For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെ

|

കേശസംരക്ഷണം അല്‍പം ക്ലേശകരമായ കാര്യം തന്നെയാണ് സ്ത്രീകള്‍ക്ക്. ഇടതൂര്‍ന്ന കനമാര്‍ന്ന മുടിക്കായി ധാരാളം വിദ്യകള്‍ അവര്‍ പരീക്ഷിക്കുന്നു. അത്തരം കേശസംരക്ഷണ വിദ്യകള്‍ക്കൊപ്പം നിങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് വാഴപ്പഴം ഉപയോഗിച്ചുള്ള ഹെയര്‍ മാസ്‌കുകള്‍. കേടായ മുടിയിഴകള്‍ നന്നാക്കാന്‍ കഴിയുന്ന ധാരാളം പോഷകഗുണങ്ങള്‍ വാഴപ്പഴത്തിലുണ്ട്.

Most read: വേനലിലും നേടാം പുതുപുത്തന്‍ മുഖം: ഈ വഴികള്‍ നോക്കൂMost read: വേനലിലും നേടാം പുതുപുത്തന്‍ മുഖം: ഈ വഴികള്‍ നോക്കൂ

പോഷകദത്തമായ ഹെയര്‍ മാസ്‌കുകള്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് വാഴപ്പഴത്തിനൊപ്പം വിവിധ ചേരുവകളും കലര്‍ത്താവുന്നതാണ്. നിങ്ങള്‍ക്ക് വീട്ടിലിരുന്നു തന്നെ ഇവയൊക്കെ എളുപ്പത്തില്‍ തയ്യാറാക്കി മുടിയില്‍ പ്രയോഗിക്കാവുന്നതുമാണ്. മുടിയുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്ന വാഴപ്പഴ ഹെയര്‍ മാസ്‌കുകളെക്കുറിച്ചും അവ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്നും കൂടുതല്‍ അറിയാം.

വാഴപ്പഴം ഹെയര്‍ മാസ്‌കുകളുടെ പ്രയോജനങ്ങള്‍

വാഴപ്പഴം ഹെയര്‍ മാസ്‌കുകളുടെ പ്രയോജനങ്ങള്‍

വിറ്റാമിനുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിലിക്കണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. സിലിക്കണ്‍ സംയുക്തങ്ങള്‍ മുടിയുടെ പുറംതൊലി പാളി ശക്തിപ്പെടുത്തുന്നു. ഇത് മുടിക്ക് തിളക്കം നല്‍കുകയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിനും അതിന്റെ തൊലിക്കും ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, താരന്‍ പോലുള്ള ഫംഗസ് അണുബാധകളെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കേടുവന്ന മുടിയുടെ അറ്റങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.

വാഴപ്പഴം + അവോക്കാഡോ ഹെയര്‍ മാസ്‌ക്

വാഴപ്പഴം + അവോക്കാഡോ ഹെയര്‍ മാസ്‌ക്

പൊട്ടുന്ന മുടിക്ക് ഈ ഹെയര്‍ മാസ്‌ക് അനുയോജ്യമാണ്. മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവോക്കാഡോയില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍, നിയാസിന്‍, ഫോളേറ്റ്, മഗ്‌നീഷ്യം, പൊട്ടാസ്യം, പാന്റോതെനിക് ആസിഡ്, വിറ്റാമിന്‍ എ, ബി 6, സി, ഇ, കെ 1 എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അര കഷ്ണം പഴുത്ത അവോക്കാഡോ, ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. അവോക്കാഡോയും വാഴപ്പഴവും ഒരുമിച്ച് അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടി കഴുകി വരണ്ടതാക്കുക. മുടി ഭാഗങ്ങളായി വിഭജിച്ച് മാസ്‌ക് പ്രയോഗിക്കുക. തല ഒരു തുണി ഉപപയോഗിച്ച് മൂടി 30 മിനിറ്റ് വയ്ക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മാസ്‌ക് കഴുകിക്കളയുക, മുടി ഷാംപൂ ചെയ്യുക.

Most read:മുഖകാന്തി വിടര്‍ത്താന്‍ മുന്തിരി ഫേസ് മാസ്‌കുകള്‍Most read:മുഖകാന്തി വിടര്‍ത്താന്‍ മുന്തിരി ഫേസ് മാസ്‌കുകള്‍

