Latest Updates
-
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഒരു മാന്ത്രിക എണ്ണ; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിച്ചാല്‍ ഫലം
മുടി ചീകുമ്പോഴെല്ലാം മുടി കൊഴിഞ്ഞുവരുന്നത് ആര്‍ക്കും ഒരു പേടിസ്വപ്നമാണ്. ചില സമയങ്ങളില്‍ മിക്ക ആളുകളും ഗുരുതരമായ മുടി കൊഴിച്ചില്‍ പ്രശ്നം നേരിടുന്നു. ഇതിന് പരിഹാരമായി നിങ്ങളുടെ മുടി സംരക്ഷണ വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതാണ് നല്ലത്. പോഷകഗുണമുള്ള ഹെയര്‍ ഓയില്‍ ഉപയോഗിക്കുന്നത് പലപ്പോഴും മുടികൊഴിച്ചില്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അത്തരത്തിലൊരു എണ്ണയാണ് ബദാം ഓയില്‍. ഇത് നിങ്ങളുടെ മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ബദാം ഓയില്‍ നല്കുന്ന ഗുണങ്ങളും അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ബദാം ഓയില്‍ നല്‍കും ഗുണങ്ങള്‍
മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ബദാം ഓയില്‍ നിങ്ങളെ സഹായിക്കുന്നു. മഗ്നീഷ്യം, സിങ്ക്, കാല്‍സ്യം എന്നിവയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് കണ്ടിട്ടുണ്ട്. ബദാം ഓയിലില്‍ ഈ സുപ്രധാന ധാതുക്കള്‍ ധാരാളമായുണ്ട്. ബദാം ഓയില്‍ പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് നിങ്ങളുടെ മുടി സില്‍ക്കിയും മിനുസമാര്‍ന്നതുമാക്കുന്നു. ഇത് മുടിയില്‍ ആഴത്തില്‍ തുളച്ചുകയറുകയും കേടായ മുടിയിഴകളെ പോഷിപ്പിക്കുകയും അവയെ തിളക്കമുള്ളതും ശക്തമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

എണ്ണമയം നീക്കുന്നു
ബദാം ഓയില്‍ ഒട്ടിക്കാത്തതും കൊഴുപ്പില്ലാത്തതുമാണ്. ഇത് എണ്ണമയമുള്ളതും വരണ്ടതുമായ മുടിക്ക് മികച്ചതാണ്. ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങള്‍ ബദാം ഓയിലിനുണ്ട്. ഇത് മുടിയെ മൃദുവും മിനുസവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് ഇത് നന്നായി പ്രവര്‍ത്തിക്കുന്നു. എണ്ണമയമുള്ള മുടിയുള്ള ആളുകള്‍ പലപ്പോഴും അമിതമായ മുടി കൊഴിച്ചില്‍ അനുഭവിക്കുന്നു. സജീവമായ സെബാസിയസ് ഗ്രന്ഥികളെ ശാന്തമാക്കാനും എണ്ണ ഉല്പാദനം നിയന്ത്രിക്കാനും ബദാം ഓയില്‍ വളരെയേറെ ഗുണം ചെയ്യും.

വിറ്റാമിന്‍ ഇ നിറഞ്ഞത്
വിറ്റാമിന്‍ ഇയുടെ മികച്ച ഉറവിടമാണ് ബദാം ഓയില്‍. വിറ്റാമിന്‍ ഇ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ഒരു ആന്റി ഓക്സിഡന്റ് ആയതിനാല്‍, മുടി കൊഴിച്ചിലിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ആരോഗ്യമുള്ള തലയോട്ടിയാണ് ആരോഗ്യമുള്ള മുടിയുടെ അടിത്തറ. ബദാം ഓയില്‍ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. കേടായ മുടിയിഴകള്‍ നന്നാക്കാനും അവയെ പോഷിപ്പിക്കാനും പുതിയ മുടി വളര്‍ച്ച ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഇ നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പം നിറയ്ക്കുകയും വരള്‍ച്ച തടയുകയും ചെയ്യുന്നു.

ബദാം ഓയില്‍ മസാജ്
1-2 ടീസ്പൂണ്‍ ബദാം ഓയില്‍ ചെറുതായി ചൂടാക്കി തലയോട്ടിയില്‍ പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ കുറച്ച് മിനിറ്റ് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. മുടിയുടെ നീളത്തിലും കുറച്ച് എണ്ണ പുരട്ടുക. ഒരു രാത്രി ഇങ്ങനെ ചെയ്ത് വിട്ട് രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ബദാം ഓയില്‍ ഉപയോഗിച്ച് ഇങ്ങനെ ചെയ്യുക.

ബദാം ഓയിലും നെല്ലിക്കയും
മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ബദാം ഓയിലും നെല്ലിക്കയും ഫലപ്രദമായി ഉപയോഗിക്കാം. ഒരു ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി എടുത്ത് ആവശ്യമായ അളവില്‍ ബദാം ഓയില്‍ കലര്‍ത്തി പേസ്റ്റ് ആക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കാത്തിരുന്ന ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ തവണ ഈ പായ്ക്ക് പുരട്ടുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

ബദാം ഓയിലും നാരങ്ങാനീരും
മുടികൊഴിച്ചില്‍ ചികിത്സിക്കാനായി നിങ്ങള്‍ക്ക് ബദാം ഓയിലും നാരങ്ങാനീരും ഉപയോഗിക്കാം. ഒരു പാത്രത്തില്‍ 2 ടീസ്പൂണ്‍ ബദാം ഓയില്‍ എടുത്ത് അതില്‍ 2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ 5-6 മിനിറ്റ് മസാജ് ചെയ്യുക, തുടര്‍ന്ന് 20-30 മിനിറ്റ് കാത്തിരിക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് ബദാം എണ്ണയും നാരങ്ങ നീരും ഉപയോഗിച്ചുള്ള ഈ പ്രതിവിധി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുക.

ബദാം ഓയിലും ഉള്ളി നീരും
മുടി കൊഴിച്ചില്‍ മാറ്റാന്‍ ബദാം ഓയിലും ഉള്ളി നീരും ഉപയോഗിക്കാവുന്നതാണ്. ഒരു ഇടത്തരം ഉള്ളി എടുത്ത് അരച്ച് നീര് എടുക്കുക. ഒരു പാത്രത്തില്‍ ഈ ഉള്ളി നീര് ഒഴിച്ച് അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ ചേര്‍ത്ത് ഇളക്കുക. തത്ഫലമായുണ്ടാകുന്ന മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി കുറച്ച് മിനിറ്റ് കൈകള്‍ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. 30-40 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയാനായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ബദാം ഓയിലും ഉള്ളി നീരും ചേര്‍ത്ത ഈ മിശ്രിതം ഉപയോഗിക്കുക.

ബദാം ഓയിലും ചെമ്പരത്തിയും
ഒരു പിടി പുതിയ ചെമ്പരത്തി പൂക്കള്‍ എടുത്ത് അതിന്റെ ദളങ്ങള്‍ വേര്തിരിച്ചേടുക്കുക. ദളങ്ങള്‍ നന്നായി കഴുകി ചതച്ചെടുക്കുക. ചതച്ച ഇതളുകളിലേക്ക് 2 ടീസ്പൂണ്‍ ബദാം ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഇത് തലയോട്ടിയിലും മുടിയിലും നന്നായി മസാജ് ചെയ്ത് രണ്ട് മണിക്കൂര്‍ വയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പ്രതിവിധി ചെയ്യുക.



Click it and Unblock the Notifications