ഈ ആയുര്‍വേദ കൂട്ടിലുണ്ട് മുടിക്ക് കരുത്തും തിളക്കവും ലഭിക്കാന്‍ വഴി; ഉപയോഗം ഇങ്ങനെ

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയാണ് എല്ലാവരും കൊതിക്കുന്നത്. അത് നേടുന്നതിന് വ്യത്യസ്ത മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കായി എത്ര പണം ചെലവഴിക്കാനും പലരും മടിക്കുന്നില്ല. എന്നാല്‍, അത്തരം കേശ സംരക്ഷണ ഉത്പന്നങ്ങള്‍ മിക്കതും കെമിക്കല്‍ അടിസ്ഥാനമാക്കിയുള്ളവയാണെന്നു കൂടി അറിഞ്ഞിരിക്കുക. അവ നമ്മുടെ മുടിക്ക് താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നത്.

എന്നാല്‍ ആയുര്‍വേദത്തിന്റെ രീതി അല്‍പം വ്യത്യസ്തമാണ്. കേശസംരക്ഷണത്തിന് ആയുര്‍വേദ വഴികള്‍ ഉപയോഗിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ആയുര്‍വേദം എന്നത് ഒരു പ്രാദേശിക ചികിത്സ മാത്രമല്ല, അത് യഥാര്‍ത്ഥത്തില്‍ പ്രശ്‌നത്തിന്റെ മൂലകാരണത്തെ ചികിത്സിക്കുന്നു. അതുകൊണ്ടാണ്, രാസവസ്തുക്കള്‍ നിറഞ്ഞ കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം നിങ്ങള്‍ ആയുര്‍വേദ കൂട്ടുകള്‍ ഉപയോഗിക്കേണ്ടത്. ആരോഗ്യമുള്ള മുടി ലഭിക്കാനായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലളിതമായ ചില ആയുര്‍വേദ ഹെയര്‍ പാക്കുകള്‍ ഇതാ.

 കേശസംരക്ഷണത്തിന് ആയുര്‍വേദം

കേശസംരക്ഷണത്തിന് ആയുര്‍വേദം

വാത, പിത്ത, കഫ ദോഷങ്ങള്‍ സന്തുലിതമാക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്ന് ആയുര്‍വേദം പറയുന്നു. വാത, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയാണ് നമ്മുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സംബന്ധിച്ച് നാം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. മുടി ആരോഗ്യമുള്ളതാണെങ്കില്‍, അത് നിങ്ങളുടെ വാത, പിത്ത, കഫ എന്നിവ നല്ല രീതിയിലാണെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ വരണ്ട മുടി, നരച്ച മുടി, മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ എന്തെങ്കിലും മുടി പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, മൂന്ന് ദോഷങ്ങളുടെയും അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. വാതദോഷം നിങ്ങളില്‍ വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് കാരണമാകും. ഇത് മുടിയുടെ അറ്റം പിളരല്‍, മുടി കൊഴിച്ചില്‍, മുടി വളര്‍ച്ചക്കുറവ് എന്നിവയ്ക്കു കാരണമാകുന്നു. പിത്തദോഷം വര്‍ദ്ധിക്കുന്നത് മുടിയിഴകളില്‍ അധിക ചൂട് ഉണ്ടാക്കും. ഇത് മുടി കൊഴിച്ചിലിനും കഷണ്ടിക്കും അകാല നരയ്ക്കും കാരണമാകും. കഫ ദോഷം വര്‍ദ്ധിക്കുന്നത് എണ്ണമയമുള്ളതും കനത്തതുമായ മുടിയാണ് സൂചിപ്പിക്കുന്നത്.

നെല്ലിക്ക ഹെയര്‍പാക്ക്

നെല്ലിക്ക ഹെയര്‍പാക്ക്

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി നേടാനുള്ള പരമ്പരാഗത മാര്‍ഗമാണ് നെല്ലിക്ക. മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന വിവിധ ധാതുക്കളും വിറ്റാമിനുകളും അമിനോ ആസിഡുകളും ആന്റി ഓക്സിഡന്റുകളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പതിവായി പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയിഴകളെ പോഷിപ്പിക്കുകയും പുതിയ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി ആരോഗ്യമുള്ള മുടിക്ക് പ്രധാനമാണ്. വിറ്റാമിന്‍ സിയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും പുതിയ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കൊളാജന്‍ രോമകൂപങ്ങളിലെ നിര്‍ജ്ജീവ കോശങ്ങളെ ആരോഗ്യകരമായ പുതിയ കോശങ്ങളാക്കി മാറ്റി മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു.