വാഴപ്പഴം + വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

വാഴപ്പഴം + വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

എല്ലാതരം മുടിക്കും ഉയോഗിക്കാവുന്ന ഒന്നാണിത്. വെളിച്ചെണ്ണയ്ക്ക് രോഗശാന്തി ഗുണങ്ങളുണ്ട്. ഇതിന്റെ ഫാറ്റി ആസിഡുകള്‍ മുടിവേരുകളിലേക്ക് എളുപ്പത്തില്‍ തുളച്ചുകയറുകയും മുടി നിറയ്ക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിന്റെയും വെളിച്ചെണ്ണയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് ദീര്‍ഘനേരം തിളക്കവും ഈര്‍പ്പവും പ്രദാനം ചെയ്യുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ എടുക്കുക. ഒരു പാത്രത്തില്‍ വാഴപ്പഴം മാഷ് ചെയ്യുക. തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ത്ത് ചേരുവകള്‍ ക്രീം രൂപത്തിലാക്കുക. ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുന്നതിന് മുമ്പ് ഷാമ്പൂ ചെയ്ത് മുടി വരണ്ടതാക്കുക. നിങ്ങളുടെ മുടി വിഭജിച്ച് വേരുകളില്‍ നിന്ന് മുടിയുടെ അറ്റത്തേക്ക് മാസ്‌ക് പ്രയോഗിക്കുക. ഒരു തുണി ഉപയോഗിച്ച് തല പൊതിഞ്ഞ് 30 മിനിറ്റ് വയ്ക്കുക. ശേഷം വെള്ളത്തില്‍ മുടി കഴുകി പതിവുപോലെ ഷാമ്പൂ ചെയ്യുക.

വാഴപ്പഴം + മുട്ട ഹെയര്‍ മാസ്‌ക്

വാഴപ്പഴം + മുട്ട ഹെയര്‍ മാസ്‌ക്

വരണ്ടതും എണ്ണമയമുള്ളതുമായ മുടിക്ക് മികച്ചതാണിത്. നിങ്ങളുടെ മുടി തിളക്കവും പോഷണവും നിലനിര്‍ത്തുന്നതിനാണ് ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരുയിലെ പെപ്‌റ്റൈഡുകള്‍ മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന ഘടകമായ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് മുട്ട. വരണ്ട മുടിയുണ്ടെങ്കില്‍ മുട്ടയുടെ മഞ്ഞക്കരു മാത്രം ഉപയോഗിക്കുക, എണ്ണമയമുള്ള മുടിയുണ്ടെങ്കില്‍ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുക, സാധാരണ മുടി ആണെങ്കില്‍ മഞ്ഞയും വെള്ളയും ഉപയോഗിക്കുക.

Most read:ചര്‍മ്മത്തിനു മികവേകാന്‍ കരിമ്പിന്‍ ജ്യൂസ്Most read:ചര്‍മ്മത്തിനു മികവേകാന്‍ കരിമ്പിന്‍ ജ്യൂസ്

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, രണ്ട് മുട്ട, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. അടിച്ചെടുത്ത വാഴപ്പഴം ഒരു പാത്രത്തിലാക്കി മുട്ട അടിച്ച് ചേര്‍ക്കുക. ഇതിലേക്ക് ഒലിവ് ഓയിലും തേനും ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറില്‍ മിക്‌സ് ചെയ്യുക. നന്നായി അടിച്ച മിശ്രിതം നിങ്ങളുടെ തലമുടി, തലയോട്ടി എന്നിവയില്‍ പ്രയോഗിക്കുക. ഒരു തുണി പൊതിഞ്ഞ് തല ഒരു മണിക്കൂര്‍ ഉണക്കുക. ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക.

വാഴപ്പഴം + ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

വാഴപ്പഴം + ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ തലമുടിക്ക് ബലം നല്‍കുന്നു. ഒലിവ് ഓയിലില്‍ സമ്പന്നമായ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ പതിവ് കണ്ടീഷണറിനെ ഈ ഹെയര്‍ മാസ്‌ക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ കഴിയും. ഇത് മുടിയെ മൃദുവാക്കാനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. കഷണങ്ങളൊന്നും അവശേഷിക്കാതെ വാഴപ്പഴം മിശ്രിതമാക്കുക. ഇതില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടി വിഭജിച്ച് ഒരു ബ്രഷിന്റെ സഹായത്തോടെ വേരുകളില്‍ നിന്ന് മിശ്രിതം പ്രയോഗിക്കുക. നിങ്ങളുടെ തലയോട്ടിയിലും തലമുടിയുടെയും ഓരോ ഭാഗവും മറച്ചുകൊണ്ട് കഴിയുന്നത്ര പ്രയോഗിക്കുക. ഹെയര്‍ മാസ്‌ക് 30 മിനിറ്റ് വിടുക. ശേഷം മുടി ഷാംപൂ ചെയ്യുന്നതിനുമുമ്പ് മാസ്‌ക് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

most read:താരന്‍ വിട്ടൊഴിയും; ചെറുനാരങ്ങ ഇങ്ങനെയെങ്കില്‍most read:താരന്‍ വിട്ടൊഴിയും; ചെറുനാരങ്ങ ഇങ്ങനെയെങ്കില്‍

