Just In
- 11 min ago
ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്ക്കും കൊളസ്ട്രോളും കുറക്കാം
- 22 min ago
മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്
- 2 hrs ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 6 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
Don't Miss
- Technology
നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ
- Finance
രൂപ വീഴുന്നു, ഡോളര്‍ കരുത്താര്‍ജിക്കുന്നു; തല്ലും തലോടലും നേടുന്ന 12 കമ്പനികളും ഓഹരികളും ഇതാ
- Movies
ഹാവൂ...അങ്ങനെ കണ്ണീര് നാടകത്തിന് തിരശ്ശീല വീണു!! ശിവാഞ്ജലിയെ കണ്ട് മനംകുളിര്‍ത്ത് പ്രേക്ഷകര്‍
- Sports
IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
- Automobiles
പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW
- News
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
ഏത് കേടുബാധിച്ച മുടിക്കും ഇനി കരുത്ത് നല്കാന് മുട്ട സൂത്രം
മുടിയുടെ ആരോഗ്യം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പല അവസരങ്ങളിലും മുടിയുടെ ആരോഗ്യം പഴയ പോലെ നിലനില്ക്കുന്നില്ല എന്നത് പല സ്ത്രീകളുടേയും പരാതിയാണ്. അതിന് വേണ്ടി വിപണിയില്‍ നിന്ന് ലഭിക്കുന്ന പല പാഴ് വസ്തുക്കളും ഇവര്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടില്‍ തന്നെ ഒരു ഹെയര്‍മാസ്ക് തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.
പുളിച്ച
കഞ്ഞിവെള്ളത്തിലുണ്ട്
മുഖം
തിളങ്ങും
വഴി
മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിക്ക് കരുത്ത് പകരുന്നതിനും മുടിയുടെ ഡാമേജ് ഇല്ലാതാക്കി മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം നമുക്ക് മുട്ട ആവക്കാഡോ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിയുടെ ആരഗ്യത്തിന് സഹായിക്കുന്നു. എപ്പോഴും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് മുട്ട ആവക്കാഡോ ഹെയര്‍മാസ്ക്. ഇത് എങ്ങനെയെല്ലാം നിങ്ങളുടെ മുടിയെ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

നിങ്ങളുടെ മുടിക്ക് പോഷണം നല്‍കുക ഉദ്ദേശം
മുടി സംരക്ഷിക്കുക എന്നതിന്റെ ആദ്യ പടി എപ്പോഴും മുടിക്ക് വേണ്ടത്ര പോഷണം നല്‍കുക എന്നുള്ളത് തന്നെയാണ്. അതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടിക്ക് പോഷണം നല്കാന്, പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഹെയര്‍ മാസ്ക് നിങ്ങളെ സഹായിക്കും. കാരണം, രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവക്കാഡോ മുട്ട ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ദിവസവും മുട്ട തേച്ചാലും അത് നിങ്ങളുടെ മുടിക്ക് നല്കുന്ന ഗുണങ്ങള്‍ മികച്ചതാണ്.

ഗുണങ്ങള്‍
അവോക്കാഡോയും മുട്ടയും നിങ്ങളുടെ മുടിക്ക് പോഷണം നല്കാന് സഹായിക്കുന്നു എന്ന് നമുക്കറിയാം. ഇതില്‍ മുട്ടയില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും, സെലിനിയം, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ലെസിതിന്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. പോഷകങ്ങളുടെ ഈ ശക്തമായ സംയോജനം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളുടെ മുടി വളരെയധികം സില്‍ക്കി, മിനുസമാര്‍ന്നതാക്കുന്നതിനും സഹായിക്കുന്നു. മുട്ടകള്‍ രോമകൂപങ്ങളും വേരുകളും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ അവയ്ക്ക് ഉണ്ടാകുന്ന നാശത്തെ ചെറുക്കാനും സഹായിക്കുന്നുണ്ട്.

