Just In
Don't Miss
- News
ദീപങ്ങൾ സാക്ഷി: കമലാഹാരിസിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് തുളസേന്ദ്രപുരം, ചരിത്രം തിരുത്തി കമല വൈറ്റ് ഹൌസിൽ!!
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള് നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല് എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുടികൊഴിച്ചിലിന് എളുപ്പ പരിഹാരം ഇതെല്ലാം
മുടി കൊഴിച്ചില് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. എന്നാല് ഈ അവസ്ഥയില് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. ഇന്ന് ഒരു വിധത്തിലുള്ള ആളുകള് എല്ലാം വളരെയധികം കഷ്ടപ്പാടിലാവുന്ന ഒന്നാണ് മുടി കൊഴിച്ചില്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ്. കാരണം മുടി കൊഴിച്ചിലിന് ഇതെല്ലാം ഒരു വലിയ കാര്യം തന്നെയാണ് മുടി കൊഴിച്ചിലിന്.
മുടികൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ചെന്നെത്തുന്നത് ചെന്നെത്തുന്നത് വിപണികളില് ലഭ്യമായ പലതരം മരുന്നുകളുടെയും ഹെയര് ഓയിലുകളുടെയും മധ്യത്തിലാണ്. എന്നാല് വീട്ടിലിരുന്ന് തന്നെ നമുക്ക് മുടി കൊഴിച്ചിലിന് പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നു. എന്തൊക്കെയാണ് വീട്ടിലിരുന്ന് മുടി കൊഴിച്ചില് ഇല്ലാതാക്കുന്നതിന് വേണ്ടി വീട്ടില് തന്നെ ചെയ്യാവുന്ന കാര്യം എന്ന് നമുക്ക് നോക്കാം.

ആര്യവേപ്പില
താരന് പരിഹാരം കാണുന്നതിന് തക്കതായ ആന്റിബാക്ടീരിയല് ഘടകങ്ങള് ആര്യവേപ്പിലയില് അടങ്ങിയിട്ടുണ്ട്. ഇവയുടെ തുടര്ച്ചയായ ഉപയോഗം വഴി നിങ്ങള്ക്ക് തലയോട്ടിയുടെ ആരോഗ്യം ഉറപ്പുവരുത്താനാകും. അതുപോലെതന്നെ മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വളരെ സഹായകരം കൂടിയാണ് ആര്യവേപ്പില. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് മുടി കൊഴിച്ചില് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശിരോചര്മ്മങ്ങളിലേക്കുള്ള രക്ത പ്രവാഹത്തെ വര്ധിപ്പിക്കാനുള്ള പ്രത്യേക ശേഷിയുണ്ട് ആര്യവപ്പിലക്ക്. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തലമുടി കഴുകുന്നത് വഴി ആരോഗ്യകരമായ മുടിയിഴകളും തലയോട്ടിയും ഉണ്ടാവുന്നു. അതിലൂടെ നിങ്ങള്ക്ക് അകാലനരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ആര്യവേപ്പില.

തൈര്
തൈര് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നല്കുന്നതാണ്. രണ്ട് സ്പൂണ് തൈരിനോടൊപ്പം തേനും നാരങ്ങാനീരും ചേര്ത്ത് മിക്സ് ചെയ്തെടുത്ത ശേഷം ഇത് മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പ്രകൃതിദത്തമായ ഒരു ഒരു ഹെയര് കണ്ടീഷണര് ആണ് തൈര് നാരങ്ങ നീര് മിക്സ്. മുടിയുടെ ആരോഗ്യത്തിനും വളര്ച്ചയ്ക്കും സഹായിക്കുന്ന B5 വിറ്റാമിന്, പ്രോബയോട്ടിക്സ്, പ്രോട്ടീന് എന്നിവ തൈരില് ധാരാളമായി അടങ്ങിയിരിക്കുന്നു. തേനില് അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല് ഘടകങ്ങള് മുടിയിഴകളുടെ അറ്റം പൊട്ടിപ്പോവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാര്ഗ്ഗങ്ങള് മുടി കൊഴിച്ചില് പൂര്ണമായും നിര്ത്തുന്നു.

ഉലുവ
എത്ര വലിയ മുടി കൊഴിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ എന്ന കാര്യത്തില് സംശയം വേണ്ട. മുടിയില് ഉണ്ടാവുന്ന പല പ്രശ്നങ്ങള് കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. എന്നാല് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയെല്ലാം നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. ഇത് താരന്, പേന് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം നല്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടി കൊഴിച്ചിലും നിര്ത്തുന്നതിന് സഹായിക്കുന്നുണ്ട്. രണ്ട് ടേബിള്സ്പൂണ് ഉലുവ എടുത്തശേഷം രാത്രി വെള്ളത്തില് കുതിര്ത്ത് വെക്കുക. രാവിലെ ഇത് അരച്ചെടുക്കാം. അതിനുശേഷം ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കാത്തിരുന്ന ശേഷം ഷാംപൂ ഉപയോഗിച്ച് കൊണ്ട് തല കഴുകി വൃത്തിയാക്കാം. ഇതിലൂടെ താരനേയും മുടി കൊഴിച്ചിലിനേയും നമുക്ക് ഇല്ലാതാക്കാന് സഹായിക്കുന്നുണ്ട്.

നെല്ലിക്ക ഓയില്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്ക്ക് ഉപയോഗിക്കാന് സാധിക്കുന്ന ഒന്നാണ് നെല്ലിക്ക ഓയില്. നെല്ലിക്ക ഓയില് ഉണ്ടാക്കുന്നതിന് വളരെ എളുപ്പമാണ്. ഇതിന് വേണ്ടി അല്പം വെളിച്ചെണ്ണ എടുത്ത് അതില് ഉണങ്ങിയ നെല്ലിക്ക എടുത്ത്് അത് എണ്ണയില് മൂപ്പിച്ചെടുക്കുക. ഈ എണ്ണ തണുത്തതിന് ശേഷം മുടിയില് തേക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചില് ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്നുണ്ട്. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുന്നില്ല. ദിവസവും ഈ എണ്ണ തേച്ച് കുളിക്കാവുന്നതാണ്.

കറ്റാര്വാഴ
നിങ്ങളുടെ തലമുടിയിലേയും തലയോട്ടിയിലൂടേയും പി.എച്ച് ബാലന്സിനെ സന്തുലിതമാക്കുവാന് സഹായിക്കുന്ന വിശേഷപ്പെട്ട ഔഷധങ്ങളില് ഒന്നാണ് കറ്റാര്വാഴ. ഇത് ശിരോചര്മത്തിലേക്കും മുടി വേരുകളിലേക്കും ആഴ്ന്നിറങ്ങി തലമുടിയുടെ വളര്ച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എടുത്ത് മുടിയില് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും വര്ദ്ധിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ മുടി കൊഴിച്ചിലിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് കറ്റാര്വാഴ.