Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
എള്ളെണ്ണയും വെളിച്ചെണ്ണയും നരമാറും മാജിക് മിശ്രിതം
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ പ്രകടമായി കാണുന്ന ഒന്നാണ് മുടിയുടെ നര. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാർഗ്ഗങ്ങൾ ഉപയോഗിക്കാം എന്ന് പലർക്കും അറിയില്ല.എന്നാൽ എല്ലാവർക്കും മുടിയുടെ നര മാറ്റണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടതും. എന്നാല്‍ എള്ളെണ്ണയും വെളിച്ചെണ്ണയും ചേർക്കുന്നതിലൂടെ അത് മുടിക്കും ചർമ്മത്തിനും നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. എള്ളെണ്ണയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇതോടൊപ്പം തന്നെ സൗന്ദര്യ ഗുണങ്ങളും ഇതിൽ ധാരാളം ഉണ്ട്. ചർമസംരക്ഷണത്തിന് വേണ്ടിയും കേശസംരക്ഷണത്തിന് വേണ്ടിയും എള്ളെണ്ണയോടൊപ്പം അൽപം വെളിച്ചെണ്ണ കൂടി ചേരുമ്പോൾ എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. കിടക്കും മുൻപ് അൽപം എള്ളെണ്ണ വെളിച്ചെണ്ണ മിക്സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കൂ. ഇത് ചർമ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിനും എങ്ങനെയെല്ലാം എള്ളെണ്ണ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

അകാല നര
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകളേയും പെട്ടെന്ന് ഇല്ലാതാക്കുന്നു. അൽപം എള്ളെണ്ണ വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് തലയില്‍ തേക്കൂ. അൽപ സമയം കഴിയുമ്പോൾ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ശീലമാക്കേണ്ടതാണ്. അകാല നരയെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.

മുടിക്ക് കട്ടി വർദ്ധിപ്പിക്കാൻ
സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. ഇതിന് പരിഹാരം കാണുന്നതിനും മുടിയുടെ കട്ടി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് എള്ളെണ്ണ വെളിച്ചെണ്ണ മിശ്രിതം. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടിക്ക് നല്ല കട്ടിയും മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു മുതല്‍ക്കൂട്ട് തന്നെയാണ് എള്ളെണ്ണ.

താരനെ ഇല്ലാതാക്കാൻ
താരന്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും എള്ളെണ്ണ വെളിച്ചെണ്ണ മിശ്രിതം സഹായിക്കുന്നുണ്ട്. ഇത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിച്ച് അൽപ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചെറുതായി ചൂടാക്കിയ ശേഷം വേണം ഇത് തലയിൽ തേച്ച് പിടിപ്പിക്കാൻ. ഈ കാര്യം ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെയ്ത് നോക്കൂ. താരനെ പൂർണമായും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

നല്ലൊരു മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസർ ആണ് എള്ളെണ്ണ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് എള്ളെണ്ണ മികച്ചതാണ്. എള്ളെണ്ണ നല്ലൊരു മോയ്സ്ചുറൈസര്‍ ആണെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഏത് സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഇത് നല്ലതാണ്.

അകാല വാർദ്ധക്യത്തിന് പരിഹാരം
അകാലവാർദ്ധക്യം പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് വാർദ്ധക്യം തലപൊക്കുന്നത് മൂലമുണ്ടാകുന്ന പല അവസ്ഥകൾക്കും ചർമ്മത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. യാതൊരു സംശയവും കൂടാതെ തന്നെ നമുക്ക് എള്ളെണ്ണ സൗന്ദര്യത്തിന് ഉപയോഗിക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു എള്ളെണ്ണ. ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികൾക്ക് പൂർണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൂക്കിലും കവിളിലും എല്ലാം തേച്ച് പിടിപ്പിക്കാവുന്നതാണ്. പെട്ടെന്ന് ഫലം നൽകുന്നു എന്നതാണ് പ്രത്യേകത.

വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വരണ്ട ചർമ്മം ഈ കാലാവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എള്ളെണ്ണ തേച്ചാൽ മതി. ഇത് വരണ്ട ചർമ്മത്തിന് പരിഹാരം നൽകുന്നു.



Click it and Unblock the Notifications