For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍, അകാലനര, മുടികൊഴിച്ചില്‍; എന്തിനും പരിഹാരമാണ് ഈ ഹെയര്‍ പായ്ക്ക്

|

അകാല നരയോ, മുടികൊഴിച്ചിലോ, മറ്റ് മുടി പ്രശ്‌നങ്ങളോ അനുഭവിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ രക്ഷയ്ക്ക് നെല്ലക്കയുണ്ട്. നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക ഒരു അത്ഭുതകരമായ മരുന്നാണ്. വീട്ടില്‍ ഈ ചേരുവ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നെല്ലിക്ക ഹെയര്‍ പാക്കുകളുടെ രൂപത്തില്‍ ഉഫയോഗിക്കുന്നത്.

Most read: മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെMost read: മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെ

ഈ ഹെയര്‍ മാസ്‌കുകള്‍ തയ്യാറാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്. സീസണിനെ ആശ്രയിച്ച്, നിങ്ങള്‍ക്ക് ഗുണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നെല്ലിക്ക പൊടിച്ചെടുത്ത് ഉപയോഗിക്കാം. മുടിക്ക് നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നും മുടിപ്രശ്‌നങ്ങള്‍ പരിഹരിച്ച് മുടി വളര്‍ത്താന്‍ നെല്ലിക്ക ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുടിക്ക് നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍

നിങ്ങളുടെ മുടിയെ സമ്പുഷ്ടമാക്കുന്ന അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പോഷക സമ്പുഷ്ടമായ സൂപ്പര്‍ഫുഡാണ് നെല്ലിക്ക. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കല്‍ നാശത്തിനെതിരെ പോരാടി മുടിയുടെ അകാല വാര്‍ദ്ധക്യത്തെ തടയുന്നു. പതിവായി ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും നെല്ലിക്കയ്ക്ക് കഴിയും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക, അധിക സെബം നിയന്ത്രിച്ച് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പും ബീറ്റാ കരോട്ടിനും വേഗത്തിലുള്ള മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും കഷണ്ടി മറയ്ക്കുകയും ചെയ്യുന്നു.

നെല്ലിക്ക ഹെയര്‍ പാക്ക്:

നെല്ലിക്ക ഹെയര്‍ പാക്ക്:

നെല്ലിക്ക സീസണില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു എളുപ്പ മാര്‍ഗമാണ് ഈ പാക്ക്. സ്വാഭാവികമായും, ഈ പായ്ക്ക് അല്‍പ്പം ശക്തവും ഫലപ്രദവുമാണ്. തലയോട്ടിയിലെ ചൊറിച്ചില്‍, ദുര്‍ബലമായ മുടിയിഴകള്‍, താരന്‍ എന്നിവ ചികിത്സിക്കാന്‍ ഇതിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

7-8 ഇടത്തരം നെല്ലിക്ക, അല്‍പം വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വിത്ത് നീക്കം ചെയ്തശേഷം നെല്ലിക്ക കഷണങ്ങളായി മുറിക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് ഒരു ബ്ലെന്‍ഡറിലേക്ക് ഇടുക. ഇത് മിനുസമാര്‍ന്ന പേസ്റ്റായി അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി നനയ്ക്കുക. നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച്, തലയോട്ടിയിലും മുടിയിലും ഈ പേസ്റ്റ് പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞശേഷം വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

Most read:ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴിMost read:ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴി

നെല്ലിക്ക പൗഡര്‍ ഹെയര്‍ പാക്ക്:

നെല്ലിക്ക പൗഡര്‍ ഹെയര്‍ പാക്ക്:

ഒരു സീസണല്‍ ഫലമാണ് നെല്ലിക്ക. വര്‍ഷത്തിലെ ഒരു പ്രത്യേക സമയത്ത് ഇത് ലഭ്യമാകുന്നു. അതിനാല്‍, വര്‍ഷം മുഴുവനും ഇത് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നെല്ലിക്ക ഉണക്കി നല്ല പൊടിയായി പൊടിക്കുക എന്നതാണ്. നെല്ലിക്ക പൗഡര്‍ നിങ്ങളുടെ മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുകയും മുടി കൊഴിച്ചില്‍, മുടി നരയ്ക്കല്‍, താരന്‍, വരള്‍ച്ച തുടങ്ങിയ മുടിയുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള കണ്ടീഷനിംഗ് ട്രീറ്റ്മെന്റായി പ്രവര്‍ത്തിക്കുന്ന തേന്‍ ഉപയോഗിച്ച് നെല്ലിക്ക പൊടി ഉപയോഗിച്ച് ഒരു അടിസ്ഥാന ഹെയര്‍ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നെല്ലിക്കപൊടി - ½ കപ്പ്, തേന്‍ - 2 ടീസ്പൂണ്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ക്കുക. കുറച്ച് വെള്ളം ചേര്‍ത്ത് ഇവ നന്നായി ഇളക്കി മിനുസമാര്‍ന്ന പേസ്റ്റാക്കി മാറ്റുക. നിങ്ങളുടെ തലമുടി നനച്ച് വിഭജിക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ ഉദാരമായി പുരട്ടുക. 1 മണിക്കൂര്‍ നേരം മുടി ഒരു തുണി കൊണ്ട് പൊതിഞ്ഞുവച്ച് നേരിയ ക്ലെന്‍സറും വെള്ളവും ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.