നെല്ലിക്കയും തൈരും

നെല്ലിക്കയും തൈരും

ഒരു പാത്രത്തില്‍ 1-2 ടീസ്പൂണ്‍ തൈര് എടുക്കുക. ഇതിലേക്ക് കുറച്ച് നെല്ലിക്കപ്പൊടി ചേര്‍ക്കുക. ഇവ രണ്ടും യോജിപ്പിച്ച് ആയുര്‍വേദ ഹെയര്‍ പാക്ക് തയ്യാറാക്കുക. ഇത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടി നിങ്ങളുടെ വിരല്‍ത്തുമ്പു കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിനുമുമ്പ് ഈ ഹെയര്‍പാക്ക് ഒരു മണിക്കൂര്‍ മുടിയില്‍ വയ്ക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

തേനും നെല്ലിക്കയും

തേനും നെല്ലിക്കയും

1-2 ടീസ്പൂണ്‍ നെല്ലിക്ക പൊടി എടുത്ത് അതില്‍ ആവശ്യത്തിന് തേന്‍ ചേര്‍ക്കുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുത്തുന്നതിന് ഇവ ഒരുമിച്ച് ഇളക്കുക. ഈ ആയുര്‍വേദ ഹെയര്‍ പാക്ക് മുടിയിലും തലയോട്ടിയിലും പുരട്ടുക. വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഇത് 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക.

നെല്ലിക്കയും നാരങ്ങ നീരും

നെല്ലിക്കയും നാരങ്ങ നീരും

2-3 ടീസ്പൂണ്‍ നെല്ലിക്ക പൊടിയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റിലേക്ക്, 1-2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ആയുര്‍വേദ ഹെയര്‍ പാക്ക് തയ്യാറാക്കാന്‍ ഈ ചേരുവകള്‍ ഒരുമിച്ച് കലര്‍ത്തുക. ഇത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടി വിരല്‍ത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ആവര്‍ത്തിക്കുക.

നെല്ലിക്കയും കറിവേപ്പിലയും

നെല്ലിക്കയും കറിവേപ്പിലയും

രണ്ട് നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ബ്ലെന്‍ഡറില്‍ ഇടുക. ഒരു പിടി പുതിയ കറിവേപ്പിലയും കുറച്ച് വെള്ളവും ചേര്‍ക്കുക. ആയുര്‍വേദ ഹെയര്‍ പാക്ക് തയ്യാറാക്കാന്‍ എല്ലാം നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി മിക്‌സ് ചെയ്ത് കഴിഞ്ഞ് തലയോട്ടിയിലും മുടിയിലും തേക്കുക. നിങ്ങളുടെ വിരല്‍ത്തുമ്പ് കൊണ്ട് അല്‍പനേരം മൃദുവായി മസാജ് ചെയ്യുക. രണ്ട് മണിക്കൂര്‍ നേരം ഇത് മുടിയില്‍ വയ്ക്കുക. അതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഹെയര്‍ പാക്ക് ഉപയോഗിക്കുക.

വേപ്പില ആയുര്‍വേദ ഹെയര്‍ പാക്ക്

വേപ്പില ആയുര്‍വേദ ഹെയര്‍ പാക്ക്

ആരോഗ്യമുള്ള തലയോട്ടിയില്‍ നിന്ന് ആരോഗ്യമുള്ള മുടി വളരുന്നു. ആരോഗ്യമുള്ള തലയോട്ടി നിലനിര്‍ത്താന്‍ വേപ്പ് വളരെ ഫലപ്രദമാണ്. തലയോട്ടിയുടെ മോശം ആരോഗ്യം ഗുരുതരമായ മുടി കൊഴിച്ചില്‍ ഉള്‍പ്പെടെ നിരവധി മുടി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വേപ്പിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയില്‍ നിന്ന് ബാക്ടീരിയയെയും ഫംഗസിനെയും അകറ്റാന്‍ സഹായിക്കുന്നു. ഇത് തലയോട്ടിയിലെ അണുബാധയും തലയോട്ടിയിലെ ദുര്‍ഗന്ധവും തടയുന്നു. കൂടാതെ, വേപ്പിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ തലയോട്ടിയിലെ വീക്കം ചികിത്സിക്കാനും സഹായിക്കുന്നു. വേപ്പ് നമ്മുടെ മുടിക്കും തലയോട്ടിക്കും മികച്ച മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു. ലിനോലെയിക് ആസിഡ്, ഒലിക് ആസിഡ്, സ്റ്റിയറിക് ആസിഡ് എന്നിങ്ങനെ നിരവധി ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകള്‍ വരണ്ടതും കേടായതുമായ മുടിയെ പോഷിപ്പിക്കുകയും തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വേപ്പിന്റെ ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ അകറ്റി താരനില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

വേപ്പ് ഹെയര്‍ പാക്ക്

വേപ്പ് ഹെയര്‍ പാക്ക്

3-4 ടീസ്പൂണ്‍ വേപ്പിന്‍ പൊടിയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ ആയുര്‍വേദ ഹെയര്‍ പാക്ക് തലയോട്ടിയിലും മുടിയിലും പുരട്ടുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതിന് മുമ്പ് ഈ പാക്ക് കുറഞ്ഞത് 40 മിനിറ്റെങ്കിലും ഉണങ്ങാന്‍ വിടുക. എല്ലാ ആഴ്ചയും ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുക.

