Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മുടിക്ക് പ്രകൃതിനല്‍കിയ വരദാനം; മുടി പ്രശ്‌നം നീക്കി മുടി വളര്‍ച്ച പെട്ടെന്ന്
നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും നീക്കുന്ന ഒരു പ്രകൃതിദത്ത പദാര്‍ത്ഥമാണ് കര്‍പ്പൂരം. ആരോഗ്യമുള്ള തലയോട്ടിയും കരുത്തുറ്റതും തിളക്കമുള്ളതുമായ മുടിക്ക് കര്‍പ്പൂരം ഉപയോഗിക്കാം. പരമ്പരാഗത ചൈനീസ്, ഇന്ത്യന്‍ ആയുര്‍വേദത്തില്‍ പുരാതന കാലം മുതല്‍ക്കേ കര്‍പ്പൂരം വിവിധ ചര്‍മ്മ, മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കുന്നുണ്ട്. തലയില്‍ കര്‍പ്പൂരം പുരട്ടുന്നത് തലയോട്ടിയിലെ പ്രകോപനങ്ങളെ ശമിപ്പിക്കുകയും വരള്‍ച്ച തടയുകയും വിവിധ അണുബാധകളും മുടി പ്രശ്നങ്ങളും അകറ്റി നിര്‍ത്തുകയും ചെയ്യും.
ഇത് തലയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഫലപ്രദമാണ്. ആയുര്‍വേദ പ്രകാരം താരന്‍, എണ്ണമയമുള്ള തല, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്ന കഫ, പിത്ത ദോഷങ്ങളെ സന്തുലിതമാക്കുന്ന ഒന്നാണ് കര്‍പ്പൂരം. കര്‍പ്പൂരം നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

തലചൊറിച്ചിലിന് പരിഹാരം
പ്രകൃതിദത്തമായ വേദനസംഹാരിയാണ് കര്‍പ്പൂരം. ഇത് തലയോട്ടിയിലെ അണുബാധകള്‍ മൂലമുണ്ടാകുന്ന ചൊറിച്ചില്‍ കുറയ്ക്കുന്നു. തലയോട്ടിയിലെ അധിക ചൂട് കുറയ്ക്കാനും പിത്തദോഷം സന്തുലിതമാക്കാനും കര്‍പ്പൂരം ഉപയോഗിക്കാറുണ്ട്.

താരനും ഫംഗസ് അണുബാധയും തടയുന്നു
താരന്‍ വിരുദ്ധ ഗുണങ്ങളുള്ളതാണ് കര്‍പ്പൂരം. അതിന്റെ ആന്റിഫംഗല്‍ സ്വഭാവം തലയോട്ടിയിലെ മലസീസിയ യീസ്റ്റ് വ്യാപനത്തെ തടയുന്നു. ഇത് വീക്കം കുറയ്ക്കുകയും നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പവും ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യുന്നു. തലയോട്ടിയിലെ റിംഗ് വേമിനെ ചികിത്സിക്കുന്നതിനും കര്‍പ്പൂരം സഹായിക്കുന്നു.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍
ശിരോചര്‍മ്മത്തിലെ ഫോളികുലൈറ്റിസ് പോലുള്ള ബാക്ടീരിയ അണുബാധകള്‍ കര്‍പ്പൂരം ഉപയോഗിച്ച് നിങ്ങള്‍ക്ക് ചികിത്സിക്കാം. വേപ്പ്, തുളസി തുടങ്ങിയ ആന്റി ബാക്ടീരിയല്‍ സസ്യങ്ങള്‍ക്കൊപ്പം കര്‍പ്പൂരം ഉപയോഗിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുകയും തലയിലെ പ്രശ്‌നങ്ങള്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു.

മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു
കര്‍പ്പൂരത്തിന്റെ ഉപയോഗം തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ വേരുകള്‍ക്ക് മികച്ച പോഷകം ഉറപ്പാക്കുകയും ചെയ്യുന്നു. കര്‍പ്പൂരത്തിന് നല്ല മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് മുടിയില്‍ പുരട്ടുമ്പോള്‍ മുടി വരള്‍ച്ചയും അറ്റം പിളരലും പൊട്ടലും നിയന്ത്രിക്കാന്‍ സഹായിക്കും.

പേന്‍ശല്യത്തിന് പരിഹാരം
കര്‍പ്പൂറിന്റെ ശക്തമായ സൌരഭ്യവും ചൂടും തണുപ്പും അതിനെ ഒരു മികച്ച കീടനാശിനിയാക്കുന്നു. കര്‍പ്പൂര എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ കര്‍പ്പൂരം പൊടിച്ചത് ചേര്‍ത്ത് ഉപയോഗിച്ചാല്‍ പേന്‍ ശല്യത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണിത്.

