Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
മഞ്ഞള്‍പ്പാലില്‍ പോയ മുടി തിരിച്ച് വരും: ഉപയോഗം പക്ഷേ ഇപ്രകാരം വേണം
മുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളെ വലക്കുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് മുടി കൊഴിയുന്നതും തലയിലെ ചൊറിച്ചിലും. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഗോള്‍ഡന്‍ മില്‍ക്ക് അഥവാ മഞ്ഞള്‍പ്പാല്‍ കഴിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല മറ്റ് പല ഗുണങ്ങളും മഞ്ഞള്‍പ്പാല്‍ കഴിക്കുന്നതിലൂടെ ജലദോഷം, വയറുവേദന, ശരീരത്തിന്റെ വീക്കം അമിതവണ്ണം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും.

ചര്‍മ്മത്തിനും മുടിക്കും ഗോള്‍ഡന്‍ മില്‍ക്ക് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും ചര്‍മ്മത്തിന്റെ ആരോഗ്യവും മികച്ചതാക്കുന്നു. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍പ്പാല്‍. ഇത് തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും, മുടി വളര്‍ച്ചക്കും, തിളങ്ങുന്ന മുടിക്കും സഹായിക്കുന്നു. മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മഞ്ഞള്‍ പാല്‍ ഗുണങ്ങള്‍
മഞ്ഞള്‍പ്പാല്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മുടിക്ക് ലഭിക്കുന്ന ഗുണം അത് അത്ഭുതകരമായതാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ആരോഗ്യത്തിനും മുടിയുടെ കരുത്തിനും സഹായിക്കുന്നു. ഇത് കൂടാതെ മഞ്ഞളില്‍ ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകള്‍ ധാരാളം ഉണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇനി പാലിനെക്കുറിച്ച് പറയുമ്പോള്‍ ഇതില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി 12 പോലുള്ള അവശ്യ പോഷകങ്ങള്‍, കാല്‍സ്യം പോലുള്ള ധാതുക്കള്‍, പ്രധാനപ്പെട്ട അമിനോ ആസിഡുകള്‍ എന്നിവയെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യകരമായ മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് മുടിയില്‍ നല്‍കുന്ന ഗുണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

തലയോട്ടിയുടെ ആരോഗ്യം
തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍പ്പാല്‍. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ കൃത്രിമ ചേരുവകള്‍ ചേരാത്തത് കൊണ്ട തന്നെ പ്രകൃതിദത്ത ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ വീക്കം, ചൊറിച്ചില്‍, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്ന എക്‌സിമ അല്ലെങ്കില്‍ ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മ്മരോഗാവസ്ഥകളേയും ഇല്ലാതാക്കുന്നു. ഇത് കൂടാതെ തലയോട്ടിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞള്‍ ഹെയര്‍പാക്കുകളും ഉപയോഗിക്കാവുന്നതാണ്.

മഞ്ഞള്‍ ഹെയര്‍പാക്ക്
മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കാന്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഒലിവ് ഓയിലും എടുക്കുക. അതിന് ശേഷം ഈ പേസ്റ്റ് നല്ലതു പോലെ തലയോട്ടിയിലും മുടിയിലും പുരട്ടുക. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നിങ്ങള്‍ക്ക് തലയോട്ടിയില്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍മ്മ അവസ്ഥകള്‍ രോഗങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ ഇവര്‍ ഇത്തരം ഹെയര്‍പാക്ക് ഉപയോഗിക്കുമ്പോള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഉപയോഗിക്കാന്‍ ശ്രമിക്കണം.

മുടികൊഴിച്ചില്‍ പരിഹരിക്കുന്നു
മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം മൂലം കൊഴിയുന്ന മുടിയിഴയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഇത് കാലക്രമേണ മുടി കൊഴിയുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കൊഴിഞ്ഞ സ്ഥലത്ത് വരെ മുടി വരുന്നതിന് ഈ മിക്‌സ് നിങ്ങളെ സഹായിക്കുന്നു.

ഹെയര്‍പാക്ക്
ഇത് കൂടാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടി വളര്‍ത്തുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും വേണ്ടി ഒരു മുട്ടയും അല്‍പം തേനും മഞ്ഞള്‍പ്പൊടിയും എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് യോജിപ്പിച്ച് ഇത് തലയോട്ടിയിലും മുടിയിലും ധാരാളമായി പുരട്ടുക. ഏകദേശം 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂവും ചെറുചൂടുവെള്ളവും ഉപയോഗിച്ച് ഈ മിശ്രിതം മുടിയില്‍ നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതടൊപ്പം തന്നെ മുടിക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. ശ്രദ്ധിക്കേണ്ടത് മുടിയില്‍ നിന്ന് മുട്ടയുടെ ഗന്ധം നീക്കം ചെയ്യാന്‍ ഷാമ്പൂ നല്ലതുപോലെ ചേര്‍ത്ത് കഴുകിയാല്‍ മതി.

താരന്‍ പ്രതിരോധിക്കാന്‍
മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് താരന്‍. താരനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് മഞ്ഞള്‍പ്പാല്‍ ശീലമാക്കാവുന്നതാണ്. ഇത് മുടിയിലെ അടരുകളും ചൊറിച്ചിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഈ മഞ്ഞള്‍പ്പാല്‍ മുന്നില്‍ തന്നെയാണ്. ആരോഗ്യകരമായ മുടിക്ക് വേണ്ടി നിങ്ങളുടെ ശീലങ്ങളില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്നതാണ് ഈ മിശ്രിതം. ഇതില്‍ അടങ്ങിയിട്ടുള്ള മഞ്ഞളിന്റേയും പാലിന്റേയും ഗുണം നിങ്ങളുടെ മുടിയിലുണ്ടാക്കുന്ന മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും.

ഹെയര്‍പാക്ക്
മഞ്ഞള്‍ അല്‍പം എടുത്ത് തൈരില്‍ മിക്‌സ് ചെയ്ത് ഇത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള കുര്‍ക്കുമിന്‍ തലയില്‍ നിന്ന് താരനെന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളിലുള്ള ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ നിങ്ങളുടെ താരന്‍ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് വേണം കഴുകിക്കളയുന്നതിന്. താരനെ തുരത്തുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍പാക്ക് ശീലമാക്കാം.

മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാം
മഞ്ഞള്‍പ്പാല്‍ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഉപയോഗിക്കാം. ആവശ്യമെങ്കില്‍ അല്‍പം കുരുമുളക് പൊടിയും ചേര്‍ക്കാം. ശേഷം ഒരു ഗ്ലാസ്സ് പാലില്‍ ഇത് മിക്‌സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് തിളപ്പിച്ച ശേഷം നല്ലചുപോലെ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടിക്കും നല്‍കുന്ന ഗുണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ആരോഗ്യ ഗുണങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദധിക്കുകയും, ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു ഈ മഞ്ഞള്‍പ്പാല്‍.
ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ പുതിയ ശീലങ്ങള്‍ ആരംഭിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇത് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്. അതിന് നല്ലൊരു ഡോക്ടറെ സമീപിക്കുന്നതിന് നല്ലതാണ്.



Click it and Unblock the Notifications