നാരങ്ങ നീരും വേപ്പിലയും

നാരങ്ങ നീരും വേപ്പിലയും

ഒരു പിടി വേപ്പില എടുത്ത് കുറച്ചു ദിവസം തണലില്‍ ഉണക്കിയ ശേഷം ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍, 2-3 ടേബിള്‍സ്പൂണ്‍ വേപ്പിന്‍ പൊടി എടുത്ത് അതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. കൂടാതെ 1-2 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് ഇതെല്ലാം മിക്‌സ് ചെയ്യുക. ഈ ആയുര്‍വേദ ഹെയര്‍ പാക്ക് തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം വീര്യം കുറഞ്ഞ ഷാംപൂവും ശുദ്ധജലവും ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രക്രിയ ആവര്‍ത്തിക്കുക.

വേപ്പിലയും കറിവേപ്പിലയും

വേപ്പിലയും കറിവേപ്പിലയും

മുകളില്‍ പറഞ്ഞഅതേ രീതിയില്‍ വേപ്പിന്‍ പൊടി തയ്യാറാക്കുക. കൂടാതെ ഒരു പിടി കറിവേപ്പില പൊടിച്ച് കറിവേപ്പില പൊടി തയ്യാറാക്കുക. ഒരു പാത്രത്തില്‍ 2-3 ടീസ്പൂണ്‍ വീതം വേപ്പില പൊടിയും കറിവേപ്പില പൊടിയും എടുക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് അവ ഒന്നിച്ച് ഇളക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി നിങ്ങളുടെ വിരല്‍ത്തുമ്പ് കൊണ്ട് കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറോളം ഈ മാസ്‌ക് തലയില്‍ വയ്ക്കുക. ശേഷം ഷാംപൂവും വെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക. ഈ ആയുര്‍വേദ ഹെയര്‍ പാക്ക് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക.

ഭൃംഗരാജ് ആയുര്‍വേദ ഹെയര്‍ പാക്ക്

ഭൃംഗരാജ് ആയുര്‍വേദ ഹെയര്‍ പാക്ക്

ആരോഗ്യമുള്ള മുടി കൈവരിക്കാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച ഔഷധമാണ് ഭൃംഗരാജ്. ഭൃംഗരാജ് പതിവായി പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, തലയോട്ടിയെയും മുടിയിഴകളെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിനും താരന്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഭൃംഗരാജ് പതിവായി പ്രയോഗിക്കുന്നത് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കഠിനമായ മുടികൊഴിച്ചില്‍ തടയുന്നതിനും പുതിയ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങള്‍ ഇതിലുണ്ട്. അകാല നര ചികിത്സിക്കുന്നതിനും ഇത് വളരെ പ്രയോജനകരമാണ്.

നെല്ലിക്കയും ഭൃംഗരാജും

നെല്ലിക്കയും ഭൃംഗരാജും

1-2 ടീസ്പൂണ്‍ വീതം നെല്ലിര്രപ്പൊടിയും ഭൃംഗരാജ് പൊടിയും എടുക്കുക. ഒരു ആയുര്‍വേദ ഹെയര്‍ പാക്ക് തയ്യാറാക്കാന്‍ ഇവ കുറച്ച് വെള്ളം ചേര്‍ത്ത് ഇളക്കുക. മുടി വേരുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് തലയോട്ടിയില്‍ മാസ്‌ക് പുരട്ടുക. മൃദുവായി മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. അതിനുശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക.

കറിവേപ്പിലയും ഭൃംഗരാജും

കറിവേപ്പിലയും ഭൃംഗരാജും

ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേര്‍ത്ത് കറിവേപ്പില പേസ്റ്റ് തയ്യാറാക്കുക. ഈ കറിവേപ്പില പേസ്റ്റിലേക്ക് 1-2 ടീസ്പൂണ്‍ ഭൃംഗരാജ് പൊടി ചേര്‍ത്ത് ഇളക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി കുറച്ച് മിനിറ്റ് നേരം വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് നേരം ഇത് മുടിയില്‍ വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ ഹെയര്‍ പാക്ക് ഉപയോഗിക്കുക.

Story first published: Friday, September 23, 2022, 15:00 [IST]
X
Desktop Bottom Promotion