For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴി

|

ഓരോ വ്യക്തിയും ഒരു നിശ്ചിത പ്രായത്തില്‍ മുടി കൊഴിച്ചില്‍ അനുഭവിക്കുന്നു. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ മുടികൊഴിയുന്നത് നിങ്ങളുടെ മുടി സംരക്ഷണത്തിലെ ശ്രദ്ധക്കുറവുകൊണ്ടായിരിക്കാം. ഇതിന് വിവിധ ഘടകങ്ങള്‍ കാരണമാകുന്നു. എന്നിരുന്നാലും, നിങ്ങളുടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ മുടി സ്വാഭാവികമായി വളരാന്‍ സഹായിക്കുന്ന ഏറ്റവും മികച്ചതും ഫലപ്രദവുമായ മാര്‍ഗ്ഗം ആയുര്‍വേദത്തിലുണ്ട്.

Most read: മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍Most read: മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍

ആയുര്‍വേദ സമ്പ്രദായം വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ദോഷങ്ങളിലേതിനെങ്കിലും അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ അത് വിവിധ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നു. പിത്തദോഷം വര്‍ദ്ധിക്കുന്നതിന്റെ ഫലമാണ് മുടി പ്രശ്‌നങ്ങള്‍ എന്ന് ആയുര്‍വേദ വിദഗ്ദ്ധര്‍ പറയുന്നു. ആയുര്‍വേദത്തില്‍, മുടി കൊഴിച്ചില്‍ തടയുന്നതും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ധാരാളം സസ്യങ്ങളുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന അത്തരം ആയുര്‍വേദ കൂട്ടുകള്‍ ഇതാ.

ഭൃംഗരാജ്

ഭൃംഗരാജ്

പ്രത്യേകിച്ചും ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ വളരുന്ന ഒരു ഇന്ത്യന്‍ സസ്യമാണ് ഭ്രിംഗ്രാജ്. പലതരം മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സയാണ് ഭൃംഗരാജ്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുമുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് ഇത്. ഭൃംഗരാജ് നിങ്ങളുടെ തലയോട്ടിയിലും മുടിയവേരുകളിലും രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലയോട്ടിക്ക് ആശ്വാസം നല്‍കുന്നു. മുടിയുടെ വേരുകളും ഫോളിക്കിളുകളും സജീവമാക്കുകയും സ്വാഭാവിക മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മുടിയെ സ്വാഭാവികമായി പോഷിപ്പിക്കുകയും ആരോഗ്യകരവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

തേങ്ങയിലോ എള്ളെണ്ണയിലോ ഭൃംഗരാജ് എണ്ണ ചേര്‍ത്ത് ഭൃംഗരാജ് ഓയില്‍ ഉണ്ടാക്കി നിങ്ങള്‍ക്ക് പതിവായി മുടിയില്‍ ഇത് ഉപയോഗിക്കാം. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Most read:കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാംMost read:കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാം

ബ്രഹ്‌മി

ബ്രഹ്‌മി

മുടിയുടെ വളര്‍ച്ചയ്ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു അത്ഭുത സസ്യമാണ് ബ്രഹ്‌മി. മുടി കൊഴിച്ചില്‍ തടയാനായുള്ള ഒരു പരമ്പരാഗത ആയുര്‍വേദ ഹെര്‍ബല്‍ ഓയില്‍ ആണ് ഇത്. നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്‍ സജീവമാക്കുന്ന ഒരു ആല്‍ക്കലോയ്ഡ് ബ്രഹ്‌മി എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി സ്വാഭാവികമായി ശക്തിപ്പെടുത്തുന്നു. ബ്രഹ്‌മി നിങ്ങളുടെ വരണ്ടതും കേടായതുമായ തലയോട്ടി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും ബ്രഹ്‌മി സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ ഉണ്ടാകുമ്പോള്‍ പലര്‍ക്കും മുടി കൊഴിയുന്നത് സാധാരണമാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

വെളിച്ചെണ്ണയില്‍ ബ്രഹ്‌മി ഇലകള്‍ ചേര്‍ത്ത് തിളപ്പിക്കുക. അത് പകുതി ആയി കുറയുന്നവരെ തിളച്ചു കഴിഞ്ഞാല്‍ തീയില്‍ നിന്ന് നീക്കി തണുപ്പിക്കുക. ബ്രഹ്‌മി എണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ നീക്കാന്‍ സഹായിക്കും.