മുടികൊഴിച്ചില്‍ തടയുന്നു
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഏജന്റ് എന്ന നിലയില്‍ കര്‍പ്പൂരം നിങ്ങളുടെ മുടിക്ക് പലവിധത്തില്‍ പ്രയോജനം നല്‍കുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ തടയാനും കഷണ്ടി തടയാനും കര്‍പ്പൂരം നിങ്ങളെ സഹായിക്കുന്നു.

കര്‍പ്പൂര എണ്ണ
നിങ്ങളുടെ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ കര്‍പ്പൂര എണ്ണ ചേര്‍ത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ആദ്യം ഒരു കാരിയര്‍ ഓയില്‍ ഉപയോഗിച്ച് നേര്‍പ്പിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുക.

മുടി വളര്‍ച്ചയ്ക്ക് കര്‍പ്പൂരം, ഭൃംഗരാജ്, നെല്ലിക്ക, വെളിച്ചെണ്ണ
കര്‍പ്പൂരം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയിലേക്കുള്ള ഓക്സിജന്‍ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭൃംഗരാജും നെല്ലിക്കയും നിങ്ങളുടെ മുടിവേരുകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഭൃംഗരാജും നെല്ലിക്കയും ചേര്‍ക്കുക. നന്നായി ഈ എണ്ണ തിളപ്പിക്കുക. എണ്ണയില്‍ 1-2 കര്‍പ്പൂര ഗുളികകള്‍ ചേര്‍ത്ത് തീ ഓഫ് ചെയ്യുക. ഇത് തണുത്തശേഷം എണ്ണ അരിച്ചെടുത്ത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ആഴ്ചയില്‍ 3-4 തവണയെങ്കിലും പുരട്ടുക.
കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ ഇത് ഫലപ്രദമായ പ്രതിവിധിയാണ്.

താരന്‍ പരിഹരിക്കാന്‍ കര്‍പ്പൂരം, ഗന്ധകം, റീത്ത
താരന്‍, വരള്‍ച്ച എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ മൂന്ന് ചേരുവകളാണിത്. റീത്തയിലെ സ്വാഭാവിക സാപ്പോണിനുകള്‍ നിങ്ങളുടെ തലയോട്ടിയെ ശുദ്ധീകരിക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. റീത്ത ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത്, അടുത്ത ദിവസം നുര വരുന്നതുവരെ തിളപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഗന്ധകവും കര്‍പ്പൂരവും ചേര്‍ക്കുക. തണുത്തശേഷം ഇത് നിങ്ങളുടെ തലയിലെ താരന്‍ ചികിത്സിക്കാനായി അരിച്ചെടുത്ത് ഉപയോഗിക്കുക.

പേന്‍ശല്യത്തിന് പരിഹാരം കര്‍പ്പൂരം, വേപ്പ്, വെളിച്ചെണ്ണ
കര്‍പ്പൂരത്തിനും വേപ്പിലയ്ക്കും ശക്തമായ സുഗന്ധമുള്ളതിനാല്‍ പേന്‍ ശല്യത്തിനുള്ള മികച്ച പ്രതിവിധിയാണ് ഇത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന കാപ്രിലിക്, ലോറിക്, ഒലിക്, മറ്റ് ആസിഡുകള്‍ എന്നിവ പേന്‍ നശിപ്പിക്കാന്‍ സഹായിക്കുന്നു. വെളിച്ചെണ്ണ ചൂടാക്കി അതില്‍ 15 -20 വരെ വേപ്പില ചേര്‍ക്കുക. അത് തിളച്ചശേഷം 2 കര്‍പ്പൂര ഗുളികകള്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് തണുത്തശേഷം തലയോട്ടിയിലും മുടിയുടെ പുരട്ടുക. അല്‍പനേരം തല തുണികൊണ്ട് പൊതിഞ്ഞുവച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് മുടി ചീകി നന്നായി കഴുകി വൃത്തിയാക്കുക.

തലചൊറിച്ചിനിന് കര്‍പ്പൂരം, ഒലിവ് ഓയില്‍
ചൊറിച്ചിലും തലയോട്ടിയിലെ പ്രകോപനവും കുറയ്ക്കാന്‍ കര്‍പ്പൂരം നിങ്ങളെ സഹായിക്കുന്നു. ഒലിവ് ഓയില്‍ അടരുകളെ നീക്കം ചെയ്യുകയും നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ഒലിവ് ഓയില്‍ ചൂടാക്കി 1 -2 കര്‍പ്പൂര ഗുളികകള്‍ ചേര്‍ത്ത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂര്‍ വച്ചശേഷം വെള്ളത്തില്‍ നന്നായി തല കഴുകുക.



Click it and Unblock the Notifications











