Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും പല വിധത്തില്‍ ടെന്‍ഷനുണ്ടാക്കുന്നതാണ്. കാരണം മുടി കൊഴിച്ചില്‍, മുടിയിലെ ദുര്‍ഗന്ധം, മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില ആയുര്‍വ്വേദ ഓയിലുകള്‍ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇതിലൂടെ നമുക്ക് മുടിയുടെ ആരോഗ്യത്തിന് ആയുര്‍വ്വേദപ്രകാരം ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.

മുടിക്ക് തിളക്കവും നിറവും വേഗത്തില്‍ ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. വീട്ടില്‍ തന്നെ ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കാം. അതിന് വേണ്ടി ആകെ വേണ്ടത് അല്‍പം ചെറിയ ഉള്ളി, നീല അമരി, എള്ള് എന്നിവയാണ്. ഇവ മൂന്നും മിക്‌സ് ചെയ്ത് ഉപയോഗിച്ച് എണ്ണ കാച്ചിയാല്‍ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താം. കൂടാതെ മറ്റ് ചില പൊടിക്കൈകള്‍ കൂടി നോക്കാം.

എണ്ണ കാച്ചാന്‍
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എണ്ണ കാച്ചുന്നതിന് വേണ്ടി നമുക്ക് അല്‍പം ചുവന്നുള്ള അരിഞ്ഞത്, അല്‍പം എള്ള്, അല്‍പം നീലയമരി എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി എടുക്കാം. അതിന് വേണ്ടി വെളിച്ചെണ്ണ നല്ലതുപോലലെ ചൂടാക്കി അതിലേക്ക് ആദ്യം ചുവന്നുള്ള അരിഞ്ഞത് ഇട്ട് കൊടുക്കണം. ചുവന്നുള്ളി ഒന്ന് വാടി വരുമ്പോള്‍ അതിലേക്ക് ബാക്കിയുള്ള രണ്ട് ചേരുവകളും ചേര്‍ക്കണം . നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം ഉലുവയും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ മൂത്ത് ചുവന്നുള്ളി ഫ്രെ പാകത്തില്‍ ആവുന്നതാണ് എണ്ണയുടെ പാകം. കരിഞ്ഞ് പോവാതെ വേണം ചുവന്നുള്ളി ഉണ്ടായിരിക്കേണ്ടത്. അതിന് ശേഷം നിങ്ങള്‍ക്ക് ഇത് വാങ്ങി വെച്ച് തണുപ്പിച്ച് തലയില്‍ തേക്കാവുന്നതാണ്. ഈ എണ്ണ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും തേക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടി വളര്‍ത്തുന്നതിന്
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഈ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദിനവും തേക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ വളര്‍ച്ച ഇരട്ടിയാക്കുന്നു. മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടിയുടെ വേരുകള്‍ക്ക് ബലവും മുടി നല്ല കട്ടിയോടെ വളരുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ചുരുങ്ങിയത് ഇത് തേക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്നു. മുടി വളരാന്‍ ആയുര്‍വ്വേദ പ്രകാരം ഇതിലും മികച്ച ഒരു എണ്ണയില്ലെന്ന് തന്നെ പറയാം നമുക്ക്.

അകാല നരയെ പ്രതിരോധിക്കുന്നു
പലപ്പോഴും അകാല നര എന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അകാല നരയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ എണ്ണ ശീലമാക്കാം. ഇത് മുടിയിഴകള്‍ക്ക് കറുപ്പ് നിറം നല്‍കുകയും മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമായി നമുക്ക് ഈ എണ്ണ ഉപയോഗിക്കാം എന്നതില്‍ സംശയം വേണ്ട.

താരനെ പ്രതിരോധിക്കുന്നു
താരന്‍ എന്ന പ്രശ്‌നം പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നുണ്ട്. മുടിയുടെ അനാരോഗ്യത്തിലേക്കും മുടി കൊഴിച്ചിലിലേക്കും മുടിയുടെ പ്രതിസന്ധികള്‍ക്കും എല്ലാം പലപ്പോഴും താരന്‍ ഒരു കാരണമാകുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കാം. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. താരന്റെ പൊടി പോലുമില്ലാതെ മുന്നോട്ട് പോവുന്നതിന് ഈ എണ്ണ ധാരാളമാണ്. ദിവസവും നിങ്ങള്‍ക്ക് ഇത് മുടിയില്‍ ഉപയോഗിക്കുന്നതിനും സാധിക്കുന്നു.

തലയോട്ടിയിലെ ദുര്‍ഗന്ധം
പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് തലയോട്ടിയിലലെ ദുര്‍ഗന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഈ എണ്ണ പരിഹാരമാണ്. ഇതിലൂടെ തലയയോട്ടിയിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തെ പഴയതിനേക്കാള്‍ ശക്തിയായി നിലനിര്‍ത്തുകയും ചെയ്യുന്നു. തലയോട്ടിയിലെ വിയര്‍പ്പും അഴുക്കും ദുര്‍ഗന്ധവും പൂര്‍ണമായും മാറ്റി സുഗന്ധം നല്‍കുന്നതിന് ആയുര്‍വ്വേദ പ്രകാരം തയ്യാറാക്കിയ ഈ എണ്ണ സഹായിക്കുന്നു. എല്ലാ ദിവസവും എന്ന തോതിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

മറ്റ് പൊടിക്കൈകള്‍
ഈ എണ്ണ കൂടാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മറ്റ് ചില പൊടിക്കൈകള്‍ കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് ഒറ്റശ്വാസത്തില്‍ വായിക്കാം. കടലമാവ് പച്ചവെള്ളത്തില്‍ കുഴച്ച് തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ അത് മുടിയുടെ ഭംഗിയും നിറവും നിലനിര്‍ത്തുന്നു. കൂടാതെ മുടിക്ക് തിളക്കം ലഭിക്കുന്നതിന് വേണ്ടി രാമച്ചം വെള്ളത്തില്‍ ചതച്ചിട്ട് അടുത്ത ദിവസം ഈ വെള്ളത്തില്‍ തല കഴുകിയാല്‍ മതി. എണ്ണമയത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി തൈര് തലയില്‍ തേച്ച് കുളിക്കുന്നതും നല്ലതാണ്. ഇത് പൂര്‍ണമായും എണ്ണമയം ഇല്ലാതാക്കുന്നു. ഇതോടൊപ്പം നെല്ലിക്ക അരച്ച് തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ തേക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം മുടിയുടെ ചെമ്പന്‍ നിറത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications