For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

|

കേശസംരക്ഷണത്തിനായി നിങ്ങളെ സഹായിക്കുന്ന പല പച്ചക്കറികളുമുണ്ട്. അവയില്‍ മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്. നിങ്ങളുടെ മുടിയുടെ പല പ്രശ്‌നങ്ങളും തീര്‍ക്കാനുള്ള പ്രകൃതിദത്തമായ ഗുണങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടിനെ എല്ലായ്‌പ്പോഴും ഒരു സൂപ്പര്‍ഫുഡായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഊര്‍ജ്ജസ്വലമായ ചുവപ്പ് നിറം നിങ്ങള്‍ക്ക് ആരോഗ്യവും ഒപ്പം സൗന്ദര്യവും നല്‍കുന്നു. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

Most read: മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍Most read: മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

മുടിയുടെ വളര്‍ച്ചയ്ക്ക് നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. കാരണം, ഇതില്‍ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ കരോട്ടിനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഒപ്പം മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണ ബീറ്റ്റൂട്ട് മാസ്‌ക് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് അത്ഭുതകരമായ മാറ്റം നല്‍കും. മുടി കൊഴിച്ചില്‍ തടയാന്‍ മുടിക്ക് ബീറ്റ്‌റൂട്ട് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മുടികൊഴിച്ചിലിന് ബീറ്റ്റൂട്ട് + ഇഞ്ചി

മുടികൊഴിച്ചിലിന് ബീറ്റ്റൂട്ട് + ഇഞ്ചി

രണ്ട് ബീറ്റ്റൂട്ടിന്റെ ജ്യൂസ് അടിച്ചെടുക്കുക. 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും അല്‍പം ഇഞ്ചി നീരും എടുക്കുക. ഇവ ഒരു പേസ്റ്റ് രൂപത്തില്‍ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഏകദേശം 15-20 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം തല നന്നായി കഴുകുക. നിങ്ങളുടെ മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കാന്‍ ഈ വഴി സഹായിക്കും.

തല ചൊറിച്ചിലിന് ബീറ്റ്റൂട്ട്

തല ചൊറിച്ചിലിന് ബീറ്റ്റൂട്ട്

ഒരു ബീറ്റ്റൂട്ട് രണ്ട് ഭാഗങ്ങളായി മുറിച്ച് നേരിട്ട് തലയോട്ടിയില്‍ തടവുക. ഇതിന്റെ നീര് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തിലിറങ്ങി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുകയും ഉള്ളില്‍ നിന്ന് മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യും. താരന്‍, തല ചൊറിച്ചില്‍ എന്നിവ അകറ്റാനായി ബീറ്റ്റൂട്ട് പുരട്ടി 15 മിനിറ്റ് നേരം വിടുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക, നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കവും നിങ്ങള്‍ക്ക് കാണാനാകും.

Most read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതിMost read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി

ബീറ്റ്റൂട്ട് + കാപ്പിപ്പൊടി മാസ്‌ക്

ബീറ്റ്റൂട്ട് + കാപ്പിപ്പൊടി മാസ്‌ക്

ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് 2-3 ബീറ്റ്റൂട്ടിന്റെ നീരും കുറച്ച് കാപ്പിപ്പൊടിയും മാത്രമാണ്. രണ്ടും ചേര്‍ത്ത് ഒരു ഹെയര്‍ മാസ്‌ക് ആക്കി മുടിയില്‍ പുരട്ടുക. ഇത് ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, മുടിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ മാസ്‌ക് സഹായിക്കും.

താരന് ബീറ്റ്‌റൂട്ട് + വേപ്പില

താരന് ബീറ്റ്‌റൂട്ട് + വേപ്പില

രണ്ട് ബീറ്റ്റൂട്ട് ജ്യൂസ്, അര കപ്പ് വേപ്പില നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇവ ഒരുമിച്ച് ചേര്‍ത്ത് മുടിക്ക് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിടുക. ശേഷം ഒരു ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ചില ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് പുരട്ടുക. താരന്‍ അകറ്റാന്‍ ഈ വഴി ഗുണം ചെയ്യുന്നതായിരിക്കും.

Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്

മുടി കൊഴിച്ചിലിന് ബീറ്റ്റൂട്ട് + മൈലാഞ്ചി

മുടി കൊഴിച്ചിലിന് ബീറ്റ്റൂട്ട് + മൈലാഞ്ചി

ബീറ്റ്റൂട്ട് ഇലകള്‍, ഒരു ബീറ്റ്റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ആദ്യം ഒരു പാനില്‍ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇനി ബീറ്റ്റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്റൂട്ട് ഇലകളും ബീറ്റ്റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്റൂട്ട് മാസ്‌ക് ഇപ്പോള്‍ തയ്യാറാണ്. ഈ മാസ്‌ക് തണുത്ത ശേഷം മുടിയില്‍ പുരട്ടാവുന്നതാണ്.

നിറം നല്‍കാന്‍ ബീറ്റ്റൂട്ട്

നിറം നല്‍കാന്‍ ബീറ്റ്റൂട്ട്

മുടിക്ക് നിറം നല്‍കാനായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം നിങ്ങള്‍ക്ക് ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ്, അര കപ്പ് കട്ടന്‍ ചായ, അര കപ്പ് റോസ് വാട്ടര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇതെല്ലാം കലര്‍ത്തി മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരം ഉണങ്ങാന്‍ വിടുക. തേയിലയിലെ ആന്റിഓക്സിഡന്റുകളും ബീറ്റ്റൂട്ടില്‍ കാണപ്പെടുന്ന പിഗ്മെന്റും നിങ്ങളുടെ മുടിക്ക് മികച്ച നിറം നല്‍കുന്നതായിരിക്കും. ഇത് ഏകദേശം രണ്ടാഴ്ച നിലനില്‍ക്കും.

Most read:മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കുംMost read:മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കും

English summary

Beetroot Hair Mask to Promote Hair Growth

Lets see some beetroot hair mask to promote hair growth. Take a look.
X
Desktop Bottom Promotion