ആവക്കാഡോയെങ്കില്
പ്രായം റിവേഴ്സ് വരുമെന്ന് ഉറപ്പ് നല്‍കും ബദാംഅവോക്കാഡോകളില് പൊട്ടാസ്യം, പ്രോട്ടീന്‍, ഒലിക് ആസിഡ്, ഫോളേറ്റ് എന്നിവയോടൊപ്പം വിറ്റാമിന്‍ ഇ, കെ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മുടി കൊഴിച്ചില്‍ തടയാനും പ്രകൃതിദത്ത മോയ്സ്ചുറൈസറായും പ്രവര്‍ത്തിക്കുന്നു. ഈ പഴം ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി മിനുസമാര്‍ന്നതും തിളക്കമുള്ളതും ശക്തവും മൃദുലവുമാക്കാന്‍ സഹായിക്കുന്നതാണ്. വേരുകളും തണ്ടുകളും ശക്തമാക്കുന്നതിനും കേടായ മുടിയുടെ അറ്റങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ഇത് ഒരു മികച്ച ഘടകമാണ്.
പ്രായം
റിവേഴ്സ്
വരുമെന്ന്
ഉറപ്പ്
നല്‍കും
ബദാം

തയ്യാറാക്കേണ്ടത് എങ്ങനെ?
അവോക്കാഡോയും മുട്ടയും ഹെയര്‍ മാസ്ക് ഉണ്ടാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
-½ അവോക്കാഡോ
-1 മുട്ട
-1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍
-ചെറിയ പാത്രം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ തയ്യാറാക്കുന്നതിനും സഹായിക്കുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എങ്ങനെ തയ്യാറാക്കാം?
കേടായ മുടിയെ ചെറുക്കാന്‍ ഹെയര്‍ മാസ്ക് എങ്ങനെ നിര്‍മ്മിക്കാമെന്നും ഉപയോഗിക്കാമെന്നും നമുക്ക് വായിക്കാവുന്നതാണ്. മുട്ട പൊട്ടിച്ച് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ക്കുക. പിന്നീട് അവോക്കാഡോ മുട്ടയുമായി കലര്‍ത്തി ഒന്നിച്ച് ഇളക്കുക. ഇത് പേസ്റ്റ് പരുവത്തില്‍ ആവുന്നത് വരെ ഇളക്കുക. പിന്നീട് ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക, അതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ക്കുക. ചേരുവകള്‍ മിക്സ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഹെയര്‍ മാസ്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ആയിട്ടുണ്ട്.

ഉപയോഗിക്കേണ്ട വിധം
ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയതിന് ശേഷം നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിക്കുക. നിങ്ങളുടെ മുടിയില്‍, വേരുകള്‍, തലയോട്ടി മുതല്‍ നുറുങ്ങുകള്‍ വരെ പേസ്റ്റ് പുരട്ടുക. പേസ്റ്റ് ഉപയോഗിച്ച് 10-15 മിനുട്ട് മുടി സൗമ്യമായി മസാജ് ചെയ്യുക. ഹെയര്‍ മാസ്ക് 2-3 മണിക്കൂര്‍ വരെ മുടിയില്‍ സൂക്ഷിക്കാവുന്നതാണ്. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും കേടുവന്ന മുടി സ്ട്രോംങ് ആക്കുന്നതിനും സഹായിക്കുന്നുണ്ട്.
മുടിയില്‍ മുട്ടയുടെ വെള്ള തേക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടി സോഫ്റ്റ് ആവുന്നതിനും മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സില്‍ക്കി ആവുന്നതിനും എല്ലാം മുട്ട സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്.മുടിയുടെ തിളക്കവും ആരോഗ്യവും ഇതിലൂടെ എക്കാലവും നിലനിര്‍ത്താം
മുടി സംരക്ഷണത്തിന് ഏറ്റവും മികച്ചത് എന്തുകൊണ്ടും എണ്ണ തന്നെയാണ്. എന്നാല്‍ ഇത് വീട്ടില്‍ തയ്യാറാക്കുകയാണെങ്കില്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കും. വെളിച്ചെണ്ണയും കാച്ചിയ എണ്ണയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കരുത്ത് വര്‍ദ്ധിപ്പിച്ച് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദിവസവും അല്പം വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് മുടിക്ക് കരുത്ത് പകരുന്നു