Most read:ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്Most read:ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്

നെല്ലിക്ക, ചെമ്പരത്തി ഹെയര്‍ പാക്ക്:

നെല്ലിക്ക, ചെമ്പരത്തി ഹെയര്‍ പാക്ക്:

ഈ ഹെയര്‍ പാക്കില്‍ നെല്ലിക്ക, ചെമ്പരത്തി എന്നിവയുടെ ഗുണം അടങ്ങിയിരിക്കുന്നു. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തി മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. താരന്‍, അകാല നര എന്നിവ ചികിത്സിക്കുന്നതിനും ഈ കൂട്ട് പ്രവര്‍ത്തിക്കുന്നു. തിളക്കമുള്ളതും കട്ടിയുള്ളതുമായ മുടി നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് നെല്ലിക്ക, ചെമ്പരത്തി എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞ പോഷകങ്ങള്‍ ഈ പായ്ക്കില്‍ അടങ്ങിയിരിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നെല്ലിക്കപൊടി - 3 ടീസ്പൂണ്‍, ചെമ്പരത്തി പൊടി 3 ടീസ്പൂണ്‍ (ഉണങ്ങിയ പൂക്കളില്‍ നിന്നും ഇലകളില്‍ നിന്നും പൊടി ഉണ്ടാക്കാം), അല്‍പം വെള്ളം എന്നിവയാണ് ആവശ്യം. ഈ ചേരുവകള്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ മുടി വെള്ളത്തില്‍ നനയ്ക്കുക. ശേഷം മുടിയിലും തലയോട്ടിയിലും മാസ്‌ക് പുരട്ടുക. മാസ്‌ക് 30-40 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Most read:മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരം

നെല്ലിക്ക, മുട്ട ഹെയര്‍ പാക്ക്:

നെല്ലിക്ക, മുട്ട ഹെയര്‍ പാക്ക്:

വരള്‍ച്ച, പൊട്ടല്‍, മുടിയുടെ കേടുപാടുകള്‍ എന്നിവയ്ക്കെതിരെ പോരാടാനുള്ള മികച്ച ചികിത്സയാണ് നെല്ലിക്കയും മുട്ടയും ഹെയര്‍ മാസ്‌ക്. മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ്, ഇത് കേടുപാടുകള്‍ തീര്‍ക്കുകയും മുടിയുടെ ഘടനയെ മികച്ചതാക്കുകയും ചെയ്യുന്നു. മുട്ടയുടെയും നെല്ലിക്കയുടെയും സംയോജനം നിങ്ങളുടെ മുടിക്ക് അവശ്യ പോഷകങ്ങള്‍ നല്‍കുന്നു. ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, നെല്ലിക്കയും മുട്ടയും നിങ്ങളുടെ മുടി സില്‍ക്ക് പോലെ മൃദുവാക്കുന്നു.

Most read:മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍Most read:മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നെല്ലിക്ക പൊടി - 3 ടീസ്പൂണ്‍, മുട്ടയുടെ മഞ്ഞക്കരു - 1 എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു മുട്ടയുടെ മഞ്ഞക്കരു അടിക്കുക. മിനുസമാര്‍ന്ന സ്ഥിരത ലഭിക്കാന്‍ കുറച്ച് നെല്ലിക്ക പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും പുരട്ടുക. 40 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.

നെല്ലിക്കയും തൈരും:

നെല്ലിക്കയും തൈരും:

മുടി കൊഴിച്ചില്‍, താരന്‍ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് നെല്ലിക്കയും തൈരും. തൈരിന്റെയും നെല്ലിക്കയുടെയും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചൊറിച്ചിലും തലയോട്ടിയിലെ പ്രകോപിപ്പിക്കലും കുറയ്ക്കുന്നു. ഈ രണ്ട് ചേരുവകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ മുടിയെ ആഴത്തില്‍ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. വരണ്ടതും താരന്‍ സാധ്യതയുള്ളതുമായ മുടിയുള്ള ആളുകള്‍ക്ക് ഈ ഹെയര്‍ മാസ്‌ക് അനുയോജ്യമാണ്.

Most read:ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടംMost read:ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടം

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നെല്ലിക്ക പൊടി - 2 ടീസ്പൂണ്‍, തൈര് - 3 ടീസ്പൂണ്‍ എന്നിവ ഉപയോഗിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക.

English summary

Amla Hair Packs For Shiny and Strong Hair in Malayalam

Here are some best Amla Hair Packs for different hair problems with detailed information on the preparation method and application process. Take a look.
Story first published: Friday, December 10, 2021, 12:39 [IST]
X
Desktop Bottom Promotion