Most read:കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാംMost read:കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാം

നെല്ലിക്ക

നെല്ലിക്ക

മുടിസംരക്ഷണത്തിന്റെയും ചര്‍മ്മസംരക്ഷണത്തിന്റെയും ഒരു പ്രധാന ഭാഗമാണ് വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിക്ക് കരുത്തും തിളക്കവും നല്‍കുകയും ചെയ്യുന്നു മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക മൊത്തത്തില്‍ നല്ലതാണ്. കാരണം ഇത് താരന്‍ നീക്കം ചെയ്യാനും ഫോളിക്കിളുകളിലെ കൊഴുപ്പും അഴുക്കും ഇല്ലാതാക്കാനും സഹായിക്കുന്നു. നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് മുടിയിഴകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

സ്വാഭാവിക മുടിവളര്‍ച്ചയ്ക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ തലയില്‍ നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പരിപാലിക്കാന്‍ നിങ്ങള്‍ക്ക് ദിവസവും രാവിലെ അല്‍പം നെല്ലിക്ക ജ്യൂസ് കഴിക്കാം.

ഉലുവ

ഉലുവ

മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു സാധാരണ സുഗന്ധവ്യഞ്ജനമാണ് ഉലുവ. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള ഉലുവ ഒരു മികച്ച ആയുര്‍വേദ മരുന്നായി കണക്കാക്കപ്പെടുന്നു. ഉലുവയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലും താരനും, വിവിധ തരത്തിലുള്ള തലയോട്ടി പ്രശ്‌നങ്ങളും ചെറുക്കാന്‍ വളരെ ഫലപ്രദമാണ്. ഇത് നിങ്ങളുടെ മുടിക്ക് പോഷണം നല്‍കിക്കൊണ്ട് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

Most read:വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍Most read:വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു രാത്രി വെള്ളത്തില്‍ ഉലുവ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി അരച്ച് മുടിയിലും തലയോട്ടിയിലും പുരട്ടി അര മണിക്കൂര്‍ വിടുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മുടിക്ക് മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കുക.

ശിക്കാകായ്

ശിക്കാകായ്

മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കുന്ന ഒരു മികച്ച സസ്യമാണ് ശിക്കാകായ്. ഷാംപൂവിന് പകരം പ്രകൃതിദത്ത ബദലായി കണക്കാക്കപ്പെടുന്ന ഇത് മുടി നല്ല രീതിയില്‍ വൃത്തിയാക്കുന്നു. ശിക്കാക്കായിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിക്ക് പോഷണം നല്‍കാനും സ്വാഭാവികമായും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ശിക്കാക്കായ് നന്നായി പൊടിച്ചെടുക്കുക. വെളിച്ചെണ്ണയില്‍ 2 ടേബിള്‍സ്പൂണ്‍ ശിക്കാകായ് പൊടി ചേര്‍ക്കുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ഉപയോഗിച്ച് നിങ്ങളുടെ മുടി മസാജ് ചെയ്യുക. കൂടാതെ, ഷാംപൂവിന് ബദലായി നിങ്ങള്‍ക്ക് മുടിയില്‍ ശിക്കാകായ് ഉപയോഗിച്ച് കഴുകാം.

Most read:അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌Most read:അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌

പനികൂര്‍ക്ക

പനികൂര്‍ക്ക

പനിക്കൂര്‍ക്കയില്‍ നിന്ന് തയാറാക്കുന്ന അവശ്യ എണ്ണയ്ക്ക് ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാന്‍ സാധ്യതയുള്ള ബാക്ടീരിയകള്‍ക്കെതിരെ ഫലപ്രദമായി പോരാടുന്നു. തലമുടിയില്‍ ഒരു മാസ്‌കായി പാനികൂര്‍ക്ക പുരട്ടാം. പനികൂര്‍ക്ക ഇല നല്ലപോലെ പേസ്റ്റ് രൂപത്തിലാക്കുക. അതില്‍ തേനോ പനിനീരോ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് കുറഞ്ഞത് 2-3 മണിക്കൂറെങ്കിലും വയ്ക്കുക. ശേഷം, ഏതെങ്കിലും ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

English summary

Ayurvedic Herbs for Hair Growth in Malayalam

Ayurveda has many secrets to reveal that can help to restore your hair growth. Here are some of the best ayurvedic herbs for hair growth.
X
Desktop Bottom Promotion