Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഉള്ളുള്ള കരുത്തുള്ള മുടിക്ക് മുട്ട മയോണൈസ് സൂത്രം
കേശസംരക്ഷണത്തിൻറെ കാര്യത്തിൽ എപ്പോഴും വെല്ലുവിളികൾ ഉയർത്തുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. മുടി കൊഴിച്ചിൽ തന്നെയാണ് പ്രധാന പ്രശ്നം. എന്നാൽ ഈ പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് തേടി നടക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും മുടിയുടെ ആരോഗ്യം നശിപ്പിക്കപ്പെടുന്നത് നമ്മുടെ തന്നെ ചില ശീലങ്ങൾ കാരണമാകും. ഇതിനെ എന്തൊക്കെയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് നമ്മൾ ആദ്യം ശ്രദ്ധിക്കണ്ടത്.
മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന താരൻ, മുടി കൊഴിച്ചിൽ, മുടിയുടെ അറ്റം പിളരൽ എന്നിവയെല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ആവക്കാഡോയും മയോണൈസും മാത്രം മതി. ഇത് മുടിക്ക് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തയ്യാറാക്കുന്ന വിധം
അൽപം മയോണൈസ് എടുത്ത് ഇതിൽ നല്ലതു പോലെ പഴുത്ത ആവക്കാഡോ മിക്സ് ചെയ്യുക. ഇത് രണ്ടും പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്ത് അതിലേക്ക് അല്‍പം മുട്ടയുടെ വെള്ളയും കൂടി ചേർക്കുക. ഈ മിശ്രിതം മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഇത് മുടിയിൽ ഒരു ക്യാപ്പ് രൂപത്തിൽ ആക്കി മൂടി വെക്കുക. അര മണിക്കൂർ കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് നിരവധി ഗുണങ്ങളാണ് നൽകുന്നത്.

മുടിക്ക് ആരോഗ്യം
മുടിക്ക് ആരോഗ്യം കുറയുന്നത് പലരേയും വെട്ടിലാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എണ്ണയും മറ്റും വാങ്ങിത്തേക്കുമ്പോൾ അത് ഉള്ള മുടിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആവക്കാഡോ മയോണൈസ് പേസ്റ്റ് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കറുത്ത മുടിക്ക്
മുടിക്ക് ഇടക്ക് ചെമ്പന്‍ നിറം വരുന്നത് അനാരോഗ്യകരമായ മുടിയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇത് ഈ ഹെയർമാസ്സ് തേക്കുന്നതിലൂടെ അത് മുടിയുടെ ചെമ്പൻ നിറം മാറ്റി മുടിക്ക് നല്ല കറുത്ത നിറം നൽകുന്നതിന് സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ സംശയിക്കാതെ നമുക്ക് ഈഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്.

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും മുടിക്ക് നൽകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ സ്പെഷ്യൽ ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം നൽകി മുടിക്ക് നല്ല തിളക്കവും നിറവും വർദ്ധിപ്പിക്കുന്നു.

മുടി കൊഴിച്ചിലിന്
മുടി കൊഴിച്ചിൽ എല്ലാവരേയും വലക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ഈ ഹെയർമാസ്ക് ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചിൽ ഇല്ലാതാക്കി നല്ല ഉള്ളുള്ള കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗം എന്ന് പറയുന്നത് ഈ ഹെയർമാസ്ക് തന്നെയാണ്.

അകാല നരക്ക് പരിഹാരം
അകാല നര പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും തലയിലെ വെള്ളി വരകൾ കളയുന്നതിനും നമുക്ക് ഈ ഹെയർ മാസ്ക് ധാരാളമാണ്. ഇത് പല വിധത്തിലുള്ള മുടിയുടെ ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കം നൽകുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
