Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ദിവസം ചെല്ലുന്തോറും മുടി കൊഴിച്ചില്‍ കൂടുന്നോ: ആയുര്‍വ്വേദം പരിഹാരം കാണും
മുടി കൊഴിച്ചില്‍ എന്നത് എല്ലാവരും ഏത് പ്രായത്തിലും അനുഭവിക്കുന്നതാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. മുടി കൊഴിച്ചില്‍ എങ്ങനെയെങ്കിലും നിന്നാല്‍ മതി എന്ന് വിചാരിച്ച് പലരും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് എന്ന വാഗ്ദാനങ്ങളോട് കൂടി വിപണിയില്‍ ഇറങ്ങിയ പല എണ്ണകളും ഷാമ്പൂകളും വാങ്ങി പരീക്ഷിക്കുന്നു. എന്നാല്‍ ഇത് പിന്നീട് പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്.

പതിവിലും കൂടുതല്‍ തവണ മുടി കൊഴിച്ചില്‍ ഉള്ളവര്‍ ഇനിയും കാത്തു നില്‍ക്കാതെ ഉടനേ തന്നെ നല്ലൊരു പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അതിന് നമ്മളെ ചില ആയുര്‍വ്വേദ ഔഷധങ്ങള്‍ സഹായിക്കുന്നു. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും താരനേയും അകാല നരയേയും പൂര്‍ണമായും ഒഴിവാക്കുന്നതിനും നമ്മളെ സഹായിക്കുന്ന ആയുര്‍വ്വേദ വഴികളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ആരോഗ്യ ഗുണങ്ങള്‍ കൂടി ഉള്ള ഈ ഔഷധം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബ്രഹ്മി
ബ്രഹ്മി ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും ബ്രഹ്മി നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് മുടി കൊഴിച്ചില്‍ അകാല നര എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഇത് ഉണക്കിപ്പൊടിച്ചും എണ്ണയില്‍ ഉപയോഗിക്കാം, പച്ച ഇല എണ്ണയില്‍ കാച്ചിയും ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് രോമകൂപങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ബ്രഹ്മിയിലേക്ക് മാറൂ.

കയ്യോന്നി
കയ്യോന്നിയും നമ്മുടെ നാട്ടിന് പുറങ്ങളില്‍ സമൃദ്ധമാണ്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും നമുക്ക് കയ്യോന്നി ഉപയോഗിക്കാം. മുടി സമൃദ്ധമായി വളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിയില്‍ കാണിക്കുന്ന മാജിക് അത്രയേറെ അത്ഭുതകരമാണ്. മുടി കൊഴിച്ചില്‍ അകറ്റുകയും താരനെ ഇല്ലാതാക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത് അകാല നരയെന്ന വില്ലനെ ചെറുക്കുകയും ചെയ്യുന്നു. ദിനവും എന്ന പോലെ നിങ്ങള്‍ക്ക് കയ്യോന്നിയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കാവുന്നതാണ്.

നെല്ലിക്ക
മുടിയില്‍ മാജിക് കാണിക്കുന്നതാണ് നെല്ലിക്ക.. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. നെല്ലിക്ക ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരില്‍ പോലും പലപ്പോഴും മുടിയഴക് വ്യത്യാസപ്പെട്ടതായി കാണാം. ഇത് ഉണക്കിപ്പൊടിച്ച് എണ്ണ കാച്ച് തലയില്‍ തേക്കുന്നത് ശീലമാക്കൂ, ഇത് ഫ്രീ റാഡിക്കലുകളാല്‍ രോമകൂപങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയുന്നതിനും അതോടൊപ്പം മുടിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കുകയും അകാലനരയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. നെല്ലിക്ക നീര് നിങ്ങള്‍ക്ക് മുടിയില്‍ നേരിട്ട് ഉപയോഗിക്കാവുന്നതാണ്.

ത്രിഫല
ആയുര്‍വ്വേദത്തില്‍ അത്രയധികം ഗുണങ്ങള്‍ ഉള്ള ഒന്നാണ് ത്രിഫല. ഇത് മൂന്ന് കൂട്ടുകളുടെ മിശ്രിതമാണ്. ആയുര്‍വേദ ഹെര്‍ബല്‍ മിശ്രിതം ആയത് കൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയേറെ ഗുണം കാണിക്കുന്നു. മുടി കൊഴിച്ചിലും മുടി നരയ്ക്കുന്നതിലും പ്രതിരോധിക്കാന്‍ ഈ ആയുര്‍വേദ ഹെര്‍ബല്‍ മിക്സ് സഹായിക്കുന്നു. ഇത് സ്ഥിരമായി അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഉപയോഗിച്ച് നോക്കൂ. നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യവും കരുത്തും നല്ലതുപോലെ നിലനിര്‍ത്താം.

കര്‍പ്പൂരം
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കര്‍പ്പൂരം വളരെയധികം ഗുണം ചെയ്യുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണയില്‍ ഒരു കഷ്ണം കര്‍പ്പൂരം കലര്‍ത്തി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ രണ്ടുതവണയോ തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ ഫംഗസ് അണുബാധകളെ ചെറുക്കുകയും താരനെന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ തലയോട്ടിയിലെ ചൊറിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് വഴി മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നതിനും കര്‍പ്പൂരം സഹായിക്കുന്നു.



Click it and Unblock the Notifications
