For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദത്തിലുണ്ട് മുടി വളരാനുള്ള പ്രതിവിധി; നിങ്ങള്‍ ചെയ്യേണ്ടത്

|

മുടി കൊഴിച്ചില്‍ പലര്‍ക്കും ഭയങ്കര നാണക്കേട് വരുത്തുന്ന ഒന്നാണ്. ഇത് ആത്മവിശ്വാസം കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ഭംഗിയെ നശിപ്പിക്കുകയും ചെയ്യും. രാസവസ്തുക്കളുടെ അമിത ഉപയോഗം, ഹോര്‍മോണ്‍ തകരാറ്, മോശം ജീവിതരീതി, മരുന്നുകള്‍, ഉറക്കപ്രശ്‌നങ്ങള്‍, ഉത്കണ്ഠ, കാലാവസ്ഥ എന്നിങ്ങനെ മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം കടന്നുവേണം നിങ്ങളുടെ മുടി നല്ല രീതിയില്‍ സംരക്ഷിക്കാന്‍.

Most read: അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌Most read: അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌

മുടിയെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്ന ചില മികച്ച ആയുര്‍വേദ കൂട്ടുകളുണ്ട്. ഈ ഹെര്‍ബല്‍ ഹെയര്‍ പായ്ക്കുകള്‍ പ്രയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുന്നതിനുള്ള മികച്ച വഴിയാണ്. മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ആയുര്‍വേദ ഹെയര്‍ പായ്ക്കുകള്‍. ഇവ നിങ്ങളുടെ മുടി ശക്തിപ്പെടുത്താനും പ്രകൃതിദത്ത പരിചരണത്തിലൂടെ മുടി നീളമുള്ളതാക്കാനും സഹായിക്കുന്നു. അത്തരം ചില ഹെര്‍ബല്‍ ഹെയര്‍ പാക്കുകള്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം.

നെല്ലിക്ക, ഷിക്കാകായ് ഹെയര്‍ പായ്ക്ക്

നെല്ലിക്ക, ഷിക്കാകായ് ഹെയര്‍ പായ്ക്ക്

താരന്‍ തുടച്ചുനീക്കുന്നതിനുള്ള ശരിയായ പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്കയും ഷിക്കാകായും ചേര്‍ന്ന ഈ പായ്ക്ക്. ഇത് താരന്‍ നീക്കംചെയ്യാന്‍ മാത്രമല്ല, നിങ്ങളുടെ തലയോട്ടിയിലെ അഴുക്ക് വൃത്തിയാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുന്നതിനുള്ള ഒരു മികച്ച പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. ഇത് മുടിക്ക് ബലം നല്‍കുന്നതിനും വേരുകള്‍ തുറക്കുന്നതിനും അകാല നര തടയുന്നതിനും മുടിയുടെ കറുത്ത നിറം നല്‍കുന്നതിനും സഹായിക്കുന്നു. 1 കപ്പ് നെല്ലിക്ക പൊടിയും ½ കപ്പ് ഷിക്കാകായ് പൊടിയും എടുത്ത് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം 1 മുതല്‍ 2 മണിക്കൂര്‍ വരെ വിട്ട ശേഷം തലയില്‍ പുരട്ടുക. 5-10 മിനിറ്റ് വരെ ഇത് തലയില്‍ മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ ശേഷം നന്നായി തല കഴുകുക.

ഉലുവ ഹെയര്‍ പായ്ക്ക്

ഉലുവ ഹെയര്‍ പായ്ക്ക്

ചെറുതായി വറുത്തെടുത്ത 1 കപ്പ് ഉലുവ പൊടിയും 1 കപ്പ് നെല്ലിക്ക പൊടിയും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേന്ന് ഇത് മുടിയില്‍ മുടിയില്‍ പുരട്ടുക. 20 മുതല്‍ 30 മിനിറ്റ് വരെ മുടിയില്‍ വിട്ടശേഷം കഴുകിക്കളയുക. മുടിക്ക് മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ആവര്‍ത്തിക്കുക.

Most read:മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌Most read:മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌

വേപ്പ് ഹെയര്‍ പായ്ക്ക്

വേപ്പ് ഹെയര്‍ പായ്ക്ക്

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ വേപ്പ് താരന് മികച്ച പ്രകൃതിദത്ത പരിഹാരമാണ്. ഒരു പിടി വേപ്പില ചെറുചൂടുള്ള വെള്ളത്തില്‍ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം, ഈ ഇല ചതച്ചെടുത്ത് നല്ല പേസ്റ്റ് ഉണ്ടാക്കുക, അതിനുശേഷം 4 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. 20-30 മിനിറ്റ് മുടിയില്‍ വിട്ട ശേഷം തല നന്നായി കഴുകുക. തല കഴുകാന്‍ നിങ്ങള്‍ക്ക് ഒരു ഷാംപൂ ഉപയോഗിക്കാം.

നെല്ലിക്ക ഹെയര്‍ പായ്ക്ക്

നെല്ലിക്ക ഹെയര്‍ പായ്ക്ക്

നെല്ലിക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. നെല്ലിക്ക നിങ്ങളുടെ തലയിലെ താരന്‍ നീക്കാന്‍ സഹായിക്കുകയും നല്ല അളവില്‍ മുടി നല്‍കുകയും ചെയ്യുന്നു. കുറച്ച് നെല്ലിക്ക കഷണങ്ങള്‍ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് പേസ്റ്റ് ആക്കി തലയോട്ടിയില്‍ മസാജ് ചെയ്യുകയും മുടിയില്‍ പുരട്ടുകയും ചെയ്യുക. 20 മുതല്‍ 30 മിനിറ്റ് വരെ ഈ പായ്ക്ക് മുടിയില്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലം ലഭിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി ആവര്‍ത്തിക്കുക.

