത മുടി പ്രശ്നങ്ങള്‍ക്ക് പരിഹാരം ചെമ്പരത്തി എണ്ണ; തയ്യാറാക്കുന്ന വിധവും ഉപയോഗവും

നീളമുള്ളതും ആരോഗ്യകരവുമായ മുടി നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ചെമ്പരത്തി ഉപയോഗിച്ച് തയാറാക്കുന്ന ഈ എണ്ണ നിങ്ങളെ സഹായിക്കും. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇത് നിങ്ങളുടെ തലമുടിയെ പോഷിപ്പിക്കുകയും താരന്, അഴുക്ക്, ചൊറിച്ചില്‍ എന്നിവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കാനും മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഫലപ്രദമാണ്. ചെമ്പരത്തി ഓയില്‍ മുടികൊഴിച്ചില്‍ കുറയ്ക്കുകയും നീളമുള്ള സില്‍ക്കി മുടി നല്കാന് സഹായിക്കുകയും ചെയ്യുന്നു. ചെമ്പരത്തി എണ്ണ നിങ്ങള്‍ക്ക് എങ്ങനെ വീട്ടില്‍ത്തന്നെ തയാറാക്കാമെന്നും അതിന്റെ ഗുണങ്ങള്‍ എന്തെന്നും ഇവിടെ വായിച്ചറിയാം.
മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു
ഓരോ തവണ മുടി കഴുകുമ്പോഴും മുടിയില്‍ അഴുക്ക് കാണുന്നുവെങ്കില്‍ മുടിക്ക് ചെമ്പരത്തി ഓയില്‍ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. അമിനോ ആസിഡുകളുടെ സ്വാഭാവിക ശക്തികേന്ദ്രമാണ് ചെമ്പരത്തി. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങള്‍ ഇതിലുണ്ട്. അമിനോ ആസിഡുകള്‍ കെരാറ്റിന്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ മികച്ചതാണ്. ഇത് മുടികൊഴിച്ചിലും മുടി പൊട്ടുന്നതും തടയുന്നു. കെരാറ്റിന്‍ നിങ്ങളുടെ മുടിയുടെ കനം വര്‍ധിപ്പിക്കുന്നു.
മുടി മെച്ചപ്പെടുത്തുന്നു
രാസവസ്തുക്കള്‍ അടങ്ങിയ മുടി ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മുടിയിലെ പ്രകൃതിദത്ത എണ്ണകളും പോഷകങ്ങളും നീക്കം ചെയ്യുന്നു. ഇത് കാലക്രമേണ നിങ്ങളുടെ മുടി കൂടുതല്‍ വരണ്ടതാക്കുന്നു. അതിനാല്‍, മുഷിഞ്ഞതും കേടായതുമായ മുടി സംരക്ഷിക്കാനായി ഈ പ്രകൃതിദത്ത എണ്ണ ഉപയോഗിച്ച് മോയ്സ്ചറൈസ് ചെയ്യുക. ചെമ്പരത്തിയില്‍ മ്യൂസിലേജ് അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ കണ്ടീഷണറാണ്.
മുടികൊഴിച്ചില്‍ തടയുന്നു
ചെമ്പരത്തി ഓയില്‍ മുടികൊഴിച്ചിലും കഷണ്ടി ചികിത്സിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ തടയുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കും.
തലയോട്ടിയെ സംരക്ഷിക്കുന്നു
പ്രശ്നബാധിത തലയോട്ടിയെ ശാന്തമാക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് തലയെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു രേതസ് ആയി ചെമ്പരത്തി ഓയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ശുദ്ധീകരണ ഗുണങ്ങള്‍ നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് നിലയെ സന്തുലിതമാക്കുകയും അധിക എണ്ണ നിയന്ത്രിക്കുകയും ചെയ്യുന്നു.
അകാല നര അകറ്റുന്നു
പരമ്പരാഗതമായി നരച്ച മുടി കറുപ്പിക്കാനുള്ള കൂട്ടായി ചെമ്പരത്തി ഉപയോഗിച്ചുവരുന്നു. ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മുടിക്ക് സ്വാഭാവിക നിറം നല്കുന്ന മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.
ചെമ്പരത്തി ഓയില്‍ തയാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
* ചെമ്പരത്തി ഇതളുകളും ഇലകളും
* വെളിച്ചെണ്ണ - ഒന്നര കപ്പ്
* വേപ്പില
* ചതച്ചെടുത്ത നെല്ലിക്ക
കുറച്ച് ചെമ്പരത്തി പൂക്കളും ഇലകളും എടുക്കുക. ഇവ ഗ്രൈന്ഡറില് പൊടിച്ച് ഒരു പാത്രത്തിലേക്ക മാറ്റിവയ്ക്കുക. പുതിയ പൂക്കള്‍ മാത്രം എടുക്കുന്നതാണ് നല്ലത്, നിങ്ങളുടെ എണ്ണ ഏറ്റവും മികച്ചതാകും. ഒരു ചെറിയ പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ എടുത്ത് ചെറുതായി ചൂടാക്കുക. അതിനുശേഷം അതില്‍ ചെമ്പരത്തി പേസ്റ്റും ചതച്ച നെല്ലിക്കയും ചേര്‍ത്ത് ഒരു പ്രാവശ്യം ഇളക്കി തീയില്‍ നിന്ന് മാറ്റുക. ഇത് തണുത്തതിന് ശേഷം വേപ്പില ചതച്ച് ചേര്‍ക്കുക. ഇത് നന്നായി കൂട്ടികലര്‍ത്തുക. ചെമ്പരത്തി ഹെയര്‍ ഓയില്‍ തയ്യാറാണ്. ഇത് ഒരു കുപ്പിയില്‍ സൂക്ഷിച്ച് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം.
ചെമ്പരത്തി എണ്ണ ഉപയോഗിക്കുന്ന വിധം
കുറച്ച് എണ്ണ എടുത്ത് തലയില്‍ പുരട്ടുക. തലയോട്ടിയില്‍ എണ്ണ ആഗിരണം ചെയ്യാന്‍ സൗമ്യമായി മസാജ് ചെയ്ത് കുറച്ച് സമയം കാത്തിരിക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ഈ എണ്ണ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഉപയോഗിക്കുക. രാത്രി മുഴുവന്‍ ഇത് മുടിയിലും തലയോട്ടിയിലും വയ്ക്കുക. ഈ മിശ്രിതം ഒരു ഹെയര്‍ മാസ്ക് ഓയിലായി ഉപയോഗിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, നിങ്ങളുടെ തലയോട്ടിയിലെ സുഷിരങ്ങളും മുടിവേരുകളും തുറക്കുന്നതിന് ചൂടുവെള്ളത്തില്‍ തുണി മുക്കി നിങ്ങളുടെ മുടിക്ക് ആവി നല്‍കുക. തലയോട്ടിയിലെ സുഷിരങ്ങള്‍ തുറക്കുമ്പോള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും നിങ്ങളുടെ മുടി ശക്തമാക്കാനും എളുപ്പമാകും. ചെമ്പരത്തി ഓയിലിനൊപ്പം ഒലിവ് ഓയില്‍, ബദാം ഓയില്‍, വിറ്റാമിന്‍ ഇ തുടങ്ങിയ കാരിയര്‍ ഓയിലുകളും നിങ്ങള്‍ക്ക് ചേര്‍ക്കാം. ഇത് നിങ്ങളുടെ മുടിയില്‍ എണ്ണയുടെ ആഴത്തിലുള്ള മോയ്സ്ചറൈസിംഗ് പ്രഭാവം വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