വാഴപ്പഴം + തേന്‍ ഹെയര്‍ മാസ്‌ക്

വാഴപ്പഴം + തേന്‍ ഹെയര്‍ മാസ്‌ക്

വരണ്ടതും ദുര്‍ബലവുമായ മുടിക്ക് ഈ ഹെയര്‍ മാസ്‌ക് അനുയോജ്യമാണ്. തേന്‍ ഒരു സ്വാഭാവിക ഹ്യൂമെക്ടന്റ്, ഹെയര്‍ കണ്ടീഷണറാണ്. ഇത് ഈര്‍പ്പം ചേര്‍ക്കുകയും മുഷിഞ്ഞ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉപയോഗിച്ച് സെബോറെഹിക് ഡെര്‍മറ്റൈറ്റിസ്, താരന്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. മുടി ശക്തിപ്പെടുത്തുന്നതിനും ഇത് മികച്ചതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അര ടേബിള്‍സ്പൂണ്‍ തേന്‍, ഒരു വാഴപ്പഴം എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം നിങ്ങളുടെ തലമുടി ഷാംപൂ ചെയ്ത് വരണ്ടതാക്കുക. ഒരു ബ്രഷിന്റെ സഹായത്തോടെ വേരുകളില്‍ നിന്ന് അറ്റങ്ങളിലേക്ക് ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. നിങ്ങളുടെ തലമുടി ഒരു തുണിയില്‍ പൊതിഞ്ഞ് 20 മുതല്‍ 30 മിനിറ്റ് വരെ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് തല കഴുകുക.

വാഴപ്പഴം + പപ്പായ ഹെയര്‍ മാസ്‌ക്

വാഴപ്പഴം + പപ്പായ ഹെയര്‍ മാസ്‌ക്

ദുര്‍ബലവും നേര്‍ത്തതുമായ മുടി മുടിക്ക് ഗുണം ചെയ്യുന്നു. സ്വാഭാവിക ഹെയര്‍ കണ്ടീഷണറായി പപ്പായ പലപ്പോഴും ഉപയോഗിക്കുന്നു. എന്നിരുന്നാലും, പ്രകോപിപ്പിക്കാനിടയുള്ള ഒരു ലാറ്റക്‌സ് ദ്രാവകം പുറത്തുവിടുന്നതിനാല്‍ ഇത് ചെറിയ അളവില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നു. ഇതില്‍ ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. പപ്പായക്ക് അവയുടെ സത്തില്‍ ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. താരന്‍, തലയോട്ടിയിലെ മറ്റ് അണുബാധകള്‍ക്കുള്ള ചികിത്സയ്ക്ക് ഇത് സഹായിക്കുന്നു.

Most read:വേനലില്‍ ഇനി മുഖം വാടില്ല; ബദാം ഫേഷ്യലുകള്‍Most read:വേനലില്‍ ഇനി മുഖം വാടില്ല; ബദാം ഫേഷ്യലുകള്‍

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു വാഴപ്പഴം, കാല്‍ കഷ്ണം പഴുത്ത പപ്പായ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. വാഴപ്പഴവും പപ്പായയും ചെറിയ കഷണങ്ങളായി മുറിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് തേന്‍ ഒഴിച്ച് മിശ്രിതമാക്കുക. നിങ്ങളുടെ തലയോട്ടിയിലെ ഓരോ ഇഞ്ചും ഈ ഹെയര്‍ മാസ്‌ക് ഉപയോഗിച്ച് മൂടുക. 30 മുതല്‍ 40 മിനിറ്റ് വരെ ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മാസ്‌ക് കഴുകിക്കളയുക, മുടി ഷാംപൂ ചെയ്യുക.

ചില മുന്‍കരുതലുകള്‍

ചില മുന്‍കരുതലുകള്‍

വാഴപ്പഴം ഒരു പള്‍പ്പ് ആയി അടിച്ചെടുത്തുവെന്ന് ഉറപ്പാക്കുക. വാഴപ്പഴത്തിന്റെ ഏതെങ്കിലും കഷണങ്ങള്‍ നിങ്ങളുടെ മുടിയില്‍ പിടിക്കുകയും നീക്കംചെയ്യാന്‍ പ്രയാസമാവുകയും ചെയ്യും. രണ്ടാമതായി, ഹെയര്‍ മാസ്‌കുകള്‍ നിങ്ങളുടെ വരണ്ട മുടിയില്‍ അല്ലെന്ന് ഉറപ്പാക്കുക. നനവ് നിലനിര്‍ത്തിയാല്‍ അവ നീക്കംചെയ്യുന്നത് എളുപ്പമാണ്. അവസാനമായി വാഴപ്പഴം നിങ്ങള്‍ക്ക് അലര്‍ജിയായ വസ്തു അല്ലെന്ന് ഉറപ്പാക്കുക.

English summary

Banana Hair Masks For All Hair Types

Bananas are great for your hair and scalp. They are known to improve manageability and shine of your hair. Learn how to make banana hair masks at home.
Story first published: Wednesday, April 1, 2020, 15:08 [IST]
X
Desktop Bottom Promotion