Most read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലംMost read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

നെല്ലിക്ക, റീത്ത ഹെയര്‍ പായ്ക്ക്

നെല്ലിക്ക, റീത്ത ഹെയര്‍ പായ്ക്ക്

നെല്ലിക്കയുടെയും റീത്തയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് പോഷണവും വേഗത്തിലുള്ള വളര്‍ച്ചയും നല്‍കും. മലയാളത്തില്‍ സോപ്പുകായ എന്നും റീത്തയെ വിളിക്കുന്നു. ഒരു ലോഹ പാത്രത്തില്‍ 4 കപ്പ് വെള്ളമെടുത്ത് ഇതിലേക്ക് ഒരു കപ്പ് ഉണങ്ങിയ റീത്തയും നെല്ലിക്കയും എടുത്ത് കുതിര്‍ക്കുക. ഒരുരാത്രി കഴിഞ്ഞ് അടുത്ത ദിവസം ഈ പാത്രം ബര്‍ണറില്‍ വച്ച് തിളപ്പിക്കുക. 4 കപ്പ് വെള്ളം ഒരു കപ്പ് വെള്ളമായി ചുരുങ്ങുന്ന വരെ തിളപ്പിക്കുക. ഇത് തണുത്തു കഴിഞ്ഞ് നന്നായി മാഷ് ചെയ്യുക. എന്നിട്ട് ഇത് അരിച്ചെടുത്ത് കട്ടിയുള്ള വെള്ളത്തിന്റെ ലായനി നിങ്ങളുടെ മുടിയില്‍ പുരട്ടി ഒരു മണിക്കൂറോളം ഇരിക്കുക. ശേഷം വെള്ളം മാത്രം ഉപയോഗിച്ച് മുടി കഴുകുക, ഷാംപൂ ഉപയോഗിക്കരുത്. മുടിവേരുകളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഗുണങ്ങള്‍ റീത്തയില്‍ അടങ്ങിയിരിക്കുന്നു.

ബ്രഹ്‌മി ഹെയര്‍ പായ്ക്ക്

ബ്രഹ്‌മി ഹെയര്‍ പായ്ക്ക്

ചെറുചൂടുള്ള വെള്ളത്തില്‍ ബ്രഹ്‌മി ഇല പൊടി ചേര്‍ക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ വിട്ടശേഷം പിറ്റേന്ന് രാവിലെ ഇത് തലയില്‍ നന്നായി മസാജ് ചെയ്യുക. 20 മുതല്‍ 30 മിനിറ്റ് വരെ വിട്ട ശേഷം വെള്ളം ഉപയോഗിച്ച് തല കഴുകുക. ഇതല്ലെങ്കില്‍, ബ്രഹ്‌മി ഇലകള്‍ കഴുകി നന്നായി പൊടിച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ഈ പായ്ക്ക് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വിടുക. എന്നിട്ട് വെള്ളത്തില്‍ മുടി നന്നായി കഴുകുക. മുടി കൊഴിച്ചില്‍ തടയാനും മുടി ശക്തിപ്പെടുത്താനും മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കാനും ഈ ഹെയര്‍ പായ്ക്ക് നിങ്ങളെ സഹായിക്കുന്നു.

Most read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

ബ്രഹ്‌മി, നെല്ലിക്ക പായ്ക്ക്

ബ്രഹ്‌മി, നെല്ലിക്ക പായ്ക്ക്

വൈറ്റമിന്‍ സി അടങ്ങിയ ബ്രഹ്‌മി നിങ്ങളുടെ മുടി വളരാന്‍ സഹായിക്കുന്നു. ബ്രഹ്‌മിയും നെല്ലിക്കയും എടുത്ത് രാത്രി 3 കപ്പ് വെള്ളത്തില്‍ മുക്കി വയ്ക്കുക. രാവിലെ ഇത് അര കപ്പ് വെള്ളം ആകുന്നതുവരെ തിളപ്പിക്കുക. തണുത്തശേഷം കട്ടിയുള്ള ലായനി ആകുന്നതുവരെ ഈ വെള്ളം നന്നായി ഇളക്കുക. ഇത് അരിച്ചെടുത്ത് മുടി വേരുകളിലും തലയിലും പുരട്ടി മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് നിങ്ങളുടെ മുടി വെള്ളത്തില്‍ കഴുകുക.

ചെമ്പരത്തി ഹെയര്‍ പായ്ക്ക്

ചെമ്പരത്തി ഹെയര്‍ പായ്ക്ക്

ചെമ്പരത്തിയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിനുള്ള ഒരു അത്ഭുതകരമായ പ്രതിവിധിയാണ്. ചെമ്പരത്തി നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാലനരയും അറ്റംപിളരലും തടയുകയും ചെയ്യുന്നു. 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1/4 കപ്പ് തൈരും എടുത്ത് 3 ടേബിള്‍സ്പൂണ്‍ ചെമ്പരത്തി പൊടി ചേര്‍ക്കുക. ഇവ നന്നായി മിക്‌സ് ചെയ്ത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 15 - 20 മിനിറ്റ് കഴിഞ്ഞ ശേഷം വെള്ളത്തില്‍ മുടി നന്നായി കഴുകുക, തുടര്‍ന്ന് കണ്ടീഷണര്‍ ഉപയോഗിക്കുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് ഉപയോഗിക്കുക.

English summary

Ayurvedic Hair Packs For Hair Fall in Malayalam

Ayurvedic hair packs are one of the best natural remedies that help to stop hair fall and boost stunt growth in hair. Here are some such hair packs. Take a look.
Story first published: Thursday, August 5, 2021, 14:59 [IST]
X
Desktop Bottom Promotion