Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഗ്രാമ്പൂ ഇട്ട വെള്ളം മുടി വളര്‍ത്തും: പക്ഷേ ഉപയോഗം ഇപ്രകാരം വേണം
മുടിയുടെ ആരോഗ്യം പലരിലും പല തരത്തിലാണ്. ചിലരില്‍ മുടി കൊഴിച്ചില്‍ അതിഭീകരമായി മാറുന്നു, എന്നാല്‍ ചിലരില്‍ താരനാണ് പ്രശ്‌നമുണ്ടാക്കുന്നത്, ചിലരിലാകട്ടെ മുടി നരക്കുന്നതാണ് പ്രശ്‌നം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ഒരുപോലെ തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതെങ്ങനെ എന്നല്ലേ, അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഗ്രാമ്പൂ. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും നമുക്ക് ഇല്ലാതാക്കുന്നതിന് വേണ്ടി ഗ്രാമ്പൂ ഏതൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി എപ്രകാരം ഗ്രാമ്പൂ വെള്ളം ഉപയോഗിക്കാം, എത്ര തവണ ഉപയോഗിക്കാം, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം പൂര്‍ണമായും അറിയുന്നതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

എന്താണ് ഗ്രാമ്പൂ വെള്ളം?
മുടിയുടെ ആരോഗ്യത്തിന് ഗ്രാമ്പൂ വെള്ളം ഉപയോഗിക്കാം എന്ന് നമുക്ക് അറിയാം. എന്നാല്‍ അതെങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. ഗ്രാമ്പൂ നല്ലതുപോലെ തിളപ്പിച്ചെടുക്കുന്ന വെള്ളമാണ് ഗ്രാമ്പൂ വെള്ളം. ഇതില്‍ ധാരാളം യൂജെനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ധാരാളം നല്‍കുന്നതാണ്. ഇതിലെ ഫിനോളിക് ആസിഡും ഫ്‌ലേവനോയിഡ് ഉള്ളടക്കവും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് പലപ്പോഴും മുടിയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പലപ്പോഴും മുടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് നിങ്ങളുടെ പ്രായം, തലയോട്ടിയിലുണ്ടാവുന്ന അണുബാധ, പോഷകാഹാരത്തിന്റെ കുറവ്, പരിസര മലിനീകരണം, നമ്മള്‍ മുടിയില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയാണ്. ഇവയുണ്ടാക്കുന്ന പ്രശ്‌നങ്ങളെ എല്ലാം പരിഹരിക്കാന്‍ നമുക്ക് ഗ്രാമ്പൂവിലൂടെ സാധിക്കുന്നു.

മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു
മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് ഗ്രാമ്പൂ വെള്ളം സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തോടൊപ്പം മുടി കൊഴിച്ചില്‍ തടയുന്നതിനും ആരോഗ്യത്തോടെ മുടിയെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ഗാലിക് ആസിഡ് ആണ് മുടി വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജീനുകളെ സഹായിക്കുന്നത് എന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി വളര്‍ത്താന്‍ ഗ്രാമ്പൂ മാത്രം മതി.

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് തടയുന്നു
സമ്മര്‍ദ്ദം, മലിനീകരണം, സൂര്യപ്രകാശം, പുകവലി, ക്രമരഹിതമായ ഉറക്കം, ഭക്ഷണ ശീലങ്ങള്‍ എന്നിവ ശരീരത്തില്‍ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് ശരീരത്തില്‍ മാത്രമല്ല മുടിയിലും അതിന്റേതായ മാറ്റങ്ങള്‍ കാണിക്കുന്നു. ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഓരോ മുടിയിഴയും നിലനിര്‍ത്തുന്നതിനും ഗ്രാമ്പൂ സഹായിക്കുന്നു. കാരണം ഇതില്‍ പോളിഫെനോളുകളും മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് സംബന്ധമായ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

താരന്‍ പരിഹരിക്കാം
താരന് പല വീധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. മലസീസിയ യീസ്റ്റിന്റെ അമിതമായ ഉല്‍പാദനമാണ് താരന്റെ പ്രധാന കാരണം എന്നാണ് പറയുന്നത്. എന്നാല്‍ ഗ്രാമ്പൂവിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ താരനെ ചെറുക്കാന്‍ സഹായിക്കുന്നതോടൊപ്പം താരന്റെ പൊടിപോലും ഇല്ലാതെ സംരക്ഷിക്കുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയിലെ എണ്ണ ഉല്‍പാദനം കുറയുകയും തലയോട്ടിയിലെ ചൊറിച്ചിലും മറ്റും ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ട് ഫലപ്രദമായ രീതിയില്‍ താരന്‍ കളയാന്‍ ഗ്രാമ്പൂ സഹായിക്കുന്നു.

അണുബാധയും ദുര്‍ഗന്ധവും തടയുന്നു
പലരേയും പ്രശ്‌നത്തിലാക്കുന്നതാണ് തലയോട്ടിയില്‍ ഉണ്ടാവുന്ന അമിതമായ ദുര്‍ഗന്ധവും അണുബാധയും. ഇതിന് കാരണം അമിതമായ വിയര്‍പ്പ്, ഫംഗസ് അവസ്ഥ, അല്ലെങ്കില്‍ ശരിയായ തലയോട്ടിയിലെ ശുചിത്വമില്ലായ്മ എന്നിവയാണ്. ഇത് തലയോട്ടിയില്‍ അണുബാധക്കും ദുര്‍ഗന്ധത്തിനും കാരണമാകും. ഗ്രാമ്പൂ വെള്ളത്തിന്റെ ഉപയോഗം ഇത്തരം പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. കാരണം ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടി സുഗന്ധപൂരിതമായി സംരക്ഷിക്കുന്നു.

പേനും ഈരും മാറുന്നു
പലപ്പോഴും മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ വെല്ലുവിളി ഉണ്ടാക്കുന്നതാണ് താരന്‍. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗ്രാമ്പൂ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടിയില്‍ നിന്ന് താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഗ്രാമ്പൂ ഓയിലും നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് പേനിനേയും ഈരിനേയും ഇല്ലാതാക്കുന്നത്.

അകാലനരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്‌നം പലരിലും ഉണ്ട്. ഇത് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി ഗ്രാമ്പൂ വെള്ളം ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും മെലാനിന്റെ കുറവാണ് നിങ്ങളുടെ മുടി നരക്കുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഗ്രാമ്പൂ വെള്ളത്തിലെ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും ഓക്സിഡേറ്റീവ് നാശത്തെ ചെറുക്കുകയും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുകയും ചെയ്യുന്നു. മുടിക്ക് തിളക്കം നല്‍കുന്നതിന് ഈ വഴികള്‍ എന്തുകൊണ്ടും മികച്ചതാണ്.

പാര്‍ശ്വഫലങ്ങള്‍
എന്നാല്‍ എന്തിനും ഏതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഗ്രാമ്പൂ വെള്ളത്തിനും അതുപോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും ഇത് ചെറിയ രീതിയിലുള്ള അലര്‍ജി നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എല്ലാവരിലും ഈ അലര്‍ജി ഉണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് നിങ്ങളില്‍ അലര്‍ജിയില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ചിലരില്‍ ഇത് തലയോട്ടി വരണ്ടതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്.



Click it and Unblock the Notifications











