Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
താരനില്ല, മുടി കൊഴിച്ചിലില്ല, പൂര്‍ണ പരിഹാരം നാരങ്ങ നീരില്‍
മുടി കൊഴിച്ചിലും താരനും എത്രയൊക്കെ മാറ്റിയാലും മാറാത്ത രണ്ട് പ്രശ്നങ്ങളായാണ് കണക്കാക്കുന്നത്. എത്രയൊക്കെ ശ്രദ്ധിച്ചാലും എന്തൊക്കെ ചെയ്താലും ഈ രണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും സാധിക്കുന്നില്ല. അതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും തേടി മടുത്തവരാണ് എന്നതാണ് പലര്‍ക്കും ഒരേ സ്വരത്തിലുള്ള അഭിപ്രായം. എന്നാല്‍ ഇനി ഈ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നാരങ്ങയും ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപയോഗിക്കാവുന്നതാണ്. മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാം.

എന്നാല്‍ നാരങ്ങ മുടിയില്‍ ഉപയോഗിക്കുമ്പോള്‍ അത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നാരങ്ങ തനിയെ മുടിയില്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഏതെങ്കിലും മിശ്രിതത്തിന്റെ കൂടെ നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മാസ്ക് തയ്യാറാക്കാന്‍
ഹെയര്‍ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള വസ്തുക്കള്‍. 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 കപ്പ് വെള്ളം, 1/2 നാരങ്ങ നീര് എന്നിവയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിന് വേണ്ടി ഒരു പത്രത്തില്‍ മൂന്ന് ചേരുവകളും കൂടി മിക്സ് ചെയ്ത് ഇത് മുടിയിലേക്ക് തേച്ച് പിടിപ്പിക്കുക. നല്ലതുപോല മസ്സാജ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞതിന് ശേഷം കഴുകിക്കളയാവുന്നതാണ്. എന്നാല്‍ കഴുകിക്കളഞ്ഞതിന് ശേഷം കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ താരനെ ഇളക്കി മാറ്റുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം

താരന് പൂര്‍ണമായും മാറുന്നു
താരന് തന്നെയാണ് എപ്പോഴും ഉണ്ടാക്കുന്ന വെല്ലുവിളി. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നതിന് ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. ഒരു പ്രാവശ്യത്തെ ഉപയോഗത്തില്‍ തന്നെ ഇതിന്റെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അതിനെയെല്ലാം വേരോടെ പിഴുത് മാറ്റുന്നതിനും മുടിയില്‍ നിന്ന് താരനെന്ന അസ്വസ്ഥതയെ പൂര്‍ണമായും ഇളക്കി മാറ്റുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മൂന്ന് തവണ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നു.

മുടിക്ക് തിളക്കം നല്കുന്നു
മുടിക്ക് തിളക്കം നല്കുന്നു എന്നതാണ് മറ്റൊരു കാര്യം. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുടിയുടെ തിളക്കം നിലനിര്‍ത്തുകയും മുടിയുടെ സോഫ്റ്റ്നസ് നിലനിര്‍ത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. മുടിയുടെ പുറമേ കാണുന്ന പ്രശ്നങ്ങളെ പ്രതിരോധിച്ച് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നാരങ്ങ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിശ്രിതം.

നിറം വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും മുടിയുടെ നിറം നഷ്ടപ്പെടുന്നു എന്നത് പലരുടേയും പരാതിയാണ.് അതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തി നല്ല കറുപ്പ് നിറം സംരക്ഷിക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നാരങ്ങ നീര് സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിക്ക് ദോഷങ്ങളൊന്നും നല്‍കാതെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട. കറുത്ത നിറം പലപ്പോഴും മുടിയുടെ ആരോഗ്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയും നിറം നിലനിര്‍ത്തുന്നതിന് വേണ്ടിയും നമുക്ക് ഈ മിശ്രിതം സ്ഥിരമായി ഉപയോഗിക്കാം.

അറ്റം പിളരുന്നത് തടയുന്നു
പലരും പരാതി പറയുന്നതാണ് മുടിയുടെ അറ്റം പൊട്ടിപ്പോവുന്നു, അറ്റം പിളരുന്നു എന്നത്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നാരങ്ങ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിക്ക് കരുത്ത് നല്‍കുന്നതിനും സ്പ്ലിറ്റ് എന്‍ഡ്സ് എന്ന വെല്ലുവിളിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഗുണങ്ങള്‍ മാത്രം നല്‍കുന്നതാണ് ഈ മിശ്രിതം. ആഴ്ചയില്‍ ഒരു തവണയാണ് ഇത് ഉപയോഗിക്കേണ്ടത്.



Click it and Unblock the